കുളക്കൊക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indian Pond Heron എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കുളക്കൊക്ക്
Indian Pond Heron
Indian Pond Heron in Sri Lanka.jpg
ശ്രീലങ്കയിൽ നിന്നും
Indian Pond Heron I IMG 8842.jpg
കൊൽക്കത്തയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A. grayii
ശാസ്ത്രീയ നാമം
Ardeola grayii
(Sykes, 1832)
ArdeolaMap.svg
പര്യായങ്ങൾ

Ardeola leucoptera

കുളക്കൊക്ക്, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

മഴക്കാലത്ത് പാടത്തും വേനലിൽ ജലാശയതീരങ്ങളിലും സുലഭമായും കേരളത്തിൽ സർവ്വവ്യാപിയായി കാണാവുന്നതുമായ പക്ഷിയാണ് കുളക്കൊക്ക്[2] [3][4][5] (ഇംഗ്ലീഷ്: Pond Heron അഥവാ Paddy Bird, ശാസ്ത്രീയനാമം: Ardeola grayii). മത്സ്യങ്ങൾ, പ്രാണികൾ, തവള, ഞണ്ട് എന്നിവയാണ് ഇവയുടെ‌ പ്രധാന ഭക്ഷണം. മങ്ങിയ തവിട്ടു നിറമാണ്‌ ചിറകിനു പുറത്ത്. എന്നാൽ പറന്നു തുടങ്ങുമ്പോൾ തൂവെള്ളയായ ചിറകുകളാണ്‌ ദർശിക്കാനാവുക.[6]

രൂപവിവരണം[തിരുത്തുക]

മണ്ണിന്റെ നിറമ്പോലെ തവിട്ടുനിറം. പറക്കുമ്പോൾ ചിറകുകൾ വെളുത്തതായി കാണും. മുട്ടയിടുന്ന കാലത്ത് തലയും കഴുത്തും മഞ്ഞകലർന്ന തവിട്ടുനിറം. കൂടാതെ കരിംചുവന്ന നിറത്തിലുള്ള നീണ്ട തൂവലുകൽ പറകറ്റം വരെയുമുണ്ടാവും.[7]

കൂടുകെട്ടുന്ന കാലം[തിരുത്തുക]

നവംബർ മുതൽ ഏപ്രിൽ വരെ.[7] പുളി, മാവ് തുടങ്ങിയ മരങ്ങളിൽ നീർകാക്കകൾ, മുണ്ടികൾ തുടങ്ങിയ മറ്റു പല പക്ഷികളോടൊപ്പം കൂടുവയ്ക്കുന്ന ഇവയുടെ കൂടുകൾ കാക്കയുടെതുപോലെ ചുള്ളിക്കമ്പുകളുടെ ഒരു പീഠം തന്നെ. കഴിഞ്ഞ വർഷത്തെ കൂട് നശിച്ചിട്ടില്ലെങ്കിൽ അതുതന്നെ വീണ്ടും ഉപയോഗിക്കും.സാധാരണ മൂന്നുമുതൽ അഞ്ചുവരെ പച്ച കലർന്ന നീലനിറത്തിലുള്ള മുട്ടകൾ കാണാം.ഏകദേശം 24 ദിവസം അടയിരിക്കും. ആണും പെണ്ണും അടയിരിക്കുന്നതിലും ശിശു സംരക്ഷണത്തിലും പങ്കുചേരുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം തികട്ടി പുറത്ത് കൊണ്ടുവന്ന് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നു.

ഇതും കാണുക[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2008). "Ardeola grayii". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 5 February 2009.CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 489. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)
  6. കെ.കെ., ഇന്ദുചൂഡൻ. കേരളത്തിലെ പക്ഷികൾ. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2. Unknown parameter |locat= ignored (help)
  7. 7.0 7.1 Birds of periyar, R. sugathan- Kerala Forest & wild Life Department

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുളക്കൊക്ക്&oldid=3396993" എന്ന താളിൽനിന്ന് ശേഖരിച്ചത്