ജാനുശിരാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Janusirasana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുടക്കം

ഇംഗ്ലീഷിൽ 'Head-to-Knee Forward Bend എന്നാണ് അറിയുന്നത്.

  • കാലുകൾ നീട്ടി, നിവർന്നിരിക്കുക.
  • വലതുകാൽ മടക്കി, പാദം ഇടതുകാലിന്റെ തുടയിൽ പതിച്ചു വയ്ക്കുക.
  • വലതു കാലിന്റെ ഉപ്പൂറ്റി മൂലാധാരത്തോട് ആവുന്നത്ര അടുത്തിരിക്കണം.
  • ശ്വാസം എടുത്തുകൊണ്ട് കൈകൾ തലയ്ക്ക് മുകളിൽ നിവർത്തി തൊഴുതു പിടിക്കുക.
  • ശ്വാസം വിട്ടുകൊണ്ട്, കുനിഞ്ഞ് രണ്ടു കൈകൾകൊണ്ടും ഇടതു കാലിന്റെ പാദത്തിലോ കണങ്കാലിലോ പിടിക്കുക.
  • നെറ്റി ഇടതുകാലിൽ മുട്ടിക്കുക.
  • ശ്വാസം എടുത്തുകൊണ്ട് തിരിച്ചു വരിക.
  • കാലുകൾ മാറ്റിയും ചെയ്യണം.

ഗുണങ്ങൾ[തിരുത്തുക]

  • തലച്ചോറിനെ ശാന്തമാക്കുന്നു.
  • കരളിനേയും കിഡ്നിയേയും ശക്തിപ്പെടുത്തുന്നു.
  • ആർത്തവ വിരാമത്തിന്റെ ബുദ്ധിമുട്ടുകളെ ലഘൂകരിക്കുന്നു.
  • നട്ടെല്ലിനെ ശക്തിപ്പെടുത്തുന്നു.
  • ഉയർന്ന രക്തസമ്മർദ്ദം, സൈനസൈറ്റിസ് എന്നിവ കുറയ്ക്കുന്നു.

അവലംബം[തിരുത്തുക]

  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Yoga for health-NS Ravishankar, pustak mahal
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
  • Yoga and pranayama for health – Dr. PD Sharma
"https://ml.wikipedia.org/w/index.php?title=ജാനുശിരാസനം&oldid=1699309" എന്ന താളിൽനിന്ന് ശേഖരിച്ചത്