ജനപദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Janapadas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പതിനാറു മഹാജനപദങ്ങൾ സൂചിപ്പിക്കുന്ന ഭൂപടം.

വേദകാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന ജനസമൂഹങ്ങളെയാണ്‌ ജനപദങ്ങൾ എന്നു വിളിക്കുന്നത്. ഇക്കാലത്ത് വൻയാഗങ്ങൾ നടത്തിയ രാജാക്കന്മാർ, ജനങ്ങളുടെ രാജാവ് എന്നതിലുപരിയായി ജനപദങ്ങളുടെ രാജാവ് എന്നാണ്‌ അറിയപ്പെട്ടിരുന്നത്. ജനങ്ങൾ കാലുറപ്പിച്ച ഭൂമി എന്നാണ്‌ ജനപദം എന്ന വാക്കിനർത്ഥം[1]‌.

പരിണാമം[തിരുത്തുക]

പുരാതന ഇന്ത്യയിലെ രാഷ്ട്രീയക്രമങ്ങൾ ആരംഭിച്ചത് ജന‍ എന്ന് അറിയപ്പെട്ട അർദ്ധ-പ്രാകൃതഗോത്ര സമൂഹങ്ങളിൽ നിന്നായിരുന്നു എന്ന് കരുതപ്പെടുന്നു. ആദ്യകാല വേദഗ്രന്ഥങ്ങൾ ആര്യന്മാരുടെ പല 'ജന'കളെ പ്രതിപാദിക്കുന്നു. ഇവർ അർദ്ധ-പ്രാകൃതഗോത്ര വ്യവസ്ഥിതിയിൽ ജീവിച്ചു, തമ്മിലും ആര്യന്മാരല്ലാത്ത മറ്റ് ഗോത്രങ്ങളുമായും പശുക്കൾ, ആടുകൾ, പുൽമേടുകൾ എന്നിവയ്ക്കുവേണ്ടി യുദ്ധം ചെയ്തു. ഈ ആദ്യകാല വേദ ജനങ്ങൾ പിന്നീട് കൂടിച്ചേർന്ന് ഇതിഹാസകാലഘട്ടത്തിലെ ജനപദങ്ങളായത്.

ജീവിതരീതി[തിരുത്തുക]

ജനപദങ്ങളിൽ ജനങ്ങൾ കുടിലുകളിലാണ്‌ വസിച്ചിരുന്നത്. ഇവർ കന്നുകാലികളേയും മറ്റു മൃഗങ്ങളേയും വളർത്തിയിരുന്നു. അരി, ഗോതമ്പ്, ബാർലി, പയറുവർഗങ്ങൾ, കരിമ്പ്, എള്ള്, കടുക് തുടങ്ങിയവ കൃഷി ചെയ്തിരുന്നു. മൺപാത്രങ്ങളും ഇവർ നിർമ്മിച്ചിരുന്നു[1].

മഹാജനപദം[തിരുത്തുക]

ബി.സി.ഇ. ആറാം നൂറ്റാണ്ടിനോടടുത്ത് ചില ജനപദങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ പ്രാധാന്യം കൈവരിച്ചു. ഇവ മഹാജനപദങ്ങൾ എന്നറിയപ്പെട്ടു. മിക്ക മഹാജനപദങ്ങളും ഒരു തലസ്ഥാനനഗരത്തിനു ചുറ്റുമായാണ്‌ രൂപം കൊണ്ടത്. മിക്ക തലസ്ഥാനങ്ങളും മരം, കല്ല്, ഇഷ്ടിക തുടങ്ങിയവ കൊണ്ട് കോട്ട കെട്ടി ഭദ്രമാക്കിയിരുന്നു. മഹാജനപദങ്ങൾ സൈന്യത്തെ സജ്ജമാക്കുകയും, ജനങ്ങളിൽ നിന്ന് നികുതി പിരിക്കുകയും ചെയ്തു. മരത്തിനു പകരം ഇരുമ്പു കൊണ്ടുള്ള കലപ്പകൾ ഉപയോഗിച്ച് നിലം ഉഴുന്ന കൃഷിരീതിയും ഇക്കാലത്ത് വികസിച്ചു[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "CHAPTER 6 - KINGDOMS, KINGS AND AN EARLY REPUBLIC". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 56–60. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ജനപദം&oldid=3702667" എന്ന താളിൽനിന്ന് ശേഖരിച്ചത്