ജാതിവ്യവസ്ഥിതിയും കേരളചരിത്രവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jathivyavasthithiyum Kerala charithravum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാതിവ്യവസ്ഥിതിയും കേരളചരിത്രവും
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്പി.കെ. ബാലകൃഷ്ണൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംചരിത്രം
പ്രസിദ്ധീകരിച്ച തിയതി
മേയ് 1983
മാധ്യമംഅച്ചടി

പി.കെ. ബാലകൃഷ്ണൻ രചിച്ച് 1983 ൽ പ്രസിദധീകരിച്ച ചരിത്ര പുസ്തകമാണ് ജാതിവ്യവസ്ഥിതിയും കേരളചരിത്രവും, 'ഹിസറ്ററി അസോസിയേഷൻ' അവാർഡ് ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട് [1]. 1983 നു ശേഷം 2008 ൽ ഡി.സി. ബുക്സ് ഈ കൃതി പുനപ്രസിദധീകരിച്ചിട്ടുണ്ട്[2].

ഉള്ളടക്കം[തിരുത്തുക]

32 അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. കേരള ചരിത്രത്തെ പറ്റി വിശ്വസിച്ചു പോരുന്ന പല ധാരണകളെയും ചോദ്യം ചെയ്യുന്ന ഒരു കൃതിയാണിത്. കേരളത്തിൽ ഒരു സാമ്രാജ്യമോ കേമമായ രാജസ്ഥാനമോ ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല ഒരു നാഗരികതയുടെ പൈതൃകം മലയാളനാടിനവകാശപ്പെടാനില്ല എന്നുതന്നെ ചരിത്രവിചാരത്തിലൂടെ സമർത്ഥിക്കുകയാണ് ഈ പുസ്തകത്തിലൂടെ പി.കെ. ബാലകൃഷ്ണൻ ചെയ്യുന്നത്[3]. 1850 നും 1910 നും ഇടക്ക് കാർഷികഗ്രാമങ്ങളുടെ ആവിർഭാവം മുതലുള്ള സാമൂഹിക ചരിത്രമാണ് പ്രധാനമായും ഈ കൃതിയിൽ പ്രതിപാദിക്കുന്നത്. കാർഷിക സമ്പദ്ഘടന, ജാതി, രാജവാഴ്ച, ഭാഷ, റോഡുകൾ, കാട് തുടങിയവയുടെ ജനനം മുതലുള്ള ചരിത്രവും ഗ്രന്ഥത്തിൽ പഠനവിധേയമാക്കുന്നു. സമുദായ ചരിത്രത്തിലെ ജാതിപൊങ്ങച്ചങ്ങൾ മിഥ്യകൾ മാത്രമായിരുന്നുവെന്ന സത്യത്തിലേക്ക് നമ്മെ നടത്തുന്നു[3].

ഇളംകുളം കുഞ്ഞൻപിള്ള, എ. ശ്രീധരമേനോൻ തുടങ്ങിയ ചരിത്രകാരന്മാരുടെ കേരള ചരിത്രത്തെ പറ്റി ഉള്ള പല നിഗമനങ്ങളെയും നിശിതമായി വിമർശിക്കുകയും ഈ കൃതിയിലൂടെ പി.കെ. ബാലകൃഷ്ണൻ ചെയ്യുന്നു[3].

അവലംബം[തിരുത്തുക]

  1. "കേരള സാഹിത്യ അക്കാദമി വെബ്സൈറ്റ്". Archived from the original on 30 March 2016.
  2. "ഡി.സി.ബുക്ക്സ് ഒൺലൈൻ സ്റ്റോർ". Archived from the original on 21 ജൂൺ 2017.
  3. 3.0 3.1 3.2 പി.കെ. ബാലകൃഷ്ണൻ (2017) [1983]. ജാതിവ്യവസ്ഥിതിയും കേരളചരിത്രവും. കോട്ടയം: ഡി.സി. ബുക്സ്. ISBN 978-81-264-1967-8. {{cite book}}: Cite has empty unknown parameter: |1= (help)