ഇര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ira (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇര
പ്രമാണം:Ira 2018 film poster.jpg
ഇര
സംവിധാനംസൈജു എസ്സ് എസ്
അഭിനേതാക്കൾഉണ്ണി മുകുന്ദൻ
ഗോകുൽ സുരേഷ്
മിയ ജോർജ്
നിരഞ്ജന അനൂപ്
സംഗീതംഗോപി സുന്ദർ
റിലീസിങ് തീയതിമാർച്ച് 16,2018
രാജ്യംഇന്ത്യ
ഭാഷമലയാളം

നവാഗതനായ സൈജു എസ് എസിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും മുഖ്യ വേഷത്തിലഭിനയിച്ചു 2018-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഇര. പ്രണയവും പ്രതികാരവും ഇടകലർന്ന കഥയിൽ മിയ ജോർജ്, നിരഞ്ജന അനൂപ്, അലെൻസിയർ, ലെന, കൈലാഷ്,ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.വൈശാഖും, ഉദയ്‌കൃഷ്ണയും ചേർന്നു ആദ്യമായി നിർമിച്ച ചിത്രം കൂടിയാണ് ഇര. സംഗീതം ഗോപി സുന്ദർന്റേതാണ്[1]. ഈ ത്രില്ലർ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് നവീൻ ജോൺ ആണ്. 2017 നവംമ്പർ ഒന്നിന് ഷൂട്ടിംഗ് തുടങ്ങിയ ഈ ചിത്രം റിലീസ് ആയതു 2018 മാർച്ച് 16-ന് ആണ്.

കഥ[തിരുത്തുക]

ഡോക്ടർ ആര്യൻ(ഗോകുൽ സുരേഷ്), ജെന്നിഫർ(നിരഞ്ജന അനൂപ്) എന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആണ്. ഒരു നാൾ താൻ ജോലി ചെയുന്ന ആസ്പ്പത്രിയിൽ ചികിത്സക്കായി എത്തിയ മന്ത്രി ചാണ്ടിയുടെ (അലെൻസിയർ) മരണവുമായി ബന്ധപ്പട്ടു ആര്യനെ കേരള പോലീസ് അറസ്റ്റ് ചെയുന്നു. എന്നാൽ ആര്യൻ പറയുന്നത് താൻ നിരപരാധി ആന്നെന്നും പോലീസ് മനഃപൂർവം തന്നെ കുറ്റക്കാരനാക്കാൻ, കേസിൽ പ്രതി ചേർത്തതും ആണെന്നാണ്. ഇവരുടെ ഇടയിലേക്ക് രാജീവ് (ഉണ്ണി മുകുന്ദൻ) എന്ന യുവാവ് കടന്നു വരുന്നതോടെ കാര്യങ്ങൾക്കു വ്യതി ചലനം സംഭവിക്കുന്നതും, തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ആണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഇര എന്ന ചിത്രം പൂർണ്ണമായും ഒരു ത്രില്ലർ വിഭാഗത്തിൽ പെടുന്നു

അഭിനേതാക്കൾ[തിരുത്തുക]

  • ഉണ്ണി മുകുന്ദൻ -രാജീവ്
  • ഗോകുൽ സുരേഷ് - ഡോ ആര്യൻ
  • നിരഞ്ജന അനൂപ് - ജെന്നിഫർ
  • മിയ ജോർജ്
  • ലെന
  • അലെൻസിയർ
  • പാഷാണം ഷാജി
  • ശങ്കർ രാമകൃഷ്ണൻ
  • കൈലാഷ് - സതീഷ്
  • ബാലചന്ദ്രൻ ചുള്ളിക്കാട്
  • പ്രേം പ്രകാശ്
  • നീരജ - താര
  • മെറീന മൈക്കിൾ - കാവ്യ
  • നിർമൽ പാലാഴി

നിർമ്മാണം[തിരുത്തുക]

ചലച്ചിത്ര സംവിദായകനായ വൈശാഖും നിരവധി ചിത്രങ്ങൾക്കു തൂലിക ചലിപ്പിച്ച ഉദയ്‌കൃഷ്ണയും ചേർന്നു ആദ്യമായി നിർമിച്ച ചിത്രം കൂടിയാണ് ഇര. ബോംബെ മാർച്ച് 12 എന്ന സിനിമയിൽ ഉണ്ണി മുകുന്ദനായി ഡബ്ബ് ചെയ്ത സൈജു എസ് എസ് ആണ് ഈ ത്രിലർ സിനിമയുടെ സംവിധയകൻ[2]. സൈജു ഇതിനു മുൻപ് നിരവതി തവണ വൈശാഖിന്റെ അസ്സോസിയേറ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇരയുടെ ചിത്രീകരണം ആരംഭിച്ചത് 2017 നവംബർ 1-ന്നാണ്. ഉണ്ണി മുകുന്ദനും, ഗോകുൽ സുരേഷ് ഗോപിയും പ്രധാന കഥപാത്രങ്ങളായ രാജിവിനെയും ആര്യനെയും അവതരിപ്പിച്ചു. ഗോകുലിന്റെ മൂന്നാമത്തെ ചിത്രമാണ് ഇര, ഉണ്ണി മുകുന്ദനുമായി രണ്ടാമത്തെയും. ഏറെ തിരച്ചിലുകൾക്കൊടുവിൽ മിയ ജോർജും നിരഞ്ജന അനൂപും ചിത്രത്തിലെ നായികമാരായി കരാർ ഒപ്പിട്ടു. ഇര എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നവീൻ ജോൺ ആണ്, സുധീർ സുരേന്ദ്രൻ ഛായാഗ്രഹണവും ചിത്രീകരിച്ചിരിക്കുന്നു.ഇരയുടെ ആദ്യ ട്രൈലെർ റിലീസ് ആയതു മുതൽ മികച്ച കാത്തിരിപ്പാണ് പ്രേക്ഷക ഭാഗത്തു നിന്നും ഉണ്ടായതു.മമ്മൂട്ടിയുടെ മാസ്റ്റർ പീസ് എന്ന സിനിമയ്ക്ക് എഡിറ്റിങ് നടത്തിയ ജോൺ കുട്ടിയാണ് ഇരയുടെയും എഡിറ്റിങ് നിർവഹിച്ചത്.


സംഗീതം[തിരുത്തുക]

ഇരയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദർ ആണു. വിജയ് യേശുദാസ് ഇര എന്ന ചിത്രത്തിൽ രണ്ടു ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

# ഗാനംPerformer(s) ദൈർഘ്യം
1. "ഏതോ പാട്ടിൻ ഈണം "  വിജയ് യേശുദാസ്, സിതാര കൃഷ്ണകുമാർ 4:03
2. "ഒരു മൊഴി ഒരു മൊഴി പറയാം"  വിജയ് യേശുദാസ്, മൃദുല വാരിയർ 4:27

റിലീസ്[തിരുത്തുക]

2018 മാർച്ച് 16-നാണു ഇര തീയേറ്ററിൽ എത്തിയത്[3]. ആദ്യ ദിനം മുതലേ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഇര എന്ന സിനിമയ്ക്കു ലഭിച്ചത്[4][5]. റിലീസ് ചെയ്തു ആദ്യ ആഴ്ചയിൽ തന്നെ ചിത്രം അഞ്ചു കോടിയിലധികം രൂപ നേടിയെടുത്തു. ഉണ്ണി മുകുന്ദന്റെ സമീപ കാല ചിത്രങ്ങളേ അപേക്ഷിച്ചു മുൻ നിരയിലാണിത്.

അവലംബം[തിരുത്തുക]

ചിത്രത്തെ കുറിച്ചുള്ള വിവിധ വെബ്സൈറ്റ് അവലംബങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

  1. "ഇരയുടെ ഷൂട്ടിംഗ് ആരംഭിച്ചു". Deccan Chronicle. 8 November 2017.
  2. എക്സ്പ്രസ്സ് (8 November 2017). "ത്രില്ലർ ചിത്രം - ഇര". ഇന്ത്യൻ എക്സ്പ്രസ്സ്.
  3. "2018-ൽ പുറത്തിറങ്ങിയ മലയാള ചിത്രങ്ങൾ - ഇര". ഫിൽമി ബീറ്റ്. 16 March 2018.
  4. "മലയാള ചിത്രങ്ങൾ - ഇര". മലയാളം സമയം. 17 March 2018.
  5. "ഇര-2018". ദീപിക. 03 April 2018. {{cite news}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇര&oldid=3135774" എന്ന താളിൽനിന്ന് ശേഖരിച്ചത്