ജേക്കബ് മാളിയേക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jacob Maliekal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജേക്കബ് മാളിയേക്കൽ
Jacob Maliekal
വ്യക്തി വിവരങ്ങൾ
ജനനനാമംജേക്കബ് മാളിയേക്കൽ
രാജ്യം ദക്ഷിണാഫ്രിക്ക
ജനനം (1991-01-01) 1 ജനുവരി 1991  (33 വയസ്സ്)
Mthatha, South Africa
ഉയരം1.72 m (5 ft 8 in)
ഭാരം70 kg (154 lb)
കൈവാക്ക്Right
Men's Singles
ഉയർന്ന റാങ്കിങ്64 (MS) 15 Sep 2016
224 (MD) 6 Oct 2011
237 (XD) 22 Oct 2009
നിലവിലെ റാങ്കിങ്69 (15 Dec 2016)
BWF profile

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ ജയം നേടുന്ന ആദ്യതാരമാണ് ജേക്കബ് മാളിയേക്കൽ (ജനനം:1 ജനുവരി 1991. ദക്ഷിണാഫ്രിക്കൻ ദേശീയ ചാമ്പ്യൻഷിപ്പും ഓൾ ആഫ്രിക്കൻ ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്.[1][2][3]

ദക്ഷിണാഫ്രിക്കയിലെ സ്‌കൂൾ പഠനം കഴിഞ്ഞ് മലേഷ്യയിൽ ഓസ്ട്രേലിയൻ സർവകലാശാലയായ മൊനാഷിൽ ബിരുദ പഠനത്തിന് ചേർന്നു. അവിടെ ന്യൂ വിഷൻ ബാഡ്മിന്റൺ അക്കാദമിയിൽ പരിശീലനവും തുടങ്ങി. 2011 മുതൽ തുടർച്ചയായി അഞ്ചു വർഷം ഓൾ ആഫ്രിക്ക ചാമ്പ്യനായിരുന്നു. നാലു തവണ സുദിർമാൻ കപ്പിലും രണ്ടു തവണ തോമസ് കപ്പിലും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി റാക്കറ്റേന്തി. 2011-ൽ ലണ്ടനിലും 2014-ൽ ഡെൻമാർക്കിലും നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലും ദക്ഷിണാഫ്രിക്കക്കു വേണ്ടി മത്സരിച്ചു. തുടർന്നാണ് ഒളിമ്പിക്‌സിലേക്കും യോഗ്യത നേടിയത്.

1976-ൽ പാലായിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്കു നാടുമാറിയ ജേക്കബിന്റെ മകനായി 1991 ജനുവരി 1-ന് ദക്ഷിണാഫ്രിക്കയിൽ ജനിച്ചു.

നേട്ടങ്ങൾ[തിരുത്തുക]

ഓൾ-ആഫ്രിക്ക ഗെയിംസ്[തിരുത്തുക]

Men's Singles

Year Venue Opponent Score Result
2015 Brazzaville, Congo Rep. ദക്ഷിണാഫ്രിക്ക Prakash Vijayanath 21-17, 21-17 Gold Gold
2011 Maputo, Mozambique ഉഗാണ്ട Edwin Ekiring Gold Gold

ആഫ്രിക്കൻ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്സ്[തിരുത്തുക]

Men's Singles

Year Venue Opponent Score Result
2014 Lobatse Stadium, Gaborone, Botswana നൈജീരിയ Enejoh Abah 21-11, 21-17 Gold Gold
2013 National Badminton Centre, Beau-Bassin Rose-Hill, Mauritius ദക്ഷിണാഫ്രിക്ക Prakash Vijayanath 21-13, 21-12 Gold Gold
2012 Arat Kilo Hall, Addis Ababa, Ethiopia ഈജിപ്ത് A Kashkal 21-15, 21-15 Gold Gold

ബിഡബ്ല്യുഎഫ് ഇന്റർനാഷണൽ ചലഞ്ച്/സീരിസ്[തിരുത്തുക]

Men's Singles

Year Tournament Opponent Score Result
2016 Botswana International റഷ്യ Anatoliy Yartsev 10-21, 18-21 2nd, silver medalist(s) Runner-up
2016 South Africa International റഷ്യ Anatoliy Yartsev 21-5, 21-13 1st, gold medalist(s) Winner
2015 Kampala International ഉഗാണ്ട Edwin Ekiring 21–8, 18–21, 21–10 1st, gold medalist(s) Winner
2015 Waikato International ഓസ്ട്രേലിയ James Eunson 20–22, 21–19, 22–20 1st, gold medalist(s) Winner
2015 Uganda International ഈജിപ്ത് Ali Ahmed El Khateeb 11–8, 11–10, 11–2 1st, gold medalist(s) Winner
2014 Uganda International ശ്രീലങ്ക Dinuka Karunaratne 12-21, 15-21 2nd, silver medalist(s) Runner-up
2013 South Africa International സ്ലോവേന്യ Roj Alen 20-22, 21-15, 21-10 1st, gold medalist(s) Winner
2013 Botswana International സ്ലോവേന്യ Roj Alen 22-20, 21-15 1st, gold medalist(s) Winner
     BWF International Challenge tournament
     BWF International Series tournament
     BWF Future Series tournament

അവലംബം[തിരുത്തുക]

  1. "പാലായിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കൊരു സ്മാഷ്". മാതൃഭൂമി. Archived from the original on 2017-02-17. Retrieved 16 ഫെബ്രുവരി 2017.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Players Jacob MALIEKAL". bwfbadminton.com. Badminton World Federation. Retrieved 10 August 2016.
  3. "Jacob MALIEKAL Full Profile". bwf.tournamentsoftware.com. Badminton World Federation. Retrieved 10 August 2016.
"https://ml.wikipedia.org/w/index.php?title=ജേക്കബ്_മാളിയേക്കൽ&oldid=3786657" എന്ന താളിൽനിന്ന് ശേഖരിച്ചത്