ജവഹർ ബാലഭവൻ, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jawahar Bal Bhavan Thrissur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജവഹർ ബാലഭവൻ, തൃശ്ശൂർ
Thrissur Jawahar Bal Bhavan.jpg
ജവഹർ ബാലഭവൻ, തൃശ്ശൂർ
തരംസംഗീത-നൃത്ത പരിശീലനകേന്ദ്രം
സ്ഥാപിതം1991
ഡയറക്ടർപി. കൃഷ്ണൻ കുട്ടി മാസ്റ്റർ
അദ്ധ്യാപകർ
15
വിദ്യാർത്ഥികൾ300
സ്ഥലംചെമ്പൂക്കാവ്, തൃശ്ശൂർ, കേരളം, ഇന്ത്യ
ക്യാമ്പസ്ഒരേക്കർ വിസ്തൃതിയുള്ള ക്യാമ്പസ്
150px

കേരളത്തിലെ സാംസ്കാരിക വകുപ്പിനു കീഴിൽ സംഗീതവും നൃത്തവും അഭ്യസിപ്പിക്കുന്ന ഒരു സ്ഥാപനമാണ് ജവഹർ ബാലഭവൻ, തൃശൂർ (Jawahar Bala Bhavan, JBB, Thrissur).[1] 1991-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം തൃശ്ശൂർ ജില്ലയിലെ ചെമ്പൂക്കാവ് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ പബ്ലിക് ലൈബ്രറി, സംഗീത നാടക അക്കാദമി എന്നിവയ്ക്കു സമീപമുള്ള ഒരേക്കർ (0.40 ഹെക്ടർ) ഭൂമിയിലാണ് ജവഹർ ബാലഭവൻ പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിൽ 16 അധ്യാപകർ, 300 വിദ്യാർത്ഥികൾ, ഏഴ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾ എന്നിവയുണ്ട്.

ജവഹർ ബാലഭവനുകൾ[തിരുത്തുക]

കുട്ടികളുടെ ക്രിയാത്മകമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ-സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ജവഹർ ബാലഭവനുകൾ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിനു സമീപമാണ് കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരത്തിനു പുറമേ കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ എന്നീ ജില്ലകളിൽ ജില്ലാ ജവഹർ ബാലഭവനുകൾ പ്രവർത്തിക്കുന്നുണ്ട്.[1].

ഇതും കാണുക[തിരുത്തുക]

കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ, തിരുവനന്തപുരം

അവലംബം[തിരുത്തുക]

  1. 1.0 1.1 "കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ". സാംസ്കാരിക വകുപ്പ്, കേരള സർക്കാർ. മൂലതാളിൽ നിന്നും 28 മെയ് 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 മെയ് 2018. Check date values in: |accessdate= and |archivedate= (help)
"https://ml.wikipedia.org/w/index.php?title=ജവഹർ_ബാലഭവൻ,_തൃശ്ശൂർ&oldid=3168746" എന്ന താളിൽനിന്ന് ശേഖരിച്ചത്