ജോൺ ഡ്രൈഡൻ
ദൃശ്യരൂപം
(John Dryden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
John Dryden | |
---|---|
തൊഴിൽ | poet, literary critic, playwright |
ശ്രദ്ധേയമായ രചന(കൾ) | Absalom and Achitophel, MacFlecknoe |
പ്രശസ്തനായ ആംഗലേയ കവിയും സാഹിത്യ നിരൂപകനും പരിഭാഷകനും നാടകരചയിതാവും ആണ് ജോൺ ഡ്രൈഡൻ(9 ഓഗസ്റ്റ് 1631 - 1 മേയ് 1700). ആംഗലേയ സാഹിത്യത്തിന്റെ റെസ്റ്റോറേഷൻ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖനായ സാഹിത്യകാരനായിരുന്നതിനാൽ ഈ കാലഘട്ടത്തെ ഡ്രൈഡന്റെ കാലഘട്ടം എന്നും പറയാറുണ്ട്. വാൾട്ടർ സ്കോട്ട് ഇദ്ദേഹത്തെ 'വൈഭവവാനായ ജോൺ' എന്ന് വിശേഷിപ്പിച്ചിരുന്നു. എസ്സേ ഓഫ് ഡ്രമാറ്റിക് പോയസി (1668 ) എന്ന സാഹിത്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന സംവാദരൂപത്തിലുള്ള കൃതിയൽ അദ്ദഹം ഇംഗ്ലീഷ് നാടകത്തിന്റെ മേന്മ എടുത്തു കാട്ടുന്നു.
ജീവിതം
[തിരുത്തുക]ആദ്യകാലം
[തിരുത്തുക]നോർത്താമ്പ്റ്റൻഷൈറിലെ ആൾവിൻകിൾ എന്ന ഗ്രാമത്തിലെ ഒരു പുരോഹിതഭവനത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാവിന്റെ അച്ഛൻ ആ ഗ്രാമത്തിലെ ഒരു വൈദികനായിരുന്നു.