ജിതിൻ പുത്തഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jitin Puthenchery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജിതിൻ പുത്തഞ്ചേരി
ജനനം (1989-08-24) 24 ഓഗസ്റ്റ് 1989  (34 വയസ്സ്)
ദേശീയതഇന്ത്യ
തൊഴിൽഅഭിനേതാവ് ,സഹാസംവിധായകൻ
സജീവ കാലം2012 - ഇതുവരെ
ജീവിതപങ്കാളി(കൾ)
ദിവ്യ മോഹനൻ
(m. 2020)
മാതാപിതാക്ക(ൾ)ഗിരീഷ് പുത്തഞ്ചേരി , ബീന ഗിരീഷ്‌
ബന്ധുക്കൾദിൻനാഥ് പുത്തഞ്ചേരി (സഹോദരൻ)

മലയാള ചലച്ചിത്ര അഭിനേതാവും സഹസംവിധായകനുമാണ് ജിതിൻ പുത്തഞ്ചേരി (ജനനം: ഓഗസ്റ്റ് 24, 1989).[1] ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരിയുടെ മകനാണ്[2].സുധീർ അമ്പലപ്പാടിന്റെ ബ്രേക്കിങ് ന്യൂസ് ലൈവ് എന്ന സിനിമയിൽ സംവിധാന സഹായി ആയിട്ടാണ് മലയാള സിനിമാ രംഗത്ത് തുടക്കമിടുന്നത്

ജീവിതരേഖ[തിരുത്തുക]

മലയാളത്തിലെ പ്രമുഖ ഗാനരചയിതാവായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടേയും ബീനയുടെയും രണ്ട് മക്കളിൽ മൂത്തമകനായി 1989 ആഗസ്റ്റ് 24ന് ജനനം[3]. സെന്റ് ജോസഫ് ബോയ്സ് ‌ഹൈസ്കൂൾ കാലിക്കറ്റ്, ബംഗളൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയ ജിതിൻ പരസ്യ ചിത്രസംവിധായകനായ സുധീർ അമ്പലപ്പാടിന്റെ ബ്രേക്കിംഗ് ന്യൂസ് ലൈവ് എന്ന സിനിമയിൽ സംവിധാന സഹായി ആയിട്ടാണ് മലയാള സിനിമാ രംഗത്ത് തുടക്കമിടുന്നത്[4]. തുടർന്ന് മാറ്റിനി, കൂതറ, മണിരത്നം എന്നീ സിനിമകളിലും സംവിധാന സഹായിയായി പ്രവർത്തിച്ചു. 2016ൽ ഫർഹാൻ അക്തർ- റിതേഷ് സിദ്വാനി ടീമിന്റെ എക്സൽ എന്റർടെന്റിമെന്റ് എന്ന മുംബൈ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയിൽ ജോയിൻ ചെയ്യുകയും തുടർന്ന് ഫർഹാന്റെ തന്നെ റോക്ക്-ഓൺ 2 എന്ന സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിക്കുകയും ചെയ്തു[5].

അഭിനയരംഗത്തെ താല്പര്യാർത്ഥം സുഹൃത്തായ ഡൊമിനിക് അരുണിന്റെ "മൃത്യുഞ്ജയമെന്ന" ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു. തുടർന്ന് ഡൊമിനിക്കിന്റെ തന്നെ ടോവിനോ നായകനായ തരംഗമെന്ന സിനിമയിൽ ചെറുവേഷത്തിലും പ്രത്യക്ഷപ്പെട്ടു. തരംഗത്തിൽ സഹഎഴുത്തുകാരനായും സിനിമയിൽ സംവിധാന സഹായിയായും പ്രവർത്തിച്ചു.‌ തുടർന്ന് ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന്ന ക്യാമ്പസ്/സ്കൂൾ ചിത്രത്തിലേക്ക് ഒഡീഷൻ വഴി തിരഞ്ഞെടുക്കപ്പെട്ട് അതിലെ ഗിരിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായി. തുടർന്ന് കമലിന്റെ പ്രണയമീനുകളുടെ കടൽ, ടോവിനോയുടെ എടക്കാട് ബറ്റാലിയൻ, മോഹലാൽ-പ്രിയദർശൻ ടീമിന്റെ മരയ്കാർ അറബിക്കടലിന്റെ സിംഹമെന്ന സിനിമകളിലുമൊക്കെ വേഷമിട്ടു. സമാന്തര സിനിമകളിലൂടെ പ്രശസ്തനായ ഡോൺ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യമെന്ന സിനിമയിൽ നായകകഥാപാത്രത്തെ അവതരിപ്പിച്ച് നിരൂപണ പ്രശംസയും നേടിയ ജിതിൻ അഭിനയരംഗത്ത് തുടരുന്നു[6].

സോഫ്റ്റെയർ എഞ്ചിനീയറായ ദിവ്യാ മോഹനനാണ് ഭാര്യ. സഹോദരൻ ദിൻനാഥ് ഗാനരചയിതാവും സഹസംവിധായകനുമാണ്

സിനിമകൾ[തിരുത്തുക]

As an Actor
Year Movie Ass Direction Role Director Notes
2012 മാറ്റിനീ Yes No അനീഷ്‌ ഉപാസന
2013 ബ്രേക്കിംഗ് ന്യൂസ്‌

ലൈവ്

Yes No സുധീർ അമ്പലപ്പാട്
2014 കൂതറ Yes No ശ്രീനാഥ് രാജേന്ദ്രൻ
മണി രത്നം Yes No സന്തോഷ്‌ നായർ
2016 റോക്ക് ഓൺ ടു Yes No ഷുജാത് സൌധാകർ
2017 തരംഗം Yes പാചകക്കാരൻ അരുൺ ഡൊമിനിക് സഹ

എഴുത്തുകാരൻ

2019 പ്രണയ മീനുകളുടെ

കടൽ

No കോയ മോൻ കമൽ
പതിനെട്ടാം പടി No ഗിരി ശങ്കർ രാമകൃഷ്ണൻ
എടക്കാട്

ബറ്റാലിയൻ 06

No ബറ്റാലിയൻ

ബോയ്‌

സ്വപനേഷ് കെ,നായർ
2021 ദി പ്രീസ്റ്റ് No മനു ജോഫിൻ ടി ചാക്കോ
സന്തോഷത്തിൻറെ

ഒന്നാം രഹസ്യം

No ജിതിൻ ഡോൺ പാലത്തറ
മരക്കാർ

അറബികടലിൻറെ

സിംഹം

No അച്ചുതൻ പ്രിയദർശൻ

അവലംബം[തിരുത്തുക]

  1. "Jithin Puthenchery". www.malayalachalachithram.com. Retrieved 2021-05-24.
  2. "Jithin Puthenchery movies, filmography, biography and songs - Cinestaan.com". Cinestaan. Archived from the original on 2021-05-22. Retrieved 2021-05-22.
  3. "18-ാം പടിയിൽ കലിപ്പ് കാട്ടി കയ്യടി നേടി കലിപ്പൻ ഗിരി; ആരാണെന്നറിയാമോ?". Asianet News Network Pvt Ltd. Retrieved 2021-05-21.
  4. "Jithin Puthenchery makes switch to acting". The New Indian Express. Retrieved 2021-05-21.
  5. Praveen, S. r (2021-02-15). "'Santhoshathinte Onnam Rahasyam' movie review: An experiment in 'captive' conversation". The Hindu (in Indian English). ISSN 0971-751X. Retrieved 2021-05-22.
  6. "Jitin Puthenchery makes a mark with Rima Kallingal in IFFK-film, Santhoshathinte Onnam Rahasyam - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-05-22.
"https://ml.wikipedia.org/w/index.php?title=ജിതിൻ_പുത്തഞ്ചേരി&oldid=4075626" എന്ന താളിൽനിന്ന് ശേഖരിച്ചത്