ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ദിരാഗാന്ധി ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, നാഗ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indira Gandhi Government Medical College, Nagpur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ദിരാഗാന്ധി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ
ഇന്ദിര ഗാന്ധി ശാസകീയ വൈദ്യ മഹാവിദ്യാലയം
മുദ്രാവാക്യം
അഹർനിശ സേവാമഹേ
മുദ്രാവാക്യത്തിന്റെ മലയാള അർഥം
(ഞങ്ങൾ) രാവും പകലും (ജനങ്ങളുടെ) സേവനം ചെയ്യുന്നു
തരം മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം
സ്ഥാപിതം 1968 [1]
എൻഡോവ്മെന്റ് സർക്കാർ ധനസഹായം
വിദ്യാർത്ഥികൾ SAIGGMC (ഐജിജിഎംസിയുടെ സ്റ്റുഡന്റ് അസോസിയേഷൻ)
ബിരുദ വിദ്യാർത്ഥികൾ എം.ബി.ബി.എസ് : 200 (പ്രതിവർഷം) [2]
ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ എം.ഡി : 60 (പ്രതിവർഷം) [2] സ്ഥാനം , ,
440018
,
ഇന്ത്യ
വിളിപ്പേര് ഐജിജിഎംസിഎച്ച്, മയോ ഹോസ്പിറ്റൽ
അഫിലിയേഷനുകൾ മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, നാസിക്
വെബ്സൈറ്റ് www.iggmc.org

മയോ ഹോസ്പിറ്റൽ എന്നും അറിയപ്പെടുന്ന, 1968-ൽ സ്ഥാപിതമായ ഇന്ദിരാഗാന്ധി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ (IGGMCH) മഹാരാഷ്ട്രയിലെ മധ്യ നാഗ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്ര സർക്കാർ നടത്തുന്ന ഈ സ്ഥാപനം നാഗ്പൂർ നഗരത്തിലെ മൂന്ന് സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒന്നാണ്. നാഗ്പൂർ നഗരത്തിലെ മറ്റ് സർക്കാർ മെഡിക്കൽ കോളേജുകൾ ഗവൺമെന്റ് മെഡിക്കൽ കോളേജ് (നാഗ്പൂർ), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, നാഗ്പൂർ എന്നിവയാണ്.

ചരിത്രം

[തിരുത്തുക]

1905-ൽ സ്ഥാപിതമായ "മയോ ഹോസ്പിറ്റൽ" ആണ് പിന്നീട് നാഗ്പൂരിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ ആയത്. 1914-ൽ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി "റോബർട്ട്സൺ മെഡിക്കൽ സ്കൂൾ" തുറന്നു. 1967-ൽ "കോർപ്പറേഷൻ മെഡിക്കൽ കോളേജ്" സ്ഥാപിതമായി, 1968-ൽ അത് സർക്കാരിന് കൈമാറുകയും ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ഇപ്പോൾ ഇത് "ഇന്ദിരാഗാന്ധി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ" എന്ന പേരിലാണ് അറിയപ്പെടുന്നത്.

അക്കാദമിക്സ്

[തിരുത്തുക]

2019-2020 വർഷത്തേക്കുള്ള 200 എം.ബി.ബി.എസ് പ്രവേശനത്തിന് ഇന്ദിരാഗാന്ധി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് & ഹോസ്പിറ്റലിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ട്. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫാർമക്കോളജി, പാത്തോളജി, മൈക്രോബയോളജി, ഫോറൻസിക് മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിൻ, ഒഫ്താൽമോളജി, ഇഎൻടി, ഓർത്തോപീഡിക്‌സ്, അനസ്‌തേഷ്യോളജി, പീഡിയാട്രിക്‌സ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, റേഡിയോ ഡയഗ്നോസിസ്, റെസ്പിറേറ്ററി മെഡിസിൻ, ഓർത്തോപീഡിക്സ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര കോഴ്‌സുകൾ ലഭ്യമാണ്.

അവലംബം

[തിരുത്തുക]
  1. ↑ "Medical Council of India Report". Archived from the original on 18 October 2016. Retrieved 17 October 2016.
  2. 1 2 "Medical Council of India Report - UG Intake".

പുറംകണ്ണികൾ

[തിരുത്തുക]