പാണ്ടൻ മലിഞ്ഞീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indian mottled eel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പാണ്ടൻ മലിഞ്ഞീൽ
Indian mottled eel
Anguilla bengalensis bengalensis.jpg
Scientific classification
Kingdom: Animalia
Phylum: Chordata
Class: Actinopterygii
Order: Anguilliformes
Family: Anguillidae
Genus: Anguilla
Species: A. bengalensis
Subspecies: ''A. b. bengalensis'
Trinomial name
Anguilla bengalensis bengalensis
(J. E. Gray, 1831)

കേരളത്തിലെ ശുദ്ധജലാശയങ്ങളിൽ കണ്ടുവരുന്ന ഒരു മലിഞ്ഞീൽ മത്സ്യമാണ് പാണ്ടൻ മലിഞ്ഞീൽ (Indian mottled eel). (ശാസ്ത്രീയനാമം: Anguilla bengalensis bengalensis). നീണ്ട് ഉരുണ്ടിട്ടാണ് ശരീരം. ശരീരത്തിൽ ഇളം നീലനിറമുള്ള പുള്ളികൾ കണ്ടുവരുന്നു. മുഷിഞ്ഞ വെള്ളനിറമാണ് അടിവശത്തിനു്. ശരാശരി നീളം 80 സെന്റിമീറ്ററാണെങ്കിലും 200 സെന്റിമീറ്റർ വരെ ഇവ പരമാവധി വളരുന്നു. പരമാവധി ഭാരം 6 കിലോഗ്രാം. ഈ മത്സ്യം പ്രജനനം നടത്തുന്നത് കടലിലാണ്. മുട്ട വിരിഞ്ഞ് ലാർവ്വദശ പിന്നിടുന്നതോടെ ഇത് ശുദ്ധജലത്തിലേക്ക് കയറിവരുന്നു. ബാക്കിയുള്ള കാലം പുഴകളിലും കനാലുകളിലും നെൽപാടങ്ങളിലും കോൾനിലങ്ങളിലുമായി കഴിയുന്നു. വർഷക്കാലാരംഭമായ ജൂൺ-ജൂലൈ മാസങ്ങളോടെയാണ് ഇവയെ വ്യാപകമായി കണ്ടുവരുന്നത്. നെൽപ്പാടങ്ങളിലേക്കും അതുപോലുള്ള വെള്ളക്കെട്ട് പ്രദേശങ്ങളിലേക്കും കയറുന്ന ഇവയെ ചൂണ്ടയിട്ട് പിടിയ്ക്കാറുണ്ട്. ഭക്ഷ്യയോഗ്യമായ ഒരു മത്സ്യമാണ്. ആസ്മ പോലുള്ള രോഗങ്ങൾക്ക് ഔഷധമായി കരുതിപ്പോരുന്നു[അവലംബം ആവശ്യമാണ്].

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാണ്ടൻ_മലിഞ്ഞീൽ&oldid=2479140" എന്ന താളിൽനിന്നു ശേഖരിച്ചത്