ഇന്ത്യൻ കൌൺസിൽ ആക്ട്‌ 1861

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indian Councils Act 1861 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Indian Councils Act, 1861[1]
മുഴുവൻ പേര്An Act to make better Provision for the Constitution of the Council of the Governor General of India, and for the Local Government of the several Presidencies and Provinces of India, and for the temporary Government of India in the event of a Vacancy in the Office of Governor General.
അദ്ധ്യായംc. 67
ഭൂപരിധി=
മറ്റു നിയമങ്ങൾ
റദ്ദാക്കപ്പെട്ട നിയമംGovernment of India Act 1915
സ്ഥിതി: റദ്ദാക്കി

ബ്രിട്ടിഷ് ഭരണാധികാരികൾ ജനങ്ങളുമായി കൂടിയാലോചിച്ചാണ് ഭരണം നടത്തേണ്ടത് എന്ന തത്ത്വം ആദ്യമായി അവതരിപ്പിച്ചത് ഈ നിയമം മുഖേനയാണ്. വികേന്ദ്രീകരണ പ്രക്രിയ തുടങ്ങുന്നത് 1861-ലെ ഇന്ത്യൻ കൗൺസിൽ നിയമം പാസ്സാക്കപ്പെടുന്നതോടുകൂടിയാണ്. 1858-ലെ ഇന്ത്യാ ഗവൺമെൻറ് നിയമത്തിൻറെ എല്ലാ കുറവുകളും പരിഹരിക്കാനുള്ള ഒരു ശ്രമമാണ് 1861-ലെ ഇന്ത്യൻ കൗൺസിൽ ആക്ടിലൂടെ ചെയ്തത് .

പ്രധാന വ്യവസ്ഥകൾ[തിരുത്തുക]

  • ഇന്ത്യൻ പ്രാതിനിധ്യ സഭകൾക്ക് തുടക്കം കുറിച്ചത് ഇന്ത്യൻ കൌൺസിൽ ആക്ട്‌ ആണ്.
  • വൈസ്രോയിയുടെ കൌൺസിൽ അംഗ സംഖ്യ വർദ്ധിപ്പിക്കാൻ ഇന്ത്യൻ കൌൺസിൽ ആക്ട്‌ വിവക്ഷിക്കുന്നു. കൌൺസിലിലെ ഒരു അംഗം നിയമകാര്യങ്ങളിൽ വിദഗ്ദ്ധനയിരിക്കണമെന്നും ആക്റ്റ് നിഷ്കർഷിക്കുന്നു.
  • ഇന്ത്യയിലെ പ്രവിശ്യകളുടെ ക്ഷേമത്തിനായി നിയമനിർമ്മാണ സഭകളെ നിയോഗിച്ചു.
  • 6 മാസ കാലാവധി ഉള്ള വിവിധങ്ങളായ ഓർഡിനൻസുകൾ പുറപ്പെടുവിക്കാൻ വൈസ്രോയിയെ ചുമതലപ്പെടുത്തി.

അനുബന്ധം[തിരുത്തുക]

  1. Short title as conferred by s. 1 of the Act; the modern convention for the citation of short titles omits the initial "The", ignores the italicisation of "Indian", and omits the comma after the word "Act".