ജോൺ ഹെർഷെൽ
സർ ജോൺ ഹെർഷെൽ, Bt | |
---|---|
ജനനം | 7 മാർച്ച് 1792 Slough |
മരണം | 11 മേയ് 1871 കോളിംഗ്വുഡ്, ഹോഖർസ്റ്റിന് സമീപം, കെന്റ്, ഇംഗ്ലണ്ട് | (പ്രായം 79)
അന്ത്യ വിശ്രമം | വെസ്റ്റ്മിൻസ്റ്റർ ആബി |
ദേശീയത | യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് ഐർലൻഡ് |
കലാലയം | സെന്റ് ജോൺസ് കോളേജ്, കേംബ്രിഡ്ജ് ഏറ്റൺ കോളേജ് |
അറിയപ്പെടുന്നത് | The invention of photography |
ജീവിതപങ്കാളി(കൾ) | Margaret Brodie Stewart |
പുരസ്കാരങ്ങൾ | Gold Medal of the Royal Astronomical Society Smith's Prize (1813) Copley Medal (1821) Lalande Medal (1825) Royal Medal (1836, 1840) Knight of the Royal Guelphic Order |
ശാസ്ത്രീയ ജീവിതം | |
സ്വാധീനങ്ങൾ | William Herschel (father) |
സർ ജോൺ ഹെർഷെൽ എന്ന ജോൺ ഫ്രെഡെറിക്ക് വില്യം ഹെർഷെൽ (7 മാർച്ച് 1792 - 11 മേയ് 1871) ഇംഗ്ലിഷുകാരനായ ബഹുമുഖപ്രതിഭയായിരുന്നു. അദ്ദേഹം ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനും രസതന്ത്രജ്ഞനും കണ്ടുപിടിത്തക്കരനും പരീക്ഷണാത്മക ഛായാഗ്രാഹകനും സസ്യശാസ്ത്രംസസ്യശാസ്ത്രജ്ഞനുംആയി തന്റെ പ്രതിഭ തെളിയിച്ചു. അദ്ദേഹം പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായിരുന്ന വില്ല്യം ഹെർഷലിന്റെയും മേരി ബാൾഡ്വിന്നിന്റെയും മകനായിരുന്നു. അദ്ദേഹത്തിനു 12 കുട്ടികൾ ഉണ്ടായിരുന്നു.
ഹെർഷെൽ ആയിരുന്നു ജ്യോതിശാസ്ത്രത്തിൽ അറിയപ്പെടുന്ന ജൂലിയൻദിന സംവിധാനം ഉപയോഗിക്കാൻ തുടങ്ങിയത്. അദ്ദേഹം ശനിയുടെ 7 ഉപഗ്രഹങ്ങൾക്കും യുറാനസിന്റെ 4 ഉപഗ്രഹങ്ങൾക്കും പേരുകൾ കൊടുത്തു. അദ്ദേഹം ഛായാഗ്രഹണശാസ്ത്രത്തിനു വലിയ സംഭാവനകൾ നൽകുകയും വർണ്ണാന്ധത, അൾട്രാവയലറ്റ് കിരണങ്ങളുടെ രാസശക്തി എന്നിവയെപ്പറ്റി പഠിച്ചു.
മുൻകാലജീവിതവും ജ്യോതിശാസ്ത്രത്തിലെ സംഭാവനകളും
[തിരുത്തുക]ഹെർഷെൽ ബക്കിങ്ഹാംഷയറിലെ സ്ലൗ എന്ന സ്ഥലത്ത്, മേരി ബാൾഡ്വിന്നിന്റെയും വില്ല്യം ഹെർഷലിന്റെയും മകനായി ജനിച്ചു. 1813ൽ എറ്റോൺ കോളജിലും കേംബ്രിജിലെ സെന്റ് ജോൺസ് കോളെജിലും പഠിച്ച് സീനിയർ റാങ്ളർ എന്ന ഉന്നത പദവി നേടി.[1] അദ്ദേഹം ഈ സമയത്ത് ചാൾസ് ബാബേജ് , ജോർജ്ജ് പീക്കോക്ക്തുടങ്ങിയവരുമായി സൗഹാർദ്ദത്തിലായി. 1816ൽ അദ്ദേഹം ജ്യോതിശാസ്ത്രം പഠിക്കാൻ തുടങ്ങി. ഈ സമയത്ത് അദ്ദേഹം 18 ഇഞ്ച് (460 എം. എം.) വ്യാസവും 20 അടി (6.1 മീ.) ഫോക്കസ് ദൂരവുമുള്ള ഒരു പ്രതിഫലന ദൂരദർശിനി നിർമ്മിച്ചു. 1821നും 1823നും ഇടയ്ക്ക്, ജെയിംസ് സൗത്തിനുമൊപ്പം തന്റെ പിതാവ് കാറ്റലോഗു ചെയ്ത ഇരട്ട നക്ഷത്രത്തെ വീണ്ടും പഠിച്ചു. ഈ പ്രവർത്തനം അദ്ദേഹത്തിനു റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഗോൾഡ് മേഡൽ നേടിക്കൊടുത്തു. 1836ലും ഇതേ സ്വർണ്ണ മെഡൽ അദ്ദേഹം നേടി.
മൂന്നു പ്രാവശ്യം അദ്ദേഹം റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റും ആയിരുന്നു.
ദക്ഷിണാഫ്രിക്ക സന്ദർശനം
[തിരുത്തുക]1833 നവംബർ 13നു പോർട്സ്മൗത്തിൽ നിന്നും അദ്ദേഹം ദക്ഷിണാഫ്രിക്കയ്ക്കു പുറപ്പെട്ടു. തെക്കൻ അർദ്ധഗോളത്തിലെ ആകാശത്തിൽ കാണുന്ന നക്ഷത്രങ്ങൾ, നെബുലകൾ മറ്റു ആകാശവസ്തുക്കൾ എന്നിവയെപ്പറ്റി പഠിക്കാനും അവയുടെ പട്ടികയും വിവരങ്ങളും തയ്യാറാക്കി കാറ്റലോഗാക്കിമാറ്റാനുമായിരുന്നു ഉദ്ദേശം. തന്റെ പിതാവായിരുന്ന [[വില്ല്യം ഹെർഷൽ|വില്ല്യം ഹെർഷലിന്റെ വടക്കൻ അർദ്ധഗോളത്തിലെ ആകാശവസ്തുക്കളുടെ പര്യവേക്ഷണത്തിനു സഹായകരമായി അതിനോടു ചേർന്നായിരുന്നു തന്റെ പഠനം മുന്നോട്ടുകൊണ്ടുപോയത്. 1834ൽ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെത്തിയ അദ്ദേഃഅം,
ഛായാഗ്രഹണമേഖലയിൽ
[തിരുത്തുക]കുടുംബം
[തിരുത്തുക]ഗ്രന്ഥസൂചി
[തിരുത്തുക]നോട്ടുകളും അവലംബവും
[തിരുത്തുക]- ↑ "Herschel, John Frederick William (HRSL808JF)". A Cambridge Alumni Database. University of Cambridge.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- On the Aberration of Compound Lenses and Object-Glasses (1821);
- Book-length articles on "Light", "Sound" and "Physical Astrononmy" for the Encyclopaedia Metropolitana (30 vols. 1817-45)
- A preliminary discourse on the study of natural philosophy, part of Dionysius Lardner's Cabinet cyclopædia (1831, new edition 1840);
- A Treatise on Astronomy (1833);
- Outlines of Astronomy (1849)
- General Catalogue of 10,300 Multiple and Double Stars (published posthumously);
- Familiar Lectures on Scientific Subjects;
- General Catalogue of Nebulae and Clusters;
- Manual of Scientific Inquiry (ed.), (1849);
- Meteorology (1861)
- Use dmy dates from July 2012
- Use British English from July 2012
- Pages using infobox scientist with unknown parameters
- Articles with BNE identifiers
- Articles with KBR identifiers
- Articles with MATHSN identifiers
- Articles with Scopus identifiers
- Articles with ZBMATH identifiers
- Articles with Musée d'Orsay identifiers
- Articles with National Gallery of Canada identifiers
- Articles with PIC identifiers
- Articles with RKDartists identifiers
- Articles with ULAN identifiers
- 1738-ൽ ജനിച്ചവർ
- 1822-ൽ മരിച്ചവർ
- നവംബർ 15-ന് ജനിച്ചവർ
- ഓഗസ്റ്റ് 25-ന് മരിച്ചവർ
- യുറാനസ്
- ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞർ
- കോപ്ലി മെഡൽ നേടിയവർ
- ജ്യോതിശാസ്ത്രജ്ഞർ - അപൂർണ്ണലേഖനങ്ങൾ