ഇടുക്കി അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Idukki Dam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇടുക്കി ആർച് ഡാം
Idukki009.jpg
ഇടുക്കി ആർച് ഡാം ഒരു വിദൂര ദൃശ്യം
ഇടുക്കി അണക്കെട്ട് is located in India
ഇടുക്കി അണക്കെട്ട്
ഇടുക്കി അണക്കെട്ട് is located in Kerala
ഇടുക്കി അണക്കെട്ട്
Location of ഇടുക്കി ആർച് ഡാം in India#India Kerala
സ്ഥലംചെറുതോണി ,ഇടുക്കി ജില്ല, കേരളം,ഇന്ത്യ Flag of India.svg
നിർദ്ദേശാങ്കം9°50′35″N 76°58′35″E / 9.84306°N 76.97639°E / 9.84306; 76.97639
പ്രയോജനംവൈദ്യുതി നിർമ്മാണം
നിലവിലെ സ്ഥിതിOperational
നിർമ്മാണം ആരംഭിച്ചത്30 April 1969
നിർമ്മാണം പൂർത്തിയായത്February 1973
ഉടമസ്ഥതKSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
Type of damConcrete, double curvature parabolic, thin arch.
തടഞ്ഞുനിർത്തിയിരിക്കുന്ന നദിപെരിയാർ
ഉയരം168.91 m (554 ft)
നീളം365.85 m (1,200 ft)
Dam volume450,000 m3 (16,000,000 cu ft)
സ്പിൽവേകൾNil
റിസർവോയർ
Createsഇടുക്കി റിസെർവോയർ
ആകെ സംഭരണശേഷി55.5 km³
ഉപയോഗക്ഷമമായ ശേഷി1,460×10^6 m3 (1,183,641 acre⋅ft)
Inactive capacity536×10^6 m3 (434,542 acre⋅ft)
Catchment area649.3 കി.m2 (251 sq mi)
പ്രതലം വിസ്തീർണ്ണം60 കി.m2 (23 sq mi)
Normal elevation732.62 m (2,404 ft)
Power station
Commission date1975
Turbines6 x 130 Megawatt (Pelton-type)
Installed capacity780 MW
Annual generation2398 MU
മൂലമറ്റം പവർ ഹൗസ്

കേരളത്തിലെ ഇടുക്കി ജില്ലയിൽ പെരിയാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ചെറുതോണിയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.[1]. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനാണ് വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ചിരിക്കുന്ന അണക്കെട്ടിന്റെ ഈ ഉടമസ്ഥാവകാശം. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണിത്. 1976 ഫെബ്രുവരി 12 ന്‌ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി ജലവൈദ്യുത പദ്ധതി[2],[3] ഉദ്ഘാടനം ചെയ്തു. 839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി[4] ഉയരത്തിൽ പെരിയാറിന്‌ കുറുകെയാണ് അണക്കെട്ട്‌ നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച്‌ കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട്‌ ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌. നാടുകാണി മലയുടെ മുകളിൽനിന്ന്‌ 750 മീറ്റർ അടിയിലുള്ള മൂലമറ്റം പവർ ഹൗസ് (ഭൂഗർഭ വൈദ്യുതനിലയം) ഇന്ത്യയിലെ ഏറ്റവും വലുതുമാണ്‌. ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല ഇടുക്കി വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു[5],[6].

ഇടുക്കി അണക്കെട്ട്
ചെറുതോണി അണക്കെട്ട്

പ്രത്യേകത[തിരുത്തുക]

ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ 3 അണക്കെട്ടുകൾ നിർമ്മിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിർത്തിയിരിക്കുന്നത്.

നിർമ്മാണ വികസനം[തിരുത്തുക]

Idukki Dam
ഇടുക്കി അണക്കെട്ടിന്റെ മാർഗദ്ദർശിയായ കൊലുമ്പൻ എന്ന ആദിവാസിയുടെ പ്രതിമ

ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ ഗവൺമെന്റിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു.

1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു.

പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്‌. കോൺക്രീറ്റ്‌ കൊണ്ടു പണിത ഈ ആർച്ച്‌ ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത.

IS 456-2000 അനുസരിച്ചുള്ള എം - 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽ പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്[7].

വൈദ്യുതി ഉത്പാദനം[തിരുത്തുക]

ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ 130 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .വാർഷിക ഉൽപ്പാദനം 2398 MU ആണ്. 1976 ൽ മൂന്നു ടർബൈനുകളും 1986 ൽ മൂന്നു ടർബൈനുകളും കമ്മീഷൻ ചെയ്തു.

ചിത്രങ്ങൾ[തിരുത്തുക]

കൂടുതൽ കാണുക[തിരുത്തുക]

കൂടുതൽ വിവരങ്ങൾക്ക്[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "Idukki(Eb)/Idukki Arch Dam D03331-". india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-30.
  2. "Idukki Power House PH01242 -". india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-30.
  3. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
  4. "Idukki District - Hydro electric projects" (ഭാഷ: ഇംഗ്ലീഷ്). നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ. ശേഖരിച്ചത് 2 ഏപ്രിൽ 2010.CS1 maint: Unrecognized language (link)
  5. "Idukki Wildlife Sanctuary -". www.forest.kerala.gov.in.
  6. "Idukki Wildlife Sanctuary -". www.keralatourism.org.
  7. "മലയാള മനോരമ ദിനപത്രം 7 ഡിസംബർ 2011". Text "accessdate 8 യിസംബർ 2011" ignored (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇടുക്കി_അണക്കെട്ട്&oldid=3214746" എന്ന താളിൽനിന്ന് ശേഖരിച്ചത്