ഇൻഗ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ingress (game) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇൻഗ്രസ്സ്
വികസിപ്പിച്ചത്നിയാന്റിക് ലാബ്സ്
പുറത്തിറക്കിയത്ഗൂഗിൾ
യന്ത്രംയൂണിറ്റി
libGDX Edit this on Wikidata
പ്ലാറ്റ്ഫോം(കൾ)ആൻഡ്രോയിഡ്, ഐഓഎസ്[1]
പുറത്തിറക്കിയത്15 ഡിസംബർ 2013 (ആൻഡ്രോയിഡ്)
[2]
14 ജൂലൈ 2014 (ഐഓഎസ്)[3]
വിഭാഗ(ങ്ങൾ)സമീപ യാഥാർത്ഥ്യം, എംഎംഓജി
തര(ങ്ങൾ)multiplayer video game Edit this on Wikidata

ജിപിഎസ്[4] അടിസ്ഥാനമാക്കിയ ഒരു സമീപ യാഥാർത്ഥ്യ മാസീവ് മൾട്ടിപ്ലെയർ കളിയാണ് ഇൻഗ്രസ്സ്. ഗൂഗിൾ സ്റ്റാർട്ടപ്പായ നിയാന്റിക് ലാബ്സ് ആൻഡ്രോയിഡ് ഉപകരണങ്ങൾക്കായി നിർമ്മിച്ചതാണീ ഗെയിം.[5] 2014 ജൂലൈ 14 മുതൽ ഈ ഗെയിം ആപ്പിളിന്റെ ഐഓഎസിനു വേണ്ടിയും ലഭ്യമാക്കി.[3] ഒരു ശാസ്ത്ര കൽപ്പിത കഥാ പശ്ചാത്തലത്തിൽ നിന്നാരംഭിക്കുന്ന ഗെയിം കളിക്കാരുടെ കളിക്കനുസരിച്ച് മുന്നോട്ട് പോവുന്നു.[6][7]

കഥാതന്തു[തിരുത്തുക]

ഭൂമിയിൽ നിന്ന് വിചിത്രമായ ഒരു ദ്രവ്യം ഉത്ഭവിക്കുന്നതായി ശാസ്ത്രലോകം കണ്ടെത്തി. എക്സോട്ടിക് മാറ്റർ അഥവാ എക്സ്എം എന്ന ഈ ദ്രവ്യം ഷേപ്പറുകൾ എന്ന അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ടിരിക്കുന്നു. തുടർന്ന് ലോകം മൊത്തം രണ്ടായിത്തിരിഞ്ഞു. എൻലൈറ്റൻഡ് എന്ന വിഭാഗം എക്സ്എം മാനവിക പുരോഗതിയിലെ നാഴികക്കല്ലാണെന്നും അത് മനുഷ്യനെ മുമ്പോട്ട് നയിക്കുകയും ചെയ്യുമെന്ന് കരുതുന്നു. എന്നാൽ റെസിസ്റ്റൻസ് എന്ന വിഭാഗം ഷേപ്പറുകളുടെ ഭൂമിയിലേക്കുള്ള വരവ് തടയാൻ ശ്രമിക്കുന്നു.[8] എങ്കിലും കളിയുടെ സന്തുലനാവസ്ഥ നിലനിർത്താൻ രണ്ടു വിഭാഗത്തിലേയും കളിക്കാർ ചിലപ്പോഴെല്ലാം ഒരുമിക്കുകയും നിഷ്പക്ഷ പ്രദേശങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.[9]

കളി[തിരുത്തുക]

ഓരോ കളിക്കാരനും തന്റെ മൊബൈലിലെ ആപ്പിൽ, ഒരു മാപ്പ് ദൃശ്യമാകും. അതിൽ റോഡുകൾ മാത്രമാവും മാപ്പിന്റേതായി ഉള്ളത്. കെട്ടിടങ്ങളൊന്നും അടയാളപ്പെടുത്തിക്കാണിക്കാറില്ല. ഇതല്ലാതെ, എക്സൊട്ടിക്ക് മാറ്റർ, ലിങ്കുകൾ, കണ്ട്രോൾ ഫീൽഡുകൾ മറ്റു കളിക്കാർ ഉപേക്ഷിച്ചുപോയ ഉപായങ്ങൾ എന്നിവയും കാണാം.

മേൽപ്പറഞ്ഞ വസ്തുക്കളുമായി ഇടപെടണമെങ്കിൽ, കളിക്കുന്നയാൾ ഭൗതികമായി അതത് വസ്തുക്കളുടെ അരികിൽ എത്തണം. കളിക്കാരനെ മൊബൈലിൽ ഒരു അമ്പ് ആകൃതിയിൽ കാണിക്കുന്നു. ആ അമ്പിനു ചുറ്റും 40 മീറ്റർ ആരത്തിൽ കാണുന്ന വൃത്തത്തിനുള്ളിലുള്ള വസ്തുക്കളുമായി കളിക്കാരനു സംവദിക്കാം.

നടത്തുന്ന ഓരോ ഇടപെടലിനും (സംവേദനം) AP (ആക്സസ് പോയിന്റ്) കിട്ടും. ഈ ആക്സസ് പോയിന്റുളുടെ അടിസ്ഥാനത്തിൽ കളിക്കാരന്റെ നിലവാരവും ഉപായങ്ങളുടെ ശക്തിയും വർദ്ധിക്കുന്നു. 1 മുതൽ 16 വരെ ലെവലുകളിൽ കളിക്കാം. പുതിയ ദൗത്യങ്ങൾ കളിയിൽ ഉൾപ്പെടുത്താൻ പദ്ധതി ഉള്ളതായി നിയാന്റക്ക് ലാബ്സ് അറിയിച്ചിട്ടുണ്ട്.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Brandon Badger reported to AllThingsD". Allthingsd.com. 2013-10-12. ശേഖരിച്ചത് 2014-04-07.
  2. 172 reacties. "Announcement on Google Plus". Plus.google.com. ശേഖരിച്ചത് 2014-04-07.
  3. 3.0 3.1 "iTunes official App shop". 2014-07-14. ശേഖരിച്ചത് 2014-07-14. {{cite web}}: Cite has empty unknown parameter: |1= (help)
  4. http://www.wheninmanila.com/ingress-game-lifestyle-social-network/
  5. "Ingress". Niantic Labs. ശേഖരിച്ചത് November 15, 2012.
  6. "What is this "Niantic Project"? Posting what I find here". - An "in universe" web site by the in-game character Henry Richard Loeb aka P. A. Chapeau (a play on the French for "tin foil hat") - on hiatus as of October 1, 2013
    "Niantic Project". - Continuation after October 1, 2013 by a second in-game character with two pseudonyms: first "X" and later "Verity Seke"
  7. "Ingress Lore".
  8. "Faction Choice". മൂലതാളിൽ നിന്നും 2014-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 December 2012.
  9. "Greater Boise Ingress community on Google Plus".
  10. Katy Townsend at IMDb - see "Other Works" section
  11. Ingress Report at IMDb

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇൻഗ്രസ്സ്&oldid=3658749" എന്ന താളിൽനിന്ന് ശേഖരിച്ചത്