ജീരകശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jeerakasala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജീരകശാല അരി

വയനാട് മേഖലയിൽ കൃഷി ചെയ്യുന്ന ഒരു പരമ്പരാഗത സുഗന്ധ നെല്ലിനമാണ് ജീരകശാല.ധാന്യത്തിന്റെ ശാരീരിക രാസഗുണങ്ങൾകൊണ്ടും വളർച്ചാ ശീലങ്ങൾക്കൊണ്ടും ഇവ പ്രസിദ്ധമായ ബസുമതി നെല്ലിൽ നിന്ന് വളരെ വ്യത്യസ്തമാണ്. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലൂടെ വയനാട് ജില്ലയിൽ നടപ്പാക്കിവരുന്ന ദേശീയ കാർഷിക നവീകരണ പദ്ധതിയുടെ ഭാഗമായി ഈ നെല്ലിനത്തിന് കേന്ദ്രസർക്കാറിന്റെ ഭൂപ്രദേശ സൂചിക രജിസ്‌ട്രേഷൻ ലഭിച്ചിട്ടുണ്ട്.[1].സമുദ്രനിരപ്പിൽനിന്നും 750 മീറ്റർ ഉയരെയുള്ള വയനാട്ടിലെ ഹൈറേഞ്ച് പ്രദേശത്താണ് ജീരകശാല കൃഷിചെയ്യുന്നത്. ഇവ ഉയരം കൂടിയതും വളരെ കുറവ് പ്രകാശം ആവശ്യമുള്ളവയുമാണ്. 150-180 ദിവസമാണ് ഈ ഇനം നെല്ലിന്റെ മൂപ്പ്. ഇവയ്ക്ക് കനം കുറഞ്ഞ് തണ്ടുകളാണ്.നീളം കൂടുതലും ചെറുതും തിങ്ങി നിറഞ്ഞ ധാന്യങ്ങളൊടുകൂടിയ കതിരുകളുമാണിവയ്ക്ക്. ജീരകത്തിന്റെ വലിപ്പമുള്ള മെലിഞ്ഞു നീണ്ട നെല്ലാണ് ഇതിന്. അരി വെളുത്തതും സുഗന്ധവാഹിയുമാണ്. പച്ചരിയായി ഉപയോഗിക്കാൻ ഉത്തമം.[2] ബസുമതി അരിയെ അപേക്ഷിച്ച് ഇതിന്റെ പാചകദൈർഘ്യം കൂടുതലാണ്. ബിരിയാണി, നെയ്ച്ചോറ് എന്നീ വിഭവങ്ങൾ തയ്യാറാക്കാനായി ഉത്തമമാണ് ഈയിനം നെല്ല്.

ജീരകശാല നെൽ വിത്ത്

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ജീരകശാല, ഗന്ധകശാലാ നെല്ലിനങ്ങൾക്ക് കേന്ദ്ര ഭൂപ്രദേശ സൂചക രജിസ്‌ട്രേഷൻ-മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-16.



"https://ml.wikipedia.org/w/index.php?title=ജീരകശാല&oldid=3631998" എന്ന താളിൽനിന്ന് ശേഖരിച്ചത്