പൂർണ്ണസംഖ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Integer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പൂർണ സംഖ്യകളുടെ ഗണത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന പ്രതീകം

പൂജ്യം, ധനസംഖ്യകൾ, ഋണസംഖ്യകൾ എന്നിവ അടങ്ങുന്ന സംഖ്യാ ഗണത്തിലെ അംഗങ്ങളാണ് പൂർണ്ണ സംഖ്യകൾ (Integer) . ഇന്റീജർ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം സ്പർശിക്കപ്പെടാത്തത് അല്ലെങ്കിൽ പൂർണ്ണമായത് എന്നാണ്.

ഭിന്ന ഘടകമോ ദശാംശ ഘടകമോ ഇല്ലാത്ത സംഖ്യകളാണിവ. {... −2, −1, 0, 1, 2, ...} എന്ന ഗണത്തിൽ ഇവയെല്ലാം ഉൾപ്പെടുന്നു. ഉദാഹരണമായി 65, 7, −756 എന്നിവ പൂർണ്ണ സംഖ്യകളാണ്; അതേസമയം 1.6 and 1½ എന്നിവ പൂർണ സംഖ്യകളല്ല.

പ്രത്യേകതകൾ[തിരുത്തുക]

സങ്കലനം, ഗുണനം എന്നിവ ഈ ഗണത്തിൽ അടങ്ങിയിരിയ്ക്കുന്നു. അതായത് ഈ ഗണത്തിൽ നിന്നും രണ്ട് സംഖ്യകൾ കൂട്ടിയാലോ ഗുണിച്ചാലോ കിട്ടുന്ന സംഖ്യ ഈ ഗണത്തിലെ തന്നെ അംഗമായിരിയ്ക്കും. വ്യവകലനവും ഈ നിയമം പാലിക്കുന്നു. സാഹചര്യ നിയമം, ക്രമനിയമം, വിതരണനിയമം എന്നിവയും ഈ ഗണിതക്രിയകൾ പാലിക്കുന്നു.

ഈ ഗണത്തിലെ അംഗങ്ങളെല്ലാം പൂർണ്ണമായും ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പൂജ്യത്തിന് ഇടതുഭാഗത്ത് ഋണസംഖ്യകളും വലതുഭാഗത്ത് ധനസംഖ്യകളും ആയാണ് സംഖ്യാരേഖയിൽ അടയാളപ്പെടുത്തുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂർണ്ണസംഖ്യ&oldid=2577849" എന്ന താളിൽനിന്ന് ശേഖരിച്ചത്