ജെസീക്ക മറൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jessica Marais എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jജെസീക്ക മറൈസ്
Marais at the 2011 Logies
ജനനം
ജെസീക്ക ഡൊമിനിക് മറൈസ്

(1985-01-29) 29 ജനുവരി 1985  (39 വയസ്സ്)
ദേശീയതദക്ഷിണാഫ്രിക്കൻ / ഓസ്‌ട്രേലിയൻ
തൊഴിൽനടി
സജീവ കാലം2008–present
ടെലിവിഷൻദി റോങ് ഗേൾ
കുട്ടികൾ1

ദക്ഷിണാഫ്രിക്കൻ വംശജയായ ഒരു ഓസ്‌ട്രേലിയൻ നടിയാണ് ജെസീക്ക ഡൊമിനിക് മറൈസ് (ജനനം: ജനുവരി 29, 1985). പായ്ക്ക്ഡ് ടു ദി റാഫ്റ്റേഴ്‌സ്, ലവ് ചൈൽഡ് എന്നീ ഓസ്‌ട്രേലിയൻ ടെലിവിഷൻ പരമ്പരകളിലൂടെ അവർ ശ്രദ്ധേയയായി. അമേരിക്കൻ നാടക പരമ്പരയായ മാജിക് സിറ്റിയിലും അവർ അഭിനയിച്ചു.

മുൻകാലജീവിതം[തിരുത്തുക]

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ജനിച്ച മറൈസ് ചെറുപ്രായത്തിൽ കുടുംബത്തോടൊപ്പം കാനഡയിലും ന്യൂസിലൻഡിലും താമസിച്ചു. അവർക്ക് ഒൻപത് വയസ്സുള്ളപ്പോൾ കുടുംബം വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് താമസം മാറി. ഓസ്‌ട്രേലിയയിലെത്തി ആറുമാസത്തിനുശേഷം കുടുംബത്തോടൊപ്പമുള്ള ഒരു വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന വഴി ഹൃദയാഘാതത്തെ തുടർന്ന് മറൈസിന്റെ പിതാവ് ടോണി മരണപ്പെട്ടു. പിന്നീട് അമ്മ കാരെൻ ആയിരുന്നു മറൈസിനെയും അനുജത്തി ക്ലാരയെയും വളർത്തിയത്.[1]ക്ലാരെമോണ്ടിലെ ജോൺ XXIII കോളേജിൽ ഒരു വർഷത്തോളം പഠിച്ച അവർ 1995 മുതൽ സെന്റ് ഹിൽഡാസ് ആംഗ്ലിക്കൻ സ്‌കൂൾ ഫോർ ഗേൾസിൽ വിദ്യാഭ്യാസത്തിനായി ചേർന്നു.[2]

2007-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രമാറ്റിക് ആർട്ടിൽ (NIDA-നിഡ) നിന്ന് ജെസീക്ക ബിരുദം നേടി. നിഡ അവതരിപ്പിച്ച വില്യം ഷേക്സ്പിയറുടെ നാടകമായ ഹാംലെറ്റിലെ ഒഫെലിയയായും സ്വീറ്റ് ചാരിറ്റിയിലെ ചാരിറ്റിയായും അവർ അഭിനയിച്ചു. നിഡയിൽ അവസാന വർഷം പൂർത്തിയാക്കുമ്പോൾ സഹനടനും സഹപാഠിയുമായ ഹഗ് ഷെറിഡനുമൊത്ത് പായ്ക്ക്ഡ് ടു റാഫ്റ്റേഴ്സിൽ അഭിനയിച്ചു.[3]

ഫിലിമോഗ്രാഫി[തിരുത്തുക]

ചലച്ചിത്ര-ടെലിവിഷൻ വേഷങ്ങൾ
വർഷം പേര് കഥാപാത്രം കുറിപ്പ്
2008 ടു ഫിസ്റ്റ്സ്, വൺ ഹാർട്ട് കേറ്റ് Film
2008–2012, 2013 പായ്ക്ക്ഡ് ടു ദി റാഫ്റ്റേഴ്‌സ് റേച്ചൽ റാഫ്റ്റർ പ്രധാന വേഷം (seasons 1–4); അതിഥി വേഷം (season 6); 75 എപ്പിസോഡുകൾ
2009–2010 ലെജൻഡ് ഓഫ് ദി സീക്കെർ ഡെന്ന 4 എപ്പിസോഡുകൾ
2010 ഫിഷ് ലിപ്സ് ഓഡ്രി– adult ഹ്രസ്വചിത്രം
2010 നീഡിൽ കാൻഡി Film
2012–2013 മാജിക് സിറ്റി ലില്ലി ഡയമണ്ട് പ്രധാന റോൾ; 16 എപ്പിസോഡുകൾ
2014–2017 ലൗവ് ചൈൽഡ് ജോവാൻ മില്ലർ പ്രധാന റോൾ
2014 കാർലോട്ട കാർലോട്ട ടെലിവിഷൻ ഫിലിം
2015 ദാറ്റ് ഷുഗർ ഫിലിം "Actor" ഡോക്യുമെന്ററി ഫിലിം
2016–2017 ദി വ്രോങ് ഗേൾ ലില്ലി വുഡ്‌വാർഡ് ലീഡ് റോൾ
2016 ഹാവ് യു ബീൻ പ്ലേയിങ് അറ്റെൻഷൻ? Herself ഗസ്റ്റ് ക്വിസ് മാസ്റ്റർ

അവലംബം[തിരുത്തുക]

  1. "Packed To the Rafters star Jessica Marais still haunted by seeing father die". News.com.au. 28 October 2011. Archived from the original on 2011-12-30. Retrieved 13 December 2012.
  2. "More About Jessica Marais – Jessica Marais". Zimbio. Retrieved 13 December 2012.
  3. "Packed to the Rafters – Channel 7 TV Show – Yahoo7 TV". Web.archive.org. Archived from the original on 13 March 2016. Retrieved 11 August 2017.{{cite web}}: CS1 maint: bot: original URL status unknown (link)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെസീക്ക_മറൈസ്&oldid=3804523" എന്ന താളിൽനിന്ന് ശേഖരിച്ചത്