ഉള്ളടക്കത്തിലേക്ക് പോവുക

ജീനെറ്റ് ഒട്ടെസെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jeanette Ottesen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jeanette Ottesen
Personal information
National team Denmark
Born (1987-12-30) 30 ഡിസംബർ 1987 (age 38) വയസ്സ്)
Height1.78 m (5 ft 10 in)[1]
Weight70 kg (154 lb)[1]
Sport
SportSwimming
StrokesFreestyle, butterfly
ClubFarum

ഒരു ഡാനിഷ് മത്സര നീന്തൽതാരമാണ് ജീനെറ്റ് ഒട്ടെസെൻ (ജനനം: ഡിസംബർ 30, 1987) [2] 2004, 2008, 2012, 2016 വർഷങ്ങളിൽ സമ്മർ ഒളിമ്പിക്സുകളിൽ പങ്കെടുത്ത അവർക്ക് ആകെ 50 അന്താരാഷ്ട്ര മെഡലുകൾ നേടിയിട്ടുണ്ട്.

ദൈർഘ്യമേറിയ കോഴ്സിൽ (50 മീറ്റർ പൂൾ) 50 മീറ്റർ ബട്ടർഫ്ലൈ, 100 മീറ്റർ ബട്ടർഫ്ലൈ, 100 മീറ്റർ ഫ്രീസ്റ്റൈൽ[3][4]എന്നിവയിലും ഹ്രസ്വ കോഴ്സിൽ (25 മീറ്റർ പൂൾ): 100 മീറ്റർ ബട്ടർഫ്ലൈ, 50 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലി.[5][6][7]എന്നിവയിലും ഡാനിഷ് റെക്കോർഡ് സ്വന്തമാക്കി.

സ്വിമ്മിംഗ് ക്ലബായ ക്വിക് കാസ്ട്രപ്പിൽ നീന്തുന്ന അവർ പ്രധാനമായും ഫ്രീസ്റ്റൈലിലും ബട്ടർഫ്ലൈയിലുമുള്ള ഹ്രസ്വ ദൂരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ക്രൊയേഷ്യയിലെ റിജേക്കയിൽ നടന്ന 2008-ലെ യൂറോപ്യൻ ഷോർട്ട് കോഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ബട്ടർഫ്ലൈയിൽ ഒട്ടെസെൻ തന്റെ ആദ്യ അന്താരാഷ്ട്ര കിരീടം നേടി. 2011-ൽ 100 മീറ്റർ ഫ്രീസ്റ്റൈലിലും (ബെലാറസിൽ നിന്നുള്ള അലക്സാന്ദ്ര ഹെരാസിമെന്യയുമായി പങ്കിട്ടു) 2013-ൽ 50 മീറ്റർ ബട്ടർഫ്ലൈയിലും രണ്ട് വ്യക്തിഗത ലോംഗ് കോഴ്‌സ് ലോക കിരീടങ്ങൾ നേടിയിട്ടുണ്ട്. 2015 ജൂണിൽ, റഷ്യയിലെ കസാനിൽ നടന്ന 2015-ലെ ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിന് രണ്ട് മാസം മുമ്പ്, കോപ്പൻഹേഗനിൽ നടന്ന ഒരു റോഡപകടത്തിൽ ഒട്ടേസനും കാമുകൻ മാർക്കോ ലോഫ്രാനും ആക്രമിക്കപ്പെട്ടു. ഈ സമയത്ത് അവരുടെ വിരൽ ഒടിഞ്ഞു. കൃത്യസമയത്ത് സുഖം പ്രാപിച്ച അവർ ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളി മെഡലുകൾ നേടി.[8]

റിയോ ഡി ജനീറോയിൽ 2016-ലെ സമ്മർ ഒളിമ്പിക്സിൽ, 4 × 100 മീറ്റർ മെഡ്‌ലി റിലേയുടെ ഭാഗമായി റിക്കി മുള്ളർ പെഡെർസണിനൊപ്പം മി. നീൽസണും പെർനില്ലെ ബ്ലൂമും വെങ്കല മെഡൽ നേടി. ഇവിടെ അവർ 3: 55.01 സമയം കൊണ്ട് യൂറോപ്യൻ റെക്കോർഡും തകർത്തു.

സ്വകാര്യ ജീവിതം

[തിരുത്തുക]

2011 ഓഗസ്റ്റ് 13 ന് അവർ 8 വർഷമായി ഡേറ്റിംഗിൽ ഏർപ്പെട്ടിരുന്ന ബോബി വില്യം ഗ്രേയെ വിവാഹം കഴിച്ചു. [9] 2013-ൽ വേർപിരിഞ്ഞ ദമ്പതികൾ 2014-ൽ വിവാഹമോചനം നേടി.[10]

2017 ഫെബ്രുവരിയിൽ അവർ ബ്രിട്ടീഷ് നീന്തൽ താരം മാർക്കോ ലോഫ്രനുമായി വിവാഹനിശ്ചയം നടത്തി. [11]അവരുടെ ആദ്യ കുട്ടിയെ അവർ പ്രതീക്ഷിക്കുന്നുവെന്ന് അവരുടെ ബ്ലോഗ് വഴി 30 ജൂൺ 2017 ന് അവർ പ്രഖ്യാപിച്ചു.[12] 2017 ജൂലൈ 16 ന് കോപ്പൻഹേഗനിൽ നടന്ന ഒരു സർപ്രൈസ് ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.[13]

അവലംബം

[തിരുത്തുക]
  1. 1 2 Jeanette Ottesen Archived 2015-09-12 at the Wayback Machine at Sports-reference.com. Retrieved on 7 December 2015.
  2. ↑ "About me". Archived from the original on 2016-01-15. Retrieved 2015-12-07.
  3. ↑ "Women's 50m Butterfly Final Results". Omega Timing. 3 August 2013. Retrieved 11 August 2013.
  4. ↑ "Cate Campbell Lowers 100 Free Olympic Record In Semi-Finals; Oleksiak Posts New World Junior Record - Swimming World News". Swimming World News (in അമേരിക്കൻ ഇംഗ്ലീഷ്). 2016-08-10. Retrieved 2017-06-14.
  5. ↑ "Women's 100m Butterfly Final Results" (PDF). Microplus Informatica. 22 August 2014. Archived from the original (PDF) on 26 August 2014. Retrieved 22 August 2014.
  6. ↑ "Women's 50m Freestyle Results". Omega Timing. 12 December 2015. Retrieved 13 December 2015.
  7. ↑ "Women's 100m Freestyle Results". Omega Timing. 9 October 2016. Retrieved 14 October 2016.
  8. ↑ "World champion swimmer Jeanette Ottesen injured in road rage attack". The Sydney Morning Herald. June 25, 2015. Retrieved May 17, 2016.
  9. ↑ http://sport.tv2.dk/article.php/id-42583769:galleri-jeanette-ottesens-bryllup.html[പ്രവർത്തിക്കാത്ത കണ്ണി]
  10. ↑ http://livsstil.tv2.dk/2013-11-06-jeanette-ottesen-og-manden-g%C3%A5r-fra-hinanden
  11. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-17. Retrieved 2020-08-06.
  12. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-21. Retrieved 2020-08-06.
  13. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-20. Retrieved 2020-08-06.
നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി Danish Sports Name of the Year
2011
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ജീനെറ്റ്_ഒട്ടെസെൻ&oldid=4029720" എന്ന താളിൽനിന്ന് ശേഖരിച്ചത്