മഞ്ഞവരയൻ സിസിലിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ichthyophis beddomei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഞ്ഞവരയൻ സിസിലിയൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
I. beddomei
Binomial name
Ichthyophis beddomei
Peters, 1880
I. beddomei range

മഞ്ഞവരയൻ സിസിലിയൻ - yellow-striped caecilian or Beddome's caecilian, (ശാസ്ത്രീയനാമം: Ichthyophis beddomei) എന്നീ പേരുകളിൽ അറിയപ്പെടുന്ന സിസിലിയൻ വർഗ്ഗത്തിൽ പെടുന്ന ജീവിയാണ്. ഇവ പശ്ചിമ ഘട്ടത്തിലെ ഒരു തദ്ദേശീയ ജീവി വർഗ്ഗമാണ്. ശരീരം വയലറ്റ് ബ്രൌൺ നിറത്തിലാണ്. തലമുതൽ വാലറ്റം വരെ ഒരു ചെറിയ മഞ്ഞനാട പോലെയുള്ള വര കാണാവുന്നതാണ്. കഴുത്തിനു സമീപത്ത് എത്തുമ്പോൾ ഈ മഞ്ഞ വര കൂടുതൽ വീതിയുള്ളതായി കാണാം. കീഴ്ത്താടിയും മേൽചുണ്ടും മഞ്ഞ നിറത്തിലാണ്. കണ്ണുകൾ വ്യക്തമായി കാണാം. സ്പർശനി ചുണ്ടുകൾക്ക് സമീപത്താണ്.[1]

അവലംബം[തിരുത്തുക]

  1. Ichthyophis beddomei-amphibiaweb.org[1]
"https://ml.wikipedia.org/w/index.php?title=മഞ്ഞവരയൻ_സിസിലിയൻ&oldid=3501668" എന്ന താളിൽനിന്ന് ശേഖരിച്ചത്