ജോഡി ബാൽഫോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jodi Balfour എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോഡി ബാൽഫോർ
ജോഡി ബാൽഫോർ (2019)
ജനനം (1987-10-29) 29 ഒക്ടോബർ 1987  (36 വയസ്സ്)
ദേശീയതദക്ഷിണാഫ്രിക്കൻ
തൊഴിൽസിനിമ, ടെലിവിഷൻ അഭിനേത്രി
സജീവ കാലം2009–present
അറിയപ്പെടുന്നത്ബോംബ് ഗേൾസ് · റെല്ലിക്

ഒരു ദക്ഷിണാഫ്രിക്കൻ ചലച്ചിത്ര-ടെലിവിഷൻ നടിയായ ജോഡി ബാൽഫോർ (ജനനം: 29 ഒക്ടോബർ 1987) ബോംബ് ഗേൾസ് എന്ന കനേഡിയൻ ടെലിവിഷൻ നാടക പരമ്പരയിലെ ഗ്ലാഡിസ് വിതം എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടിയാണ്.[1] 2015 ലെ മൂന്നാം കനേഡിയൻ സ്‌ക്രീൻ അവാർഡിൽ ടെലിവിഷൻ സിനിമ അല്ലെങ്കിൽ ലഘുപരമ്പരയിലെ മികച്ച നടിക്കുള്ള കനേഡിയൻ സ്‌ക്രീൻ അവാർഡ് അവർ നേടിയിരുന്നു. ബോംബ് ഗേൾസ്: ഫേസിംഗ് ദി എനിമി എന്ന ടെലിവിഷൻ സിനിമയിലെ വേഷത്തിന്റെ പേരിലാണ് ബാൽഫോറിന് ഈ പുരസ്കാരം ലഭിച്ചത്.[2] 2019-ൽ ആപ്പിൾ ടിവി + നിർമ്മിച്ച ഫോർ ഓൾ മാൻകൈൻഡ് എന്ന അമേരിക്കൻ സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയിലും അവർ ഒരു വേഷം ചെയ്തിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

ആദ്യകാലങ്ങളിൽ ബാൽഫോർ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്ന് 2000 മാണ്ടിന്റെ തുടക്കത്തിൽ ദക്ഷിണാഫ്രിക്കൻ യൂത്ത് ടെലിവിഷൻ പരമ്പരയായ ബ്ലിംഗിന്റെ സഹ-അവതാരകയായിരുന്നു. പിന്നീട് കേപ് ടൗൺ സർവകലാശാലയിൽ നിന്ന് നാടകം പഠിക്കുകയും[3] 2008-ലെ മിസ്സ് സൗത്ത് ആഫ്രിക്ക മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.

2009-ൽ ബിരുദം നേടിയ ശേഷം, പ്രധാനമായും ബ്രിട്ടീഷ്, കനേഡിയൻ ചലച്ചിത്ര, ടെലിവിഷൻ നിർമ്മാണങ്ങളിൽ അഭിനേതാവായി പ്രവർത്തിച്ചിട്ടുണ്ട്.[4] ബ്രിട്ടീഷ് കൊളംബിയയിലെ വാൻ‌കൂവറിലാണ് അവർ താമസിക്കുന്നത്. അഭിനയത്തിന് പുറമേ അവർ നഗരത്തിലെ ഗ്യാസ്‌ടൗൺ പരിസരത്തെ ഒരു കോഫിഹൗസിന്റെ സഹ ഉടമയുമാണ്.[5] 2015 ഫെബ്രുവരിയിൽ ക്വാറി എന്ന സിനിമാക്സ് സീരീസിൽ അഭിനയിച്ചിരുന്നു.[6]

ഫിലിമോഗ്രാഫി[തിരുത്തുക]

ഫിലിം[തിരുത്തുക]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2011 വാമ്പയർ മൈക്കീല
2011 ഫൈനൽ ഡെസ്റ്റിനേഷൻ 5 സ്ത്രീ
2013 ഗോസ്റ്റ് വിത്തിൻ, എഎ ഗോസ്റ്റ് വിത്തിൻ ഹന്ന / ആബി Short
2013 ദി ഹസ്ബൻഡ് (film) ക്ലെയർ
2013 ആഫ്റ്റർ പാർട്ടി കാരെൻ
2013 വാട്ടർലൂ മോളി മക്കെൻസി Short
2014 വാലന്റൈൻസ് ഡേ മോളി Short
2015 അൺഎർത്തിങ് ഫിഷർ ഹാർട്ട്
2015 എഡ്‌വാർഡ് മേരി
2015 ആൾമോസ്റ്റ് എനിതിങ് ബീൻസ്
2019 ദി റെസ്റ്റ് ഓഫ് ആസ് (film) റേച്ചൽ

ടെലിവിഷൻ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2009 ദി ഫിലാന്ദ്രോപ്പിസ്റ്റ് (TV പരമ്പര) Concierge എപ്പിസോഡ്: "സാൻ ഡീഗോ"
2010 കോംഗോ ജോഹന്ന വെൻസ് TV film
2010 ടവർ പ്രിപ് എമിലി റൈറ്റ് 2 എപ്പിസോഡുകൾ
2011 ദി സിങ്കിങ് ഓഫ് ദി ലക്കോണിയ സാറാ ഫുൾവുഡ് TV ലഘുപരമ്പര
2011 ആർ. എൽ. സ്റ്റീൻസ് ദ ഹോണ്ടിംഗ് അവർ: ദ സീരീസ് പ്രിസ്‌കില്ല എപ്പിസോഡ്: "നൈറ്റ്മേർ ഇൻ"
2011 സൂപ്പർനാച്യുറൽ മെലിസ എപ്പിസോഡ്: "ലൈക് എ വിർജിൻ"
2011 V V ഗ്രീറ്റർ എപ്പിസോഡ്: "അൺഈസി ലൈസ് ദി ഹെഡ്"
2011 സാങ്ച്യുറി ടെറി എപ്പിസോഡ്: "ഐസ്ബ്രേക്കർ"
2012–13 പ്രൈമിവെൽ: ന്യൂവേൾഡ് സാമന്ത സെദാരിസ് 3 എപ്പിസോഡുകൾ
2012–13 ബോംബ് ഗേൾസ് ഗ്ലാഡിസ് വിതം പ്രധാന റോൾ
2014 ദി ബെസ്റ്റ് ലെയ്ഡ് പ്ലാൻസ്(TV series) ലിൻഡ്സെ ദേവർ ടിവി ലഘുപരമ്പര
2014 ബോംബ് ഗേൾസ്: ഫേസിങ് ദി എനിമി ഗ്ലാഡിസ് വിതം ടിവി സിനിമ
2016 ക്വാറി ജോണി കോൺവേ പ്രധാന റോൾ
2017 റെല്ലിക് DI എലൈൻ ഷെപ്പേർഡ് പ്രധാന റോൾ
2017 ദി ക്രൗൺ (TV series) ജാക്കി കെന്നഡി എപ്പിസോഡ്: "ഡീയർ Mrs. കെന്നഡി"[7]
2019 ട്രൂ ഡിറ്റക്ടീവ് ലോറി 3 എപ്പിസോഡുകൾ
2019 ഫോർ ഓൾ മാൻകൈൻഡ് എല്ലെൻ വേവർലി[8] പ്രധാന റോൾ

അവാർഡുകളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Association Category Nominated work Result
2013 ലിയോ അവാർഡ്സ് ഒരു നാടക പരമ്പരയിലെ വനിതകളുടെ ബെസ്റ്റ് ലീഡ് പെർഫോർമൻസ്[9] ബോംബ് ഗേൾസ് നാമനിർദ്ദേശം
2014 കനേഡിയൻ ഫിലിംമേക്കേഴ്സ് ഫെസ്റ്റിവൽ മികച്ച സമന്വയം (എബ്രഹാം കോഫെങ്, അലി ലിബർട്ട്, നിക്കോളാസ് കരെല്ല, പീറ്റർ ബെൻസൺ, ഡേവിഡ് മിൽ‌ചാർഡ്, എറിക കരോൾ, ക്രിസ്റ്റീന സിക്കോളി, എമ്മ ലഹാന എന്നിവരുമായി പങ്കിട്ടു) ആഫ്റ്റർ പാർട്ടി വിജയിച്ചു
2015 കനേഡിയൻ സ്ക്രീൻ അവാർഡ്സ് ഒരു നാടക പരിപാടിയിലോ ലഘുപരമ്പരയിലോ ഒരു പ്രധാന കഥാപാത്രത്തിലെ അഭിനേത്രിയുടെ മികച്ച അവതരണം[10] ബോംബ് ഗേൾസ് : ഫേസിങ് ദി എനിമി വിജയിച്ചു

അവലംബം[തിരുത്തുക]

  1. "Bomb Girls: Meg Tilly, Jodi Balfour return for Season 2 on Jan. 2" Archived 2019-07-28 at the Wayback Machine.. Toronto Star, January 2, 2013.
  2. "'Bomb Girls,' 'Vikings' early winners at Canadian Screen Awards". Global News, March 1, 2015.
  3. "Bomb Girl loves the 'practicality' of her Kia Rio". The Globe and Mail, January 31, 2013.
  4. "Bomb Girls' Jodi Balfour talks dancing, acting like a woman in the 1940s and playing the ukulele" Archived 2017-10-05 at the Wayback Machine.. ANDPOP, January 26, 2013.
  5. Guest: Jodi Balfour. George Stroumboulopoulos Tonight.
  6. "Cinemax Orders Drama 'Quarry' to Series". Variety, February 2, 2015.
  7. "The Crown Adds Michael C. Hall & Jodi Balfour as Jack & Jackie Kennedy". Deadline, February 9, 2017
  8. "'For All Mankind' to launch alternate space race on Apple TV+". collectSPACE. October 28, 2019. Retrieved November 18, 2019.
  9. "2013 nominees" (PDF). leoawards.com. Retrieved 13 November 2016.
  10. "awards database". academy.ca. Archived from the original on 14 November 2016. Retrieved 13 November 2016.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോഡി_ബാൽഫോർ&oldid=3976987" എന്ന താളിൽനിന്ന് ശേഖരിച്ചത്