അന്താരാഷ്ട്ര രസതന്ത്രവർഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Year of Chemistry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അന്താരാഷ്ട്ര രസതന്ത്രവർഷം IUPAC ലോഗൊ

രസതന്ത്രത്തിന്റെ നേട്ടങ്ങളെയും മാനവരാശിക്കുള്ള അതിന്റെ സംഭാവനകളെയും മാനിച്ച് 2011 - നെ അന്താരാഷ്ട്ര രസതന്ത്രവർഷം ആയി ആചരിക്കുന്നു. 2008 ഡിസംബറിൽ തന്നെ രസതന്ത്രവർഷം ആചരിക്കാനുള്ള തീരുമാനം ഐക്യരാഷ്ടസഭ കൈക്കൊണ്ടിരുന്നു. മാഡം ക്യൂറിക്ക് രസതതന്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചതിന്റെ ശതാബ്ദിവർഷം കൂടിയാണ് 2011. ശുദ്ധ - പ്രായോഗിക രസതന്ത്രത്തിനായുള്ള അന്താരാഷ്ട്ര യൂണിയൻ (IUPAC) യുടെയും യുനെസ്കോയുടെയും (UNESCO) സംയുക്താഭിമുഖ്യത്തിലാണ് രസതന്ത്രവർഷാചരണ പരിപാടികൾ ലോകവ്യാപകമായി നടക്കുന്നത്.

പശ്ചാത്തലവും സന്ദേശവും[തിരുത്തുക]

" വിദ്യാഭ്യാസം സുസ്ഥിരവികസനത്തിന് " എന്ന കാഴ്ചപ്പാടോടെ 2005 - 2014 കാലത്ത്, ഒരു ദശാബ്ദക്കാലത്തെ പരിപാടികൾ സംഘടിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുള്ള പശ്ചാത്തലത്തിൽ എത്യോപ്യ അവതരിപ്പിച്ച ഒരു പ്രമേയത്തിലൂടെയാണ് അന്താരഷ്ട്ര രസതന്ത്രവർഷം (IYC 2011)എന്ന ആശയത്തിന് സഭയുടെ അംഗീകാരം ലഭിക്കുന്നത്. രസതന്ത്രം: നമ്മുടെ ജീവിതം, നമ്മുടെ ഭാവി എന്നതാണ് രസതന്ത്രവർഷത്തിന്റെ പ്രധാന സന്ദേശം[1]. "രസതന്ത്രത്തിന്റെ നേട്ടങ്ങളും മാനവരാശിയുടെ സുസ്ഥിതിക്കായുള്ള അതിന്റെ സംഭാവനകളും" എന്നതാണ് ഈ ആഘോഷത്തിന്റെ മുഖ്യപ്രമേയം. [2]

വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും രസതന്ത്രത്തെക്കുറിച്ചും അതിന്റെ നേട്ടത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് അന്താരാഷ്ട്ര രസതന്ത്രവർഷാചരണംകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകം നേരിടുന്ന ഭീഷണികളെ രസതന്ത്രത്തിന്റെ സഹായത്തോടെ പരിഹരിക്കാനും രസതന്ത്ര പഠനത്തിത്തിലേക്ക് കൂടുതലാളുകളെ ആകർഷിക്കാനും ഈ പരിപാടികൾ ലക്ഷ്യമിടുന്നു. ആരോഗ്യ രംഗത്ത് ജീവൻരക്ഷാമരുന്നുകൾ ,വാക്സിനുകൾ ,ആന്റിബയോട്ടിക്കുകൾ ,വിറ്റാമിനുകൾ,ജീവൻരക്ഷാ ഉപകരണങ്ങൾ,സർജിക്കൽ മെറ്റീരിയലുകൾ അങ്ങനെ നിരവധി ഉണ്ട്

പരിപാടികൾ[തിരുത്തുക]

വിവിധ രാജ്യങ്ങളിലെ രസന്ത്ര സൊസൈറ്റികളും ശാസ്ത്ര പ്രചരണ സംഘടനകളുമാണ് ഈ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. റോയൽ സൊസാറ്റി ഓഫ് കെമിസ്ട്രി, അമേരിക്കൻ കെമിക്കൽ സൊസൈറ്റി തുടങ്ങിയ സംഘടനകൾ അത്തരത്തിൽ ചിലതാണ്. രസതന്ത്രവർഷാചരണപരിപാടികളുടെ സമാപനം ബെൽജിയത്തിലെ ബ്രസ്സൽസിൽ നടക്കും. വിശദവിവരങ്ങൾക്കും പരിപാടികൾക്കുമായി അതിന്റെ വെബ്സൈറ്റ് കാണുക.[3]

കേരളത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രക്ലാസ്സുകളും, രസന്ത്രപരീക്ഷണ പ്രദർശനങ്ങളും കേരളത്തിലെമ്പാടും നടന്നു വരുന്നുണ്ട്. മാഡംക്യൂറി നാടകത്തിന്റെ അവതരണവും നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. [4] യു എ ഇയിലെ പരിഷത്ത് സഹോദര സംഘടനയായ ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പിയും രസതന്ത്ര ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. http://kssp.in/category/tags/international-year-chemistry
  2. http://en.wikipedia.org/wiki/International_Year_of_Chemistry
  3. "Events What is happening and when". IYC 2011 Official website. 2011. ശേഖരിച്ചത് 2011-06-21.
  4. http://kssp.in/category/tags/international-year-chemistry