ജോൺ ഗാൾസ്‌വർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(John Galsworthy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോൺ ഗാൾസ്‌വർത്തി
ജനനം(1867-08-14)14 ഓഗസ്റ്റ് 1867
Kingston upon Thames, Surrey, England, UK
മരണം31 ജനുവരി 1933(1933-01-31) (പ്രായം 65)
London, England, UK
തൊഴിൽWriter
പൗരത്വംBritish
അവാർഡുകൾNobel Prize in Literature
1932

പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റും നാടകരചയിതാവും നോബൽ സമ്മാനജേതാവുമായിരുന്നു ജോൺ ഗാൾസ്‌വർത്തി.പതിനേഴ് നോവലുകളും പന്ത്രണ്ട് കഥാസമാഹാരങ്ങളും ഏതാനും കവിതകളും അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദ ഫോർസൈറ്റ് സാഗാ ആണ് അദ്ദേഹത്തിൻറെ പ്രധാനകൃതി. ഫോർസൈറ്റ് സാഗയുടെ അനന്തരഭാഗങ്ങളായി ഫോർസൈറ്റ് സാഗാ നോവൽത്രയത്തിൽ മോഡേൺ കോമഡി, എൻഡ് ഓഫ് ദ ചാപ്റ്റർ എന്നീ കൃതികളും രചിച്ചു.പക്ഷേ അവയൊന്നും ആദ്യഭാഗത്തിന്റെ മഹിമയ്ക്കൊപ്പം എത്തിയില്ല.1932ൽ ഗാൾസ്‌വർത്തി സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടി.

ജീവിതം[തിരുത്തുക]

ഇംഗ്ലണ്ടിലെ ഒരു അതി സമ്പന്ന കുടുംബത്തിലാണ് ഗാൾസ്‌വർത്തി ജനിച്ചത്.അച്ഛൻ സീനിയർ ജോൺ ഗാൾസ്‌വർത്തി ഡിവോൺഷയറിലെ ഒരു ഭൂവുടമയായിരുന്നു.അഭിഭാഷക വൃത്തിയിലൂടെയും ബിസിനസ്സിലൂടെയും അദ്ദേഹം ധാരാളം പണം സമ്പാതിച്ചു.ഗാൾസ്‌വർത്തി ഹാരോയിലും ഓക്സ്ഫോർഡിൽ നിന്നുമായി വിദ്യാഭ്യാസം നേടി. 1890ൽ നിയമ ബിരുദം നേടിയെങ്കിലും അഭിഭാഷകനായില്ല.പകരം കുടുംബത്തിന്റെ കപ്പൽ ബിസിനസ് ഏറ്റെടുത്ത് നടത്തുന്നതിനിടെ ജോസഫ് കോൺറാഡിനെ കണ്ടുമുട്ടി.



സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950)

1926: ദെലാദ | 1927: ബെർഗ്സൺ | 1928: ഉൺസെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ‍ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ


"https://ml.wikipedia.org/w/index.php?title=ജോൺ_ഗാൾസ്‌വർത്തി&oldid=3783099" എന്ന താളിൽനിന്ന് ശേഖരിച്ചത്