ജോബിന റാൽസ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jobyna Ralston എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജോബിന റാൽസ്റ്റൺ
Jobyna Ralston Stars of the Photoplay.jpg
Ralston in 1924 issue of Stars of the Photoplay
ജനനം
Jobyna Lancaster Raulston

(1899-11-21)നവംബർ 21, 1899
മരണംജനുവരി 22, 1967(1967-01-22) (പ്രായം 67)
ശവകുടീരംSan Fernando Mission Cemetery
സജീവം1919–1931
ജീവിത പങ്കാളി(കൾ)John Campbell (m.1917, divorced)
Richard Arlen
(വി. 1927; div. 1946)

ജോബിന റാൽസ്റ്റൺ (ജനനം, ജോബിന ലാൻകാസ്റ്റർ റോൾസ്റ്റൺ, നവംബർ 21, 1899[1] - ജനുവരി 22, 1967) ഒരു അമേരിക്കൻ നാടക, ചലച്ചിത്ര നടിയുമായിരുന്നു. 1927 ൽ ആദ്യത്തെ ഓസ്കാർ പുരസ്കാരം നേടിയ വിംഗ്സ് എന്ന സിനിമയിൽ മുഖ്യ കഥാപാത്രമായി അഭിനയിച്ചെങ്കിലും ഹാരോൾഡ് ലോയ്ഡിനൊപ്പം ഏഴ് സിനിമകളിൽ തന്മയത്വമാർന്ന അഭിനയിച്ചതിലൂടെയാണ് ഒരുപക്ഷേ ഇന്ന് അവർ ഏറ്റവും നന്നായി ഓർമ്മിക്കപ്പെടുന്നത്.

ആദ്യകാലം[തിരുത്തുക]

1899 നവംബർ 21 ന് ടെന്നസിയിലെ[2] സൗത്ത് പിറ്റ്സ്ബർഗിൽ ജോസഫ് ലാൻകാസ്റ്റർ റോൾസ്റ്റൺ, സാറാ ഇ. കെമ്പ് റോൾസ്റ്റൺ എന്നിവരുടെ പുത്രിയായി റാൽസ്റ്റൺ ജനിച്ചു. അക്കാലത്തെ പ്രശസ്ത നടി ജോബിന ഹോലാന്റിന്റെ പേരാണ് അവർക്ക് നൽകപ്പെട്ടത്. എഡ്വേർഡ് ആംഗസ് (ജനനം 1905) എന്ന പേരിൽ അവർക്ക് ഒരു ഇളയ സഹോദരൻ ഉണ്ടായിരുന്നു.[3] ഒരു ഫോട്ടോഗ്രാഫറായിരുന്ന റാൽസ്റ്റണിന്റെ മാതാവ് ഒരു ഷോ ബിസിനസ്സ് ജീവിതത്തിന് അനുയോജ്യമായ രീതിയിൽ ശ്രദ്ധാപൂർവ്വമാണ് മകളെ വളർത്തിയത്.

1909 ൽ വിൽസൺ തിയേറ്റർ / ഓപ്പറ ഹൗസിന്റെ മഹത്തായ ഉദ്ഘാടന വേളയിൽ തന്റെ ഒൻപതാമത്തെ വയസ്സിൽ സിൻഡ്രെല്ലയുടെ വേഷം അവതരിപ്പിച്ചുകൊണ്ട് ജോബിന വേദിയിലേയ്ക്കുള്ള അരങ്ങേറ്റം നടത്തി. 1915 ഓടെ റാൽസ്റ്റൺ ന്യൂയോർക്കിലെ അഭിനയ പരിശീലന വിദ്യാലയത്തിൽ ചേർന്നു. പിന്നീട് ആദ്യമായി ടു ലിറ്റിൽ ഗേൾസ് ഇൻ ബ്ലൂ എന്ന സംഗീത നൃത്ത നാടകത്തിൽ തുടക്കം കുറിച്ച് അവർ ബ്രോഡ്‌വേ നാടകങ്ങളിൽ കോറസ് നൃത്തം ചെയ്യുകയും ഗാനാലാപനം നടത്തുകയും ചെയ്തിരുന്നു.[4] ഈ നിർമ്മാണം 21 വയസ്സുള്ളപ്പോൾ ബ്രോഡ്‌വേയിൽ അരങ്ങേറ്റം കുറിക്കുന്നതിനു വഴിയൊരുക്കി. ഹാസ്യനടൻ മാക്സ് ലിൻഡർ വേദിയിൽ അവരുടെ പ്രകടനം കാണുകയും ഹോളിവുഡിലേക്ക് പോകാൻ പ്രേരിപ്പിക്കുകയും ചെയ്തു. അവിടെ അദ്ദേഹത്തിന്റെ നിരവധി സിനിമകളിൽ അഭിനയിക്കാൻ അവർക്ക് അവസരം ലഭിച്ചു.

അവലംബം[തിരുത്തുക]


  1. 1900 U. S. Federal Census, Civil District 16, Marion, Tennessee, enumeration district no. 93, sheet no. 3. For unknown reasons, Ralston's birth month is listed as December 1899.
  2. Ellenberger, Allan R. (2001). Celebrities in Los Angeles Cemeteries: A Directory (ഭാഷ: ഇംഗ്ലീഷ്). McFarland. p. 199. ISBN 9780786409839. ശേഖരിച്ചത് 15 October 2017.
  3. http://www.classicmoviehub.com/blog/classic-movie-travels-jobyna-ralston-and-south-pittsburg/
  4. "Jobyna Ralston, Ex-Actress, Dies". The Bridgeport Post. Connecticut, Bridgeport. Associated Press. January 23, 1967. p. 44. ശേഖരിച്ചത് October 14, 2017 – via Newspapers.com. open access publication - free to read
"https://ml.wikipedia.org/w/index.php?title=ജോബിന_റാൽസ്റ്റൺ&oldid=3354541" എന്ന താളിൽനിന്ന് ശേഖരിച്ചത്