മാൻചെള്ള്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ixodes scapularis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Ixodes scapularis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
I. scapularis
Binomial name
Ixodes scapularis
Say, 1821

രോഗകാരിയായ ഒരു ചെറുജീവിയാണ് മാൻചെള്ള്. ഇക്സോഡസ് സ്കാപുലാരിസ് എന്ന ശാസ്ത്രീയ നാമമുള്ള ഇവ ശരീരഭാഗങ്ങളിൽ കടിച്ചു നിന്നാൽ ദിവസങ്ങൾക്കുശേഷമേ തിരിച്ചറിയാനാവൂ. ചെള്ള് കടിച്ചു തൂങ്ങിയ ഭാഗത്ത് അസഹ്യമായ ചൊറിച്ചിലും വേദനയുമുണ്ടാകും. ചെള്ളിനെ കടിയേറ്റ ഭാഗത്ത് നിന്നും നീക്കം ചെയ്യുക പ്രയാസകരമാണ്. മാൻ ചെള്ളിന്റെ കടിയേൽക്കുന്നവരിൽ ചിലർക്ക് പിന്നീട് ശരീരഭാഗങ്ങളിൽ അലർജിയും അനുഭവപ്പെടാറുണ്ട്. പ്രതിവിധിയായി ലിന്റേൺ ലോഷൻ പുരട്ടാറുണ്ട്.[1]

കേരളത്തിൽ[തിരുത്തുക]

തോട്ടങ്ങളിൽ പണിയെടുക്കുന്നവരും വനമേഖലയോട് ചേർന്ന് ജോലി ചെയ്യുന്നവരും മാൻ ചെള്ളിന്റെ ഉപദ്രവം മുലം രോഗബാധിതരാകാറുണ്ട്. 2013 ൽ വയനാട്ടിൽ മാൻചെള്ളിൽ നിന്നുള്ള 'ലൈംഡിസീസ്' മൂലം ഒരാൾ മരിച്ചിരുന്നു.[2]

അവലംബം[തിരുത്തുക]

  1. "വനാതിർത്തിയിൽ മാൻചെള്ളും അട്ടയും പെരുകുന്നു". ദേശാഭിമാനി. 2 മാർച്ച് 2013. Retrieved 2 മാർച്ച് 2013.
  2. "വയനാട്ടിൽ 53കാരി മരിച്ചത് മാൻചെള്ളിൽ നിന്നുള്ള 'ലൈംഡിസീസ്' മൂലം". മാതൃഭൂമി. 2 മാർച്ച് 2013. Archived from the original on 2013-03-01. Retrieved 2 മാർച്ച് 2013.

പുറം കണ്ണികൾ[തിരുത്തുക]

Please read to protect yourself from Deer ticks that may cause Lyme disease. Public Health Fact Sheet: Lyme Disease Archived 2013-06-12 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=മാൻചെള്ള്&oldid=3673019" എന്ന താളിൽനിന്ന് ശേഖരിച്ചത്