ഇന്ത്യൻ ഓക്കില നീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indian Oakblue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ഓക്കില നീലി
Dark Broken-band Oakblue
Indian Oakblue Arhopala atrax UN at Kanha Tiger Reserve, Madhya Pradesh IMG 9842 (4).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Arhopala
വർഗ്ഗം: ''A. atrax''
ശാസ്ത്രീയ നാമം
Arhopala atrax
(Hewitson, 1862)

വളരെ വിരളമായി കാണുന്ന ഒരു ശലഭമാണ് ഇന്ത്യൻ ഓക്കില നീലി(Indian Oakblue). പശ്ചിമഘട്ടത്തിലെ ഉയർന്ന പർവതനിരകളാണ് ഇവയുടെ താവളങ്ങൾ. മധ്യേന്ത്യയിലും ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലും ഇവയെ കാണാറുണ്ട്.

ചിറകിന്റെ അടിവശത്തിന് ചാരം കലർന്ന തവിട്ടുനിറമാണ്. ചിറകിനടിയിൽ വീതികുറഞ്ഞ പട്ടകളും പുള്ളിക്കുത്തുകളും കാണപ്പെടുന്നു. ചിറകിന് പുറത്ത് തവിട്ടുനിറമാണ്. ആൺ ശലഭത്തിന്റെ മുൻ ചിറകിന് പുറത്തായി നീല നിറം പടർന്നിരിക്കുന്നത് കാണാം. എന്നാൽ പെൺ ശലഭത്തിന് ഈ നീലപ്പാടിന് വീതി കുറവായിരിക്കും. പിൻചിറകിൽ വാലുണ്ട്. കണ്ണിന് നീലനിറമാണ്.

അവലംബം[തിരുത്തുക]

  • മാതൃഭൂമി ആഴ്ചപ്പതിപ്പ് (കേരളത്തിലെ പൂമ്പാറ്റകൾ)-ഡോ.അബ്ദുള്ള പാലേരി"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ഓക്കില_നീലി&oldid=1811456" എന്ന താളിൽനിന്നു ശേഖരിച്ചത്