പരോക്ഷനികുതി
ദൃശ്യരൂപം
(Indirect tax എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉപഭോക്താവിൽനിന്ന് നേരിട്ടല്ലാതെ ഒരു ഇടനിലക്കാരൻ വഴി സർക്കാരിലേക്ക് അടയ്ക്കുന്ന നികുതിയാണ് പരോക്ഷനികുതി. ഉദാ: വാറ്റ് നികുതി, എക്സൈസ് തീരുവ, സേവന നികുതി എന്നിവ. ഇവിടെ നികുതിയുടെ ആഘാതവും ബാദ്ധ്യതയും വ്യതസ്ത വ്യക്തികളിൽ ആയിരിക്കും. സാധാരണഗതിയിൽ വ്യാപാരസ്ഥാപനങ്ങളാണ് ഇടനിലക്കാരായി വർത്തിക്കുന്നത്. സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിലൂടെയാണ് സാധാരണഗതിയിൽ പരോക്ഷനികുതി ചുമത്തുന്നത്.[1] ഉപഭോക്താവിൽനിന്ന് നികുതി സ്വീകരിച്ച ശേഷം ഇടനിലക്കാർ ഈ നികുതി പിന്നീട് സർക്കാരിലേക്ക് അടയ്ക്കുന്നു.