ജോൺ കോണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(John Connor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദ ടെർമിനേറ്റർ എന്ന ശാസ്ത്ര കാല്പനിക സിനിമ പരമ്പരയിലെ ഒരു പ്രധാനകഥാപാത്രമാണ്‌ ജോൺ കോണർ. 1984ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ഒന്നാം ഭാഗം, മനുഷ്യരും കൃത്രിമബുദ്ധിശക്തിയുള്ള യന്ത്രങ്ങളും തമ്മിൽ ഭാവിയിൽ നടക്കാൻ പോകുന്ന അതിവിനാശകാരിയായ യുദ്ധത്തെപ്പറ്റി പ്രതിപാദിക്കുന്നു. കൃത്രിമബുദ്ധിശക്തി നേടിയ യന്ത്രങ്ങൾ മനുഷ്യവർഗ്ഗത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിയ്ക്കുന്നതും അവയ്ക്കെതിരേ മനുഷ്യർ നടത്തുന്ന ചെറുത്തുനില്പുകളുമാണ്‌ ടെർമിനേറ്റർ പരമ്പരയിലെ പ്രധാന പ്രതിപാദ്യ വിഷയം‌. ഈ യുദ്ധത്തിൽ , യന്ത്രങ്ങൾക്കെതിരെ, മനുഷ്യവർഗ്ഗത്തിലെ ചെറുത്തുനില്പിന്റെ നേതാവായാണ്‌ ജോൺ കോണറെ അവതരിപ്പിക്കുന്നത്.

മനുഷ്യ വർഗ്ഗത്തിന്റെ നേതാവാണ്‌ ജോണെന്ന തിരിച്ചറിയുന്ന യന്ത്രങ്ങൾ, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പലഘട്ടങ്ങളിലും അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ഈ ചിത്രങ്ങൾ പറയുന്നു. 1984ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ആദ്യഭാഗത്തിൽ ജോണിനു കാര്യമായ പ്രസക്തിയില്ല. അദ്ദേഹത്തിന്റെ മാതാവാകാൻ പോകുന്ന സേറാ കോണറിനെ അപായപ്പെടുത്താനായി സ്കൈനെറ്റ് ഒരു ടെർമിനേറ്ററിനെ(അർണോൾഡ് സ്വാറ്റ്സെനെഗർ) അയയ്ക്കുന്നതായി ഈ ചിത്രത്തിൽ കാണാം.

ജോൺ കോണർ എന്ന തങ്ങളുടെ ഭാവിശത്രുവിനെ ജനിയ്ക്കുന്നതിനു മുൻപുതന്നെ നശിപ്പിക്കാനായാണ്‌ യന്ത്രങ്ങളുടെ നിയന്ത്രണകേന്ദ്രമായ സ്കൈനെറ്റ് എന്ന സൂപ്പർ കമ്പ്യൂട്ടർ, "ടൈം ട്രാവൽ" എന്ന സങ്കേതം ഉപയോഗിച്ച് ഭൂതകാലത്തിലേയ്ക്ക് ഒരു ടെർമിനേറ്ററിനെ അയയ്ക്കുന്നത്.

ടെർമിനേറ്റർ പരമ്പരയിലെ രണ്ടാമത്തെ ചിത്രമായ ടെർമിനേറ്റർ 2:ദ ജഡ്ജ്മെന്റ് ഡേ എന്ന ചിത്രത്തിൽ, ജോൺ കോണറെ ഏകദേശം പത്തു വയസ്സു പ്രായമുള്ള ഒരു കുട്ടിയായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. എഡ്വേഡ് ഫർലോങ്ങ് അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ കൊല്ലാനായി സ്കൈനെറ്റ് വീണ്ടുമൊരു ടെർമിനേറ്ററിനെ അയയ്ക്കുന്നതായി ഈ ചിത്രത്തിൽ കാണാം.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോൺ_കോണർ&oldid=3632396" എന്ന താളിൽനിന്ന് ശേഖരിച്ചത്