ഇംപ്രഷൻ മാനേജ്മെൻറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Impression management എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സമൂഹത്തിൽ ഒരു വ്യക്തിയെക്കുറിച്ച് നല്ല പ്രതിച്ഛായ സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ എല്ലാ പരിശ്രമങ്ങളും ഇംപ്രഷൻ മാനേജ്മെൻറിൽ പെടുന്നു. രൂപം, സംഭാഷണം, വേഷധാരണം, പെരുമാറ്റം മുതലായവയെ ആധാരമാക്കി ഓരോ വ്യക്തിയെക്കുറിച്ചും മറ്റു വ്യക്തികളുടെ മനസ്സിലും സമൂഹമനസ്സിലും ചില മുദ്രകൾ പതിഞ്ഞിട്ടുണ്ടാകും. സത്യസന്ധൻ, വൃത്തിയായി വേഷം ധരിക്കുന്നവൻ, സ്നേഹസന്പന്നൻ, സംഭാഷണചാതുരിയുള്ളവൻ, വിശ്വാസവഞ്ചകൻ എന്നിങ്ങനെയൊക്കെയുള്ള അഭിപ്രായം വ്യക്തിയെക്കുറിച്ചുള്ള ഇംപ്രഷനാണ്.

തന്നെക്കുറിച്ച് ഏറ്റവും നല്ല ഇംപ്രഷൻ ഉണ്ടാകണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നു.

മറ്റുള്ളവരുടെ മുന്നിൽ സ്വയം എങ്ങനെ പ്രദർശിപ്പിക്കപ്പെടുന്നു എന്നതാണ് ഇംപ്രഷൻ മാനേജ്മെൻറിൻറെ കാതൽ. യഥാർത്ഥത്തിലുള്ള മനോഭാവമോ വ്യക്തിത്വമോ മറച്ചുവച്ച്, മറ്റുള്ളവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള മനോഭാവമോ വ്യക്തിത്വസ്വരൂപമോ പ്രദർശിപ്പിക്കുന്നത് ഇംപ്രഷൻ മാനേജ്മെൻറാണ്. എല്ലായ്പോഴും നല്ല വസ്ത്രം ധരിച്ചുകൊണ്ടു നടക്കുക, സൗമനസ്യത്തോടെ സംസാരിക്കുക, പുഞ്ചിരി പൊഴിക്കുക, മറ്റുള്ളവരെ പുകഴ്ത്തി സംസാരിക്കുക, സ്വന്തം മഹത്ത്വം പറയുക മുതലായവയൊക്കെ ഇംപ്രഷൻ മാനേജ്മെൻറ് തന്ത്രമാണ്.

ഇർവിംഗ് ഗോഫ്‌മാൻ എന്ന സാമൂഹികശാസ്ത്രജ്ഞനാണ് ഇംപ്രഷൻ മാനേജ്മെൻറിൽ ഏറെ ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയിട്ടുള്ളത്.

"https://ml.wikipedia.org/w/index.php?title=ഇംപ്രഷൻ_മാനേജ്മെൻറ്&oldid=3023591" എന്ന താളിൽനിന്ന് ശേഖരിച്ചത്