ഇവാൻപാ സൗരോർജ്ജ വൈദ്യുത പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ivanpah Solar Power Facility എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇവാൻപാ സൗരോർജ വൈദ്യുത പദ്ധതി
Looking north towards Ivanpah Facility's eastern boiler tower from Interstate 15.
Map
CountryUnited States
Coordinates35°34′N 115°28′W / 35.57°N 115.47°W / 35.57; -115.47
StatusUnder construction
Construction began2010
Commission date2013 (expected)
Construction cost$2.18 billion
Solar farm
Type
Collectors173500
Power generation
Nameplate capacity392.8 MW
External links
Websitehttp://ivanpahsolar.com/
CommonsRelated media on Commons

അമേരിക്കയിൽ കാലിഫോർണിയയിലുള്ള മൊജാവ് മരുഭൂമിയിൽ ലാസ് വേഗസിൽനിന്ന് 64 കിലോമീറ്റർ തെക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒരു ഭീമൻ സോളാർ പവർ പ്ലാന്റ് ആണ് ഇവാൻപാ സൗരോർജ വൈദ്യുത പ്ലാന്റ്. 392 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ പവർ പ്ലാന്റിൽ മൂന്നുലക്ഷം ഹീലിയോസ്റ്റാറ്റ് ദർപ്പണങ്ങളാണ് വിന്യസിച്ചിരിക്കുന്നത്.[2] 2010ൽ ആരംഭിച്ച പദ്ധതിയുടെ നിർമ്മാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. 2.18 ബില്യൺ ഡോളർ നിർമ്മാണച്ചെലവാണ് ഈ പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. എൻആർജി എനർജി ഗ്രൂപ്പാണ് ഇതിലെ പ്രധാന നിക്ഷേപകർ.[3]

ഘടനയും പ്രവർത്തനവും[തിരുത്തുക]

View of Ivanpah Solar Electric Generating System from Yates Well Road, The Clark Mountain Range can be seen in the distance.

മൂന്നു വലിയ സോളാർ തെർമൽ പവർ പ്ലാന്റുകളാണ് ഇവാൻപായിലുള്ളത്. പ്ലാന്റുകളിലുള്ള ഹീലിയോസ്റ്റാറ്റ് ദർപ്പണങ്ങൾ സൂര്യപ്രകാശത്തെ അതിന്റെ മധ്യത്തിൽ സ്ഥാപിച്ചിട്ടുള്ള റിസീവറിലേക്കു കേന്ദ്രീകരിക്കുന്നു. റിസീവറുകളിൽ സംഭരിച്ചിട്ടുള്ള ജലത്തെ ഈ താപോർജം ഉപയോഗിച്ച് നീരാവിയാക്കി മാറ്റുകയും ഈ നീരാവി ഉപയോഗിച്ച് ഒരു സ്റ്റീം ടർബൈൻ പ്രവർത്തിപ്പിക്കുകയും ചെയ്യും. തുടർന്നുള്ള പ്രവർത്തനങ്ങൾ ഒരു സാധാരണ താപവൈദ്യുത നിലയത്തിൽ നടക്കുന്നതുപോലെത്തന്നെയാണ്. 4000 ഏക്കറിലായി പരന്നുകിടക്കുകയാണ് ഈ ഭീമൻ പവർസ്റ്റേഷൻ.[4]

പരിസ്ഥിതി പ്രശ്നം[തിരുത്തുക]

മരുഭൂമികളിൽ കാണുന്ന ഒരിനം ആമകളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു.[5][6]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കോൺസൻട്രേറ്റിംഗ് സോളാർ പവർ (സി.എസ്.പി) - പ്രോജക്ട് ഓഫ് ദി ഇയർ അവാർഡ്

അവലംബം[തിരുത്തുക]

  1. 1.0 1.1 "Ivanpah Solar Electric Generating Station". Concentrating Solar Power Projects. National Renewable Energy Laboratory (NREL). March 21, 2011. Retrieved 2011-04-19.
  2. "Brightsource Ivanpah". Archived from the original on 2013-01-11. Retrieved 2013-06-16.
  3. Matthew Wald (November 28, 2011). "Google Pulls the Plug on a Renewable Energy Effort". New York Times.
  4. Walsh, Bryan (24 June 2013). "Tower of Power". Time (magazine) (paper). pp. Business 1–4. {{cite news}}: |format= requires |url= (help)
  5. Danelski, David (8 October 2011). "MOJAVE DESERT: First displaced tortoise released". Press-Enterprise. Archived from the original on 2013-04-12. Retrieved 3 December 2011.
  6. Basin and Range Watch. "Desert Tortoise Recovery: Science and Politics Clash". Retrieved 3 December 2011.

പുറം കണ്ണികൾ[തിരുത്തുക]