ജോഗേഷ് ചന്ദ്ര ചാറ്റർജി
ജോഗേഷ് ചന്ദ്ര ചാറ്റർജി ( ബംഗാളി: ( ബംഗാളി: যোগেশ চন্দ্র চ্যাটার্জি) (1895-1969)സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനുവേണ്ടിയുള്ള വിപ്ലവ പ്രവർത്തകനും രാജ്യസഭയിലെ അംഗവുമായിരുന്നു അദ്ദേഹം. കിഴക്കൻ ബംഗാളിലെ കോമില ജില്ലയിൽ ബിക്രം പൂരിൽ 1895 ൽ ആണ് ജോഗേഷ് ചന്ദ്ര ചാറ്റർജി ജനിക്കുന്നത്. Rsp യുടെ അദ്യ ജനറൽ സെക്രട്ടറിയാണ് ബംഗാളി ലെ അനുശീലൻ സമിതിയിലുടെയാണ് അദ്ദേഹം സ്വതന്ത്ര സമര രംഗത്തേക്ക് കടന്ന് വന്നത് അനുശീലൻ സമിതിയെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം ഒളിവിൽ പോയി വിപ്ലവ പ്രവർത്തനങ്ങൾ നടത്തിയതിന് 1946 ഒക്റ്റോബർ 20 ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ദീർഘകാലത്തെ പ്രവർത്തനം മൂലം അനോരാഗ്യനായ അദ്ദേഹം 1969-ൽ മരണപ്പെട്ടു
ചെറിയ ജീവചരിത്രം
[തിരുത്തുക]ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (എച്ച്ആർഎ) യുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ജോഗേഷ് ചന്ദ്ര .1924- ൽ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു.[1]വിപ്ലവ പ്രവർത്തനങ്ങൾക്ക് നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു. 1926 ൽ കക്കോറി ഗൂഢാലോചനയിൽ വിചാരണ നടത്തുകയും അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
അദ്ദേഹം രണ്ട് ഗ്രന്ഥങ്ങൾ രചിച്ചു: 1) ഇന്ത്യൻ റെവല്യൂഷനറീസ് ഇൻ കോൺഫറൻസ് 2) ഇൻ സേർച്ച് ഓഫ് ഫ്രീഡം (ജീവചരിത്രം)