ഹൈഡ്രോക്സിൽ-ടെർമിനേറ്റഡ് പോളിബ്യൂട്ടാഡയീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hydroxyl-terminated polybutadiene എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈഡ്രോക്സിൽ-ടെർമിനേറ്റഡ് പോളിബ്യൂട്ടാഡയീൻ (ആംഗലേയം:Hydroxyl-terminated polybutadiene) അല്ലെങ്കിൽ HTPB എന്നത് രണ്ടുവശത്തും ഹൈഡ്രോക്സിൽ ഗ്രൂപ്പുകൾ ഉപയോഗിച്ച് അതിരിട്ടിരിക്കുന്ന ഒരു ബ്യൂട്ടാഡയീൻ പോളിമറാണ്. പോളിയോൾസ്(Polyols) എന്ന പോളിമർ കുടുംബത്തിൽ പെട്ട ഒരു പോളിമറാണ് എച്.ടി.പി.ബി. വാഹനങ്ങളുടെ ചക്രങ്ങൾ ഉണ്ടാക്കാനും മറ്റുമായി ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം പോളിയൂറിഥേൻ നിർമ്മിക്കുന്നത് ഡൈ‌ഐസോസയനേറ്റും എച്.ടി.പി.ബി യും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെയാണ്.

ഭൗതിക ഗുണങ്ങൾ[തിരുത്തുക]

തെളിഞ്ഞതും കട്ടിയുള്ളതുമായ ഒരു ദ്രാവകമാണിത്. പല ആവശ്യങ്ങൾക്കായി പല ഗ്രേഡുകളിൽ നിർമ്മിക്കുന്നതിനാൽ ഇതിന്റെ ഭൗതിക ഗുണങ്ങൾ കൃത്യമായി പറയാൻ കഴിയില്ല. അതുകൊണ്ട് ഒരേ ഗണത്തിൽ പെടുന്ന പല ഗ്രേഡ് എച്.ടി.പി.ബി കളെ പൊതുവായി ഈ പേരുകൊണ്ട് സൂചിപ്പിക്കാറുണ്ട്.

ഉപയോഗങ്ങൾ[തിരുത്തുക]

ഖര രൂപത്തിലുള്ള ഇന്ധനം ഉപയോഗിക്കുന്ന റോക്കറ്റ് മോട്ടോറുകളിൽ ഇന്ധനത്തേയും ഓക്സീകാരിയേയും പൊതിഞ്ഞു പിടിക്കാനായി ഹൈഡ്രോക്സിൽ-ടെർമിനേറ്റഡ് പോളിബ്യൂട്ടാഡയീൻ ഉപയോഗിക്കാറുണ്ട്. ഇത്‌ ഒരു സങ്കരയിനം റോക്കറ്റിന്ധനമായും ഉപയോഗിക്കാറുണ്ട്‌. ഓക്സീകാരിയായ നൈട്രസ്‌ ഓക്സൈഡിന്റെ കൂടെ ഈ വസ്തു സ്പേസ്ഷിപ്പ്‌വൺ എന്ന റോക്കറ്റ്‌ മോട്ടോറിൽ ഉപയോഗിക്കുന്നു. ജപ്പാന്റെ M5 റൊക്കറ്റ്‌ വാഹിനികളുടെ 3/4 ഘട്ടങ്ങളിലും ഇന്ധനമായി എച്‌.ടി.പി.ബി യാണ്‌ ഉപയോഗിക്കുന്നത്‌.ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്രോ വികസിപ്പിച്ചെടുത്ത ജി.എസ്.എൽ.വി. റോക്കറ്റ്‌ വാഹിനികളുടെ ചില ഘട്ടങ്ങളിലും ഹൈഡ്രോക്സിൽ-ടെർമിനേറ്റഡ് പോളിബ്യൂട്ടാഡയീൻ ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]