Jump to content

ഇന്ത്യൻ വെൽസ്

Coordinates: 33°43′07″N 116°18′30″W / 33.71861°N 116.30833°W / 33.71861; -116.30833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indian Wells, California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ വെൽസ് പട്ടണം
City limit as seen from Palm Desert, California
City limit as seen from Palm Desert, California
Nickname(s): 
I.W.
Location in Riverside County and the state of California
Location in Riverside County and the state of California
ഇന്ത്യൻ വെൽസ് പട്ടണം is located in the United States
ഇന്ത്യൻ വെൽസ് പട്ടണം
ഇന്ത്യൻ വെൽസ് പട്ടണം
Location in the United States
Coordinates: 33°43′07″N 116°18′30″W / 33.71861°N 116.30833°W / 33.71861; -116.30833[1]
CountryUnited States
StateCalifornia
CountyRiverside
IncorporatedJuly 14, 1967[2]
ഭരണസമ്പ്രദായം
 • MayorTy Peabody[3]
വിസ്തീർണ്ണം
 • ആകെ14.591 ച മൈ (37.790 ച.കി.മീ.)
 • ഭൂമി14.321 ച മൈ (37.091 ച.കി.മീ.)
 • ജലം0.270 ച മൈ (0.699 ച.കി.മീ.)  1.85%
ഉയരം89 അടി (27 മീ)
ജനസംഖ്യ
 • ആകെ4,958
 • കണക്ക് 
(2013)[5]
5,165
 • ജനസാന്ദ്രത340/ച മൈ (130/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP code
92210
Area codes442/760
FIPS code06-36434
GNIS feature IDs1660797, 2410100
വെബ്സൈറ്റ്cityofindianwells.org

ഇന്ത്യൻ വെൽസ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ റിവർസൈഡ് കൌണ്ടിയിലുള്ള ഒരു പട്ടണമാണ്. ഇത് കോച്ചെല്ലാ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. 1967 ൽ സംയോജിപ്പിക്കപ്പെട്ട ഈ പട്ടണം, പാം ഡെസെർട്ട്നും റിസോർട്ട് പട്ടണമായ ലാ ക്വിൻ‍റ്റയ്ക്കുമിടയിലാണ്. 2013 ലെ യു.എസ്. സെൻസസ് പ്രകാരം ഈ 5,165 നിവാസികളുണ്ടായിരുന്നു. ലോകത്തിലെ അഞ്ചാമത്തെ വലിയ ടെന്നീസ് ടുർണമെൻറായ ഇന്ത്യൻ വെൽസ് മാസ്റ്റേർസ് ടെന്നീസ് ടൂർണമെൻറിന് ഈ പട്ടണം ആതിഥ്യം വഹിച്ചിട്ടുണ്ട്. ഈ ടൂർണമെൻറ് സമീപ കാലത്ത് ബി.എൻ‌.പി. പാരിബാസ് ഓപ്പൺ എന്ന പേരിലറിയപ്പെടുന്നു. ഈ ടൂർണമെൻറ് നടക്കുന്നത് ലോകത്തിലെ രണ്ടാമത്തെ ടെന്നീസ് സ്റ്റേഡിയമായ ഇന്ത്യൻ വെൽസ് ടെന്നീസ് ഗാർഡനിലാണ്.

ചരിത്രം

[തിരുത്തുക]

സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഭൂതത്വശാസ്ത്രജ്ഞനായ ഡബ്ലിയു. പി. ബ്ലേഡിൻറെ പഠനമനുസരിച്ച്, 1853 നു മുമ്പുള്ള കാലഘട്ടങ്ങളിൽ ഇന്ത്യൻ വെൽസ് പട്ടണം നിലനിൽക്കുന്ന പ്രദേശത്ത് അഭിവൃദ്ധി പ്രാപിച്ച തദ്ദേശീയ ഇന്ത്യൻ ഗ്രാമം നിലനിന്നിരുന്നു. ഒരു ദശകത്തിനു ശേഷം കൊളറാഡോ നദീ തീരത്ത് സ്വർണ്ണനിക്ഷേപം കണ്ടുപിടിച്ചതോടുകൂടി വില്ല്യം ഡി. ബ്രാഡ്‍ഷോ എന്നയാൾ ലോസ്‍ ആഞ്ജലസിൽ നിന്ന് മരുഭൂമിയിൽക്കൂടി സ്വർണ്ണ ഖനികളിലേയ്ക്ക് ഒരു വഴിത്താര നിർമ്മിച്ചിരുന്നു. ഖനിജാന്വേഷകരെയും വഹിച്ചുകൊണ്ട് അലക്സാണ്ടർ ആൻറ് കമ്പനിയുടെ വാഹനങ്ങൾ ഈ വഴിത്താരയിലൂടെ ഖനികളിലേയ്ക്കു സഞ്ചരിച്ചിക്കുന്നതിനിടെ ഒരു ഇടത്താവളമായി ഇന്ത്യൻസ് വെൽസിനെ ഉപയോഗപ്പെടുത്തിയിരുന്നു. സതേൺ പസഫിക റെയിൽറോഡ് ഉപയോഗത്തിൽ വന്നതോടെ ഈ വഴിത്താര 1875 കളിൽ ക്രമേണ ഉപേക്ഷിക്കപ്പെടുകയും പിന്നീട് വെൽസ് ഫർഗോ കമ്പനിയുടെ നേതൃത്വത്തിൽ ഈ പാത പുനർനിർമ്മിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീടുള്ള ദശകങ്ങളിൽ കുടിയേറ്റക്കാർ വ്യാപകമായി ഈ പ്രദേശത്തേയ്ക്ക് എത്തിച്ചേർന്നു.

എൽഡൊറാഡോ കണ്ട്രി ക്ലബ്ബും ഇന്ത്യൻ വെൽസ് കണ്ട്രി ക്ലബ്ബും ചേർന്ന് 1950 കളിൽ ആദ്യമായി ഇവിടെ ഗോൾഫ് കോർസ് സ്ഥാപിച്ചു. 1957 ൽ ദേശി അർനാസ് എന്ന അമേരിക്കൻ സംഗീതജ്ഞൻ പഴയ ഇന്ത്യൻ വെൽസ് റിസോർട്ട് ഹോട്ടലിനെ പുനരുദ്ധരിച്ച് തൻറെ ഇന്ത്യൻ വെൽസ് ഹോട്ടൽ ആരംഭിച്ചു. മുൻ പ്രസിഡൻറ് ഐസൻഹോവർ ഇന്ത്യൻ വെല്ലിലെ ഒരു പതിവു സന്ദർശകനായിരുന്നു. പാം ഡെസർട്ട് പോലെയുള്ള സമീപ പട്ടണങ്ങളുമായുള്ള ലയനം ഒഴിവാക്കുന്നതിനും ഒരു ഏകീകരിക്കപ്പെട്ട പട്ടണമാക്കുന്നതിനുമായി 1967 ജൂൺ 27 നു നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വെൽസ് നിവാസികൾ വോട്ടു ചെയ്തിരുന്നു. 1967 ജൂലൈ 14 ന് ഇന്ത്യൻ വെൽസ് കാലിഫോർണിയ സംസ്ഥാനത്തെ 400 ആമത്തെ പട്ടണവും റിവർസൈഡ് കൌണ്ടിയിലെ 16 ആമത്തെ പട്ടണവുമായിത്തീർന്നു. അതുമുതൽ ഈ പട്ടണം അതിവേഗം വളർന്നു. റിസോർട്ട് ഹോട്ടലുകൾ, ഗോൾഫ് കോർസുകൾ, ലക്ഷുറി അപ്പാർട്ട്മെൻറ് മേഖലകൾ തുടങ്ങിയവ ഇവിടെ ഉയർന്നു വന്നിട്ടുണ്ട്.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഇന്ത്യൻ വെൽസ് പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 33°42′57″N 116°20′28″W / 33.71583°N 116.34111°W / 33.71583; -116.34111 (33.715755, −116.341109) ആണ്.[6] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് നഗരത്തിന്റെ ആകെ വിസ്തീർണ്ണം 14.6 ചതുരശ്ര മൈൽ (38 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 14.3 ചതുരശ്ര മൈൽ (37 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും ബാക്കി 0.3 ചതുരശ്ര മൈൽ (0.78 ചതുരശ്ര കിലോമീറ്റർ) അതായത്1.85 ശതാമനം ഭാഗം വെള്ളവുമാണ്.

കാലാവസ്ഥ

[തിരുത്തുക]

ഉഷ്‌ണമേഖലയോട്‌ അടുത്ത്‌ കിടക്കുന്ന ഈ പ്രദേശം മിതോഷ്‌മേഖലയാണ്. മർദ്ദം കൂടുതലുള്ള വായുമണ്ഡലത്തിൽ നിന്നു ചുഴലിരൂപത്തിൽ പായുന്ന കാറ്റ് എല്ലാ മാസങ്ങളിലും അനുഭവപ്പെടുന്നു. അന്തരീക്ഷം എപ്പോഴും തെളിഞ്ഞതായിരിക്കും.

Indio, California (approximately 8 miles east of Indian Wells) (1981–2010 normals) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 95
(35)
99
(37)
104
(40)
112
(44)
116
(47)
121
(49)
123
(51)
123
(51)
121
(49)
116
(47)
102
(39)
93
(34)
123
(51)
ശരാശരി കൂടിയ °F (°C) 70.7
(21.5)
73.9
(23.3)
80.5
(26.9)
87.5
(30.8)
95.6
(35.3)
103.6
(39.8)
108.1
(42.3)
107.3
(41.8)
101.7
(38.7)
91.1
(32.8)
78.4
(25.8)
69.3
(20.7)
89.0
(31.7)
ശരാശരി താഴ്ന്ന °F (°C) 45.5
(7.5)
48.0
(8.9)
52.2
(11.2)
57.4
(14.1)
64.4
(18)
71.0
(21.7)
77.6
(25.3)
77.6
(25.3)
71.7
(22.1)
62.5
(16.9)
51.8
(11)
44.2
(6.8)
60.3
(15.7)
താഴ്ന്ന റെക്കോർഡ് °F (°C) 19
(−7)
24
(−4)
29
(−2)
34
(1)
36
(2)
44
(7)
54
(12)
52
(11)
46
(8)
30
(−1)
23
(−5)
23
(−5)
19
(−7)
മഴ/മഞ്ഞ് inches (mm) 1.15
(29.2)
1.11
(28.2)
0.53
(13.5)
0.06
(1.5)
0.02
(0.5)
0.02
(0.5)
0.13
(3.3)
0.29
(7.4)
0.23
(5.8)
0.24
(6.1)
0.32
(8.1)
0.87
(22.1)
4.97
(126.2)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) 3.1 3.2 1.6 0.6 0.2 0 0.6 0.9 0.8 0.7 0.8 1.9 14.4
ഉറവിടം: NOAA [7]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Indian Wells". Geographic Names Information System. United States Geological Survey. Retrieved November 11, 2014.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
  3. "Mayor Ty Peabody". City of Indian Wells. Archived from the original on 2017-02-16. Retrieved January 23, 2015.
  4. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  5. 5.0 5.1 "Indian Wells (city) QuickFacts". United States Census Bureau. Archived from the original on 2015-09-05. Retrieved March 19, 2015.
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  7. "NowData – NOAA Online Weather Data". National Oceanic and Atmospheric Administration. Retrieved 2012-04-17.
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_വെൽസ്&oldid=3651613" എന്ന താളിൽനിന്ന് ശേഖരിച്ചത്