ഇന്ത്യ–ജപ്പാൻ ബന്ധങ്ങൾ
ഇന്ത്യ |
ജപ്പാൻ |
ആറാം നൂറ്റാണ്ടിൽ ബുദ്ധമതം ഇന്ത്യയിൽ നിന്നും ജപ്പാനിൽ വന്നതോടുകുടി ഇന്ത്യയും ജപ്പാനുമായുള്ള സാംസാരിക ബന്ധം തുടങ്ങിയിരുന്നു. ഇന്ത്യൻ സന്യാസിയായ ബുദ്ധിസേന എ.ഡി. 726-ൽ ജപ്പാനിലെത്തി ബുദ്ധമതം പ്രചരിപ്പിച്ചിരുന്നു.[അവലംബം ആവശ്യമാണ്] ഇന്ത്യൻ സംസ്കാരത്തെയും ജപ്പാൻ സംസ്കാരത്തെയുംബുദ്ധമതം വളരെയധികം ആകർഷിച്ചിരുന്നു. പ്രമുഖ ജാപ്പനീസ് സഞ്ചാരിയായ തെഞ്ചുക്കു ഇന്ത്യയിലെത്തി ഇന്ത്യക്ക് സ്വർഗ്ഗതുല്യമായ ഒരു നാമവിശേഷണം തന്നെ നൽകി. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു. അക്കാലത്ത് ഒരുപാട് ഭാരതീയർ പട്ടാളത്തിൽ ചേർന്ന് ജപ്പാനെതിരെ യുദ്ധം ചെയ്തു. 67000ത്തോളം പട്ടാളക്കാർ സിംഗപ്പൂരിന്റെ പതനത്തോടെ ജപ്പാന്റെ പിടിയിലായി. അതിൽ ഭൂരിഭാഗം പേരും പിന്നീട് ഇന്ത്യൻ നാഷണൽ ആർമിയുടെ ഭാഗമായി. യുദ്ധാനന്തരം ജാപ്പനീസ് ഗവണ്മെന്റ് ഇന്ത്യൻ നാഷണൽ ആർമിക്കും ഇന്ത്യൻ സ്വാതന്ത്ര്യ ലീഗിനും (Indian Independence League)വേണ്ടി പ്രവർത്തിച്ചു. ഇന്ത്യൻ നാഷണൽ ആർമിക്ക് പിന്നീട് ജപ്പാന്റെ സഹായവും ലഭിച്ചു. പക്ഷെ, ഇംഫാൽ,കോഹിമ എന്നിവിടങ്ങളിൽ വച്ച് നടന്ന പോരാട്ടങ്ങളിൽ ജപ്പാൻ എന്ന ഏഷ്യയിലെ വികസിതരാജ്യത്തിന്റെ പ്രതിരോധശക്തിക്ക് കോട്ടം തട്ടി. അതോടൊപ്പം ഇന്ത്യൻ നാഷണൽ ആർമിയും തളർന്നു.
ആധുനികകാലത്തെ ഇന്തോ-ജപ്പാൻ ബന്ധങ്ങൾ
[തിരുത്തുക]അന്താരാഷ്ട്ര മിലിട്ടറി ട്രൈബ്യൂണലിന്റെ ഭാഗമായി ഇന്ത്യയുടെ ജസ്റ്റിസ് രാധവിനോദ് പാൽ ജപ്പാന് അനുകൂലമായ നീതി ന്യായങ്ങൾ പുറപ്പെടുവിച്ചു. യുദ്ധാനന്തരം ജപ്പാനിലെ ഭരണം സാധാരണഗതിയിൽ ആയതിനു ശേഷം ഇന്ത്യയും ജപ്പാനും തമ്മിൽ ഒരു സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു. ഇന്ന് ഇന്ത്യയുമായുള്ള പണമിടപാടുകളിൽ 4ആം സ്ഥാനമാണ് ഇന്ത്യക്ക് ഉള്ളത്. ന്യൂഡൽഹിയിലെ മെട്രോ റെയിൽ നിർമ്മാണത്തിന് ജപ്പാനിൽനിന്നു വൻ ധനസഹായം ഒഴുകിയെത്തി. പ്രതിരോധ മേഖലയിലും അവരുമായുള്ള ബന്ധം ശക്തമാണ്. തീവ്രവാദത്തിനെതിരെയും ഇരു രാഷ്ട്രങ്ങളും ഒന്നിച്ചു നിൽക്കുന്നു. ഭാരതത്തിലെ പ്രാചീന സർവകലാശാലകളിൽ ഒന്നായ നളന്ദ സർവകലാശാലയുടെ പുനരുധാരണത്തിന് വേണ്ടിയും ജപ്പാൻ സാമ്പത്തികസഹായം നൽകിയിരുന്നു.
ആണവ മേഖലയിലെ ബന്ധങ്ങൾ
[തിരുത്തുക]ആണവപരീക്ഷണങ്ങൾ നിരോധിച്ചുകൊണ്ട് ലോകരാഷ്ട്രങ്ങൾ അംഗീകരിച്ച Comprehensive Test Ban Treaty-CTBT യിൽ ഇന്ത്യ ഒരു അംഗമല്ല.1998ൽ രാജസ്ഥാനിലെ പൊഖ്റാൻ എന്ന സ്ഥലത്ത് വച്ച് നടന്ന ഇന്ത്യയുടെ 2ആം ആണവപരീക്ഷണമായ ഓപ്പറെഷൻ ശക്തിക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു ഉലച്ചിൽ ഉണ്ടായി. ആണവപര്രീക്ഷനതിന്റെ ഭാഗമായി ജപ്പാൻ ഇന്ത്യയുടെ മേൽ നികുതി ഏർപ്പെടുത്തി. ഇത് ഇന്ത്യക്ക് സാമ്പത്തിക ബാദ്ധ്യത സൃഷ്ടിച്ചു
പുത്തൻ ചുവടുകൾ
[തിരുത്തുക]2015 ഡിസംബർ 12നു ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ 3 ദിവസത്തെ ഭാരത സന്ദർശനത്തിനായി എത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭ മണ്ഡലമായ വാരണാസിയിൽ അദ്ദേഹം എത്തുകയും ഗംഗയുടെ തീരത്തുള്ള ദശാശ്വമേധ് ഘട്ടിൽ ഗംഗ ആരതി നടത്തുകയും ചെയ്തു.[1][2] അതിനുശേഷം ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൌസിൽ വച്ച് ഇരുവരും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ആണവ, പ്രതിരോധ മേഖലകൾ സംബന്ധിച്ച ഒട്ടേറെ കരാരുകളിൽ ഇരു പ്രധാനമന്ത്രിമാരും ഒപ്പുവച്ചു. ഇന്ത്യക്ക് ആണവ റിയാക്ടറുകൾ നിർമ്മിക്കാനുള്ള സഹായവും,കൂടംകുളം ആണവനിലയത്തിലെ റിയാക്ടറുകളുടെ കാര്യവും ഈ കരാറുകളിൽ ഉൾപ്പെടും.ഇരു രാജ്യങ്ങളും സൈനികേതര-ആണവ കരാറിലാണ് ഒപ്പുവച്ചത്.പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ "മെയ്ക്ക് ഇൻ ഇന്ത്യ" പദ്ധതിയിലേക്കുള്ള നിക്ഷേപവും ഇന്ത്യ ആരാഞ്ഞു. നരേന്ദ്ര മോദിയുടെ ലോക്സഭ മണ്ഡലമായ വാരണാസിയിൽ ഒരു കൺവെൻഷൻ സെൻറർനിർമ്മിക്കാനും ജപ്പാൻ സഹായം നൽകും. ബുള്ളറ്റ് ട്രെയിൻ സാങ്കേതികവിദ്യ ഇന്ത്യയിൽ ഉപയോഗിക്കാനുള്ള സാങ്കേതിക സഹായവും ഇന്ത്യ തേടി.[3] ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള ഒട്ടേറെ ചുവടുകൾക്കു ഷിൻസോ ആബേയുടെ ഇന്ത്യ സന്ദർശനം നാന്ദിയായി.
അവലംബം
[തിരുത്തുക]- ↑ "ഇന്ത്യ സന്ദർശനം". http://www.ndtv.com/india-news/japanese-prime-minister-shinzo-abe-arrives-in-india-on-3-day-visit-1253805/.
{{cite web}}
: External link in
(help); Missing or empty|website=
|url=
(help) - ↑ "സന്ദർശനം". http://www.thehindu.com/opinion/lead/india-japan-chart-asias-peaceful-rise/article7987953.ece/.
{{cite web}}
: External link in
(help); Missing or empty|website=
|url=
(help) - ↑ "ആണവ ഉടമ്പടി". http://www.thehindu.com/opinion/lead/on-the-indiajapan-civil-nuclear-deal/article7996972.ece?ref=relatedNews/.
{{cite web}}
: External link in
(help); Missing or empty|website=
|url=
(help)
1."ദി.ഹിന്ദു" മുഖപ്രസംഗം -15 ഡിസംബർ 2015 2."ദി.ഹിന്ദു" ലേഖനം-"The Strange Love for Nuclear Energy"-17 ഡിസംബർ 2015