ജെ.ജി. ബ്യൂട്ട്‌ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(J. G. Beuttler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഗ്രന്ഥകാരനും സി.എം.എസ്. മിഷനറിയുമായിരുന്നു റവ. ജെ.ജി. ബ്യൂട്ട്‌ലർ. തൃശൂരിനടുത്തുള്ള കുന്നംകുളം കേന്ദ്രമാക്കിയായിരുന്നു 1860കളിലെ ഇദ്ദേഹത്തിന്റെ പ്രവർത്തനം.

1824-ൽ ജർമനിയിലെ വർട്ടെൻബർഗ്ഗിൽ ജനിച്ചു. ചർച്ച് മിഷൻ സൊസൈറ്റിയുടെ ലണ്ടനിലെ ഐലിങ്ടണിലെ കോളേജിൽ പഠിച്ചു. 1850-ൽ കോട്ടയത്തെത്തി. മലയാളഭാഷ വശമാക്കിയതിനുശേഷം കുന്നംകുളംകേന്ദ്രമാക്കി സി.എം.എസിന്റെ മിഷൻ പ്രവർത്തനം ആരംഭിച്ചു. കുന്നംകുളത്തെ ആദ്യത്തെ ആംഗ്ലിക്കൻപള്ളിയുടെ നിർമ്മാണം ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആയിരുന്നു. മലയാളംബൈബിൾ പരിഭാഷാകമ്മറ്റിയിൽ അംഗമായിരുന്നു. പല ക്രൈസ്തവമതപ്രചാരണ/മതബോധന പുസ്തകങ്ങളും സെക്കുലർവിദ്യാഭ്യാസ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 1862-ൽ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി. 1877ൽ അവിടെവെച്ചുതന്നെ അന്തരിച്ചു.

ഗ്രന്ഥങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെ.ജി._ബ്യൂട്ട്‌ലർ&oldid=3086375" എന്ന താളിൽനിന്ന് ശേഖരിച്ചത്