ജയിംസ് അലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(James Allen (New Zealand politician) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sir James Allen
1st Minister of Foreign Affairs
ഓഫീസിൽ
24 November 1919 – 28 April 1920
പ്രധാനമന്ത്രിWilliam Massey
പിൻഗാമിErnest Lee
21st Minister of Finance
ഓഫീസിൽ
4 September 1919 – 28 April 1920
പ്രധാനമന്ത്രിWilliam Massey
മുൻഗാമിSir Joseph Ward
പിൻഗാമിWilliam Massey
ഓഫീസിൽ
10 July 1912 – 12 August 1915
പ്രധാനമന്ത്രിWilliam Massey
മുൻഗാമിArthur Myers
പിൻഗാമിSir Joseph Ward
13th Minister of Defence
ഓഫീസിൽ
10 July 1912 – 28 April 1920
പ്രധാനമന്ത്രിWilliam Massey
മുൻഗാമിArthur Myers
പിൻഗാമിHeaton Rhodes
Member of the New Zealand Parliament
for Bruce
ഓഫീസിൽ
4 May 1892 – 14 April 1920
മുൻഗാമിJames Thomson
പിൻഗാമിJohn Edie
വ്യക്തിഗത വിവരങ്ങൾ
ജനനം10 February 1855
Adelaide, Australia.
മരണം28 ജൂലൈ 1942(1942-07-28) (പ്രായം 87)
Dunedin New Zealand
ദേശീയതNew Zealand
രാഷ്ട്രീയ കക്ഷിReform Party
ജോലിPolitician

ന്യൂസിലൻഡിലെ രാജ്യതന്ത്രജ്ഞനായിരുന്നു ജയിംസ് അലൻ. ദക്ഷിണ ആസ്ട്രേലിയയിൽ അഡെലെയ്ഡിനു സമീപം 1855 ഫെബ്രുവരി 10-ന് ജനിച്ചു. ക്ലിഫ്ടണിലും കേംബ്രിഡ്ജിലെ സെന്റ് ജോൺസ് കോളജിലും ലണ്ടനിലെ റോയൽ സ്കൂൾ ഒഫ് മൈൻസിലും പഠനം പൂർത്തിയാക്കി. ന്യൂസിലണ്ടിൽ തിരിച്ചുവന്ന അലൻ 1887-ൽ ജനപ്രതിനിധി സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ധനകാര്യം, രാജ്യരക്ഷ, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ മന്ത്രിയായി (1912-1915) സേവനം നടത്തി. രാജ്യരക്ഷാവകുപ്പ് പ്രത്യേകമായി രൂപവത്കരിക്കപ്പെട്ടപ്പോൾ അലൻ ആ വകുപ്പിന്റെ മന്ത്രിയായി (1915-1920). ഇദ്ദേഹം ന്യൂസിലൻഡ് സേനയെ പുനഃസംഘടിപ്പിച്ചു. ഡബ്ലിയു.എഫ്. മാസ്സിയുടെ അസാന്നിധ്യത്തിൽ (ഒന്നാം ലോകയുദ്ധകാലത്ത്) ഇദ്ദേഹം രണ്ടു വർഷത്തേക്കു പ്രധാനമന്ത്രിയായി. ലണ്ടനിൽ ന്യൂസിലൻഡിന്റെ ഹൈക്കമ്മിഷണറായും (1920-1926) സേവനം അനുഷ്ഠിച്ചു.

പ്രധാനകൃതികൾ[തിരുത്തുക]

  • ന്യൂസിലൻഡ് ആൻഡ് ഫെഡറേഷൻ
  • ദ് ഫിനാൻഷ്യൽ ആസ്പെക്റ്റ് (1899)
  • ന്യൂസിലൻഡ് പൊസഷൻസ് ഇൻ ദ് സൗത്ത് സീസ് (1903)
  • ന്യൂസിലൻഡ് ആൻഡ് നേവൽ ഡിഫൻസ് (1930)

എന്നീ കൃതികളുടെ കർത്താവാണ് അലൻ. ബ്രിട്ടീഷ് ഗവൺമെന്റ് ഇദ്ദേഹത്തിനു കെ.സി.ബി. ബിരുദം നൽകി ബഹുമാനിച്ചു (1917). 1942 ജൂലൈ 28-ന് അലൻ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അലൻ, ജയിംസ് (1855 - 1942) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജയിംസ്_അലൻ&oldid=3764175" എന്ന താളിൽനിന്ന് ശേഖരിച്ചത്