ഇരിങ്ങോൾ കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Iringole Kavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇരിങ്ങോൾ കാവ്
കാവിന്റെ ഉള്ളിൽ
കാവിന്റെ ഉള്ളിൽ
പേരുകൾ
ശരിയായ പേര്:ഇരിങ്ങോൾ കാവ്
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
സ്ഥാനം:എറണാകുളം ജില്ല
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::ദേവി ശക്തി രൂപത്തിൽ ഇവിടെ കാണുന്നു. ആണ് ഇവിടെ കാണപ്പെടുന്നതെന്നാണ് ഐതിഹ്യം
Iringol temple.jpg

കേരളത്തിലെ കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂരിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഒരു കാവാണ് ഇരിങ്ങോൾ കാവ് (Iringole Kavu). കേരളത്തിലെ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായ ഇത് പരശുരാമൻ നിർമ്മിച്ചതെന്നാണ് ഐതിഹ്യം.[അവലംബം ആവശ്യമാണ്] എറണാകുളത്ത് നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ ആലുവ- മൂന്നാർ റോഡിൽ കുറുപ്പുംപടിക്കും പെരുമ്പാവൂരിനും ഇടയ്ക്കാണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മുൻപ് ക്ഷേത്രനടത്തിപ്പിന്റെ ചുമതല 28 ബ്രാഹ്മണ കുടുംബങ്ങൾക്കായിരുന്നു. പട്ടശ്ശേരി, ഓരോഴിയം, നാഗഞ്ചേരി എന്നിവ ഇതിൽ പെടുന്നു. 1945ന്റെ അവസാനത്തോടെ സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത്, ക്ഷേത്രഭരണം ഇവർ ദിവാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി. ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെ പറ്റി കൃത്യമായ വിവരം ലഭ്യമല്ല.

ഐതിഹ്യം[തിരുത്തുക]

ദ്വാപരയുഗത്തിൽ, അസുരരാജാവായ കംസൻ ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനാൽ വധിക്കപെടുമെന്നു അറിയുകയാൽ ഗർഭിണിയായ തന്റെ സഹോദരിയെയും ഭർത്താവിനെയും കാരാഗ്രഹത്തിലടച്ചു.എട്ടാമത്തെ പുത്രനെ പ്രതീക്ഷിചിരുന്ന കംസൻ പക്ഷെ ഒരു പെൺകുഞ്ഞിനെയാണ് കാണാനിടയായത്. ദേവകിയും വസുദേവരും തങ്ങൾക്കുണ്ടായ ആൺകുട്ടിയെ ഗോകുലത്തിലെ നന്ദഗോപനും യശോധക്കുമുണ്ടായ പെൺകുട്ടിയുമായി കൈമാറിയിരുന്നു. എന്നിട്ടും കംസൻ ആ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ആ കുഞ്ഞ് കംസന്റെ കൈയിൽ നിന്ന് തെന്നി മാറി ആകാശത്തിലേക്ക് ഉയർന്നു; ഒരു നക്ഷത്രം പോലെ തിളങ്ങി. ആ വെളിച്ചം ആദ്യം വീണ സ്ഥലത്ത്, ഭഗവതി വസിക്കുവാൻ വന്നു എന്ന വിശ്വാസത്തിനാൽ, 'ഇരിന്നോൾ' എന്ന പേര് ലഭിച്ചു. ഇരിന്നോൾ എന്ന പേര് കാലക്രമേണ 'ഇരിങ്ങോൾ' എന്നായി മാറി.

ദേവീവിഗ്രഹം സ്വയംഭൂവാണെന്ന് കരുതപ്പെടുന്നു. നെയ്പായസവും ശർക്കര പായസവും, ഗോതമ്പുകൊണ്ട് തയ്യാറാക്കിയ പ്രത്യേകതരം പായസമായ 'ചതുസ്സ്തം എന്നിവയാണ് പ്രധാന വഴിപാടുകൾ. വിവാഹം, കെട്ടുനിറ, രാമായണ വായന എന്നിവ ക്ഷേത്രത്തിൽ നടത്താറില്ല. സുഗന്ധപുഷ്പങ്ങളോ അവ ചൂടിയിരിക്കുന്ന സ്ത്രീകളെയോ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാറില്ല. കാവിനു ചുറ്റുമുള്ള വൃക്ഷങ്ങളിൽ ദൈവാംശമുള്ളതായി വിശ്വസിക്കപെടുന്നു. അതിനാൽ ഇവിടെയുള്ള മരങ്ങൾ ഒരു കാരണവശാലും മുറിക്കാറില്ല. താഴെ വീണ് കിടക്കുന്ന മരത്തടിപോലും മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കാറില്ല.

വൃശ്ചിക മാസത്തിലെ കാർത്തിക പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ദേവിയെ ദർശിക്കുന്നവർക്ക് ദീർഘായുസ്സും അവിവാഹിതരായ യുവതികൾക്ക്‌ മംഗല്യസൗഖ്യവും നൽകി ദേവി അനുഗ്രഹിക്കും എന്നാണ് വിശ്വാസം.

ചിത്രശാല[തിരുത്തുക]

ഇരിങ്ങോൾ കാവ്[തിരുത്തുക]

ഇരിങ്ങോൾ കാവ് ക്ഷേത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇരിങ്ങോൾ_കാവ്&oldid=3089846" എന്ന താളിൽനിന്ന് ശേഖരിച്ചത്