ജാദവ് പായങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jadav Payeng എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാദവ് മൊളായ് പെയാങ്
ജാദവ് മൊളായ് പെയാങ് 2012
ജനനം
ജാദവ് പെയാങ്

1963 (വയസ്സ് 60–61)
ആസ്സാം,ഇന്ത്യ
മറ്റ് പേരുകൾമൊളായ്
തൊഴിൽഫോറസ്റ്റർ
സജീവ കാലം1979–present
ജീവിതപങ്കാളി(കൾ)ബിനിത
പുരസ്കാരങ്ങൾപത്മശ്രീ (2015)

മിഷിംഗ് വംശജനായ ആദിവാസി പരിസ്ഥിതി പ്രവർത്തകനാണ് ജാദവ് മൊളായ് പെയാങ്(ജനനം : 1963). ആസ്സാമിലെ ബ്രഹ്മപുത്ര നദിക്കരയിൽ 1360 ഏക്കർ വരുന്ന വനം ഒറ്റയ്ക്ക് പുനർസൃഷടിച്ചു.[1] 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ആസാമിലെ ഗോലാഘട്ട് ജില്ലയിൽ സാമൂഹ്യ വനവൽക്കരണപദ്ധതികളിലെ ഒരു തൊഴിലാളിയായിരുന്നു 1980-ൽ ജാദവ് പായങ്ങ്. അഞ്ചു വർഷം കഴിഞ്ഞ് പദ്ധതി അവസാനിച്ച് മറ്റു തൊഴിലാളികൾ പോയിക്കഴിഞ്ഞിട്ടും ജാദവ് അവിടെത്തന്നെ തങ്ങുകയായിരുന്നു. വളരുന്ന ചെടികളെ പരിരക്ഷിക്കുന്നതോടൊപ്പം ആരുടെയും പ്രേരണയില്ലാതെ കൂടുതൽ സ്ഥലത്ത് വൃക്ഷത്തൈകൾ സ്വയം നട്ടുകൊണ്ടിരുന്നു. ക്രമേണ അദ്ദേഹം ആ പ്രദേശത്തെ വലിയൊരു വനമാക്കി മാറ്റി. മുലൈ കത്തോണി എന്നറിയപ്പെടുന്ന ഈ വനത്തിൽ ഇപ്പോൾ നാല് കടുവ, മൂന്ന് കാണ്ടാമൃഗം, നൂറിലേറെ മാനുകൾ, മുയലുകൾ, അനേകം വാനരന്മാരും, പക്ഷികളും സ്ഥിരതാമസക്കാരായി എത്തിയിട്ടുണ്ട്. നൂറോളം ആനകൾ എല്ലാ വർഷവും ഈ വനം സന്ദർശിച്ച് ആറ് മാസത്തോളം അവിടെ തങ്ങാറുണ്ട്. കൃഷി നശിപ്പിച്ചിരുന്ന പ്രശ്നക്കാരായ ഒരുകൂട്ടം കാട്ടാനകളെത്തേടി വനപാലകർ 2008-ൽ അവിടെ എത്തിയപ്പോഴാണ് ജാദവ് പായങ്ങിന്റെ അദ്ധ്വാനഫലത്തെപ്പറ്റി പുറം ലോകമറിഞ്ഞത്.

ജാദവ് "മൊലായ്" പായങ്ങിന്റെ ബഹുമാനാർത്ഥം അദ്ദേഹം വെച്ച് പിടിച്ച കാടിന് മൊലായ് കാട്[2] എന്ന് ഇന്ത്യൻ സർക്കാർ പുതിയ പേര് നൽകി.

ആദ്യകാലജീവിതം[തിരുത്തുക]

ആസാമിലെ മജുമി ദ്വീപിലുള്ള മിഷിങ് ഗോത്രത്തിൽ ജനിച്ച ജാദവ് ദരിദ്ര കുടുംബത്തിൽപ്പെട്ട ലഖിറാമിന്റെയും അഫൂലിയുടെയും പതിമൂന്നു മക്കളിൽ മൂന്നാമത്തെ കുട്ടിയായിരുന്നു. മോലൈ എന്നായിരുന്നു അദ്ദേഹത്തെ ഗ്രാമവാസികൾ വിളിച്ചിരുന്നത്.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2015)[4]

അവലംബം[തിരുത്തുക]

  1. "The Strange Obsession of Jadav Payeng". Archived from the original on 2019-07-11. Retrieved 2015-03-24.
  2. "കടുവയും ആനയും കണ്ടാമൃഗവും മേയുന്ന കാട് നട്ടുവളർത്തിയ മനുഷ്യൻ". മലയാള മനോരമ. 24 ഫെബ്രുവരി 2016. Archived from the original on 2016-02-24. Retrieved 2016-02-24. {{cite news}}: Cite has empty unknown parameter: |9= (help)
  3. "മജൂലിയിലെ മണൽത്തിട്ടയിൽ 1300 ഏക്കർ വനം വച്ചു പിടിപ്പിച്ച ഇന്ത്യയുടെ 'വനമനുഷ്യൻ'". ManoramaOnline. Retrieved 2020-11-04.
  4. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Payeng, Jadav
ALTERNATIVE NAMES Mulai
SHORT DESCRIPTION Environmentalist, Nature Scientist
DATE OF BIRTH 1963
PLACE OF BIRTH Assam, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ജാദവ്_പായങ്ങ്&oldid=3797162" എന്ന താളിൽനിന്ന് ശേഖരിച്ചത്