ഹബിൾ അൾട്രാ ഡീപ് ഫീൽഡ്
അഗ്നികുണ്ഡം നക്ഷത്രരാശിയിലെ ചെറിയ ഒരു ഭാഗത്തെ ചിത്രമാണ് ഹബിൾ അൾട്രാ ഡീപ് ഫീൽഡ്. 2003 സെപ്റ്റംബർ 3 മുതൽ 2004 ജനുവരി 16 വരെയുള്ള കാലയളവിൽ ഹബിൾ ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതുവരെ എടുത്തിട്ടുള്ള പ്രപഞ്ചദൃശ്യങ്ങളിൽ വച്ച് ദൃശ്യപ്രകാശത്തിലെടുത്തിട്ടുള്ള ഏറ്റവും ആഴമേറിയ ചിത്രമാണിത്. 1,300 കോടി വർഷം പുറകിലോട്ട് നോക്കുന്നതിന് തുല്യമാണിത്. 10,000 ന് അടുത്ത് താരാപഥങ്ങൾ ഈ ചിത്രത്തിലുണ്ട്.
സ്ഥാനം
[തിരുത്തുക]ശബരൻ രാശിക്ക് തെക്കുപടിഞ്ഞാറായി അഗ്നികുണ്ഡം നക്ഷത്രരാശിയിലായാണ് ഹബിൾ അൾട്രാ ഡീപ് ഫീൽഡ് നിലകൊള്ളുന്നത്. ദക്ഷിണാർദ്ധഖഗോളത്തിലാണ് ഈ ഭാഗം. 11 ചതുരശ്ര ആർക് മിനിറ്റ് മാത്രമാണ് കോണീയ വിസ്തീർണ്ണം. ഒരു മീറ്റർ ദൂരെയുള്ള 1mm1mm ചതുരത്തിലേക്ക് നോക്കുന്നതിന് സമമാണിത്.
കണ്ടെത്തലുകൾ
[തിരുത്തുക]ഹബിൾ അൾട്രാ ഡീപ് ഫീൽഡ് പഠനങ്ങൾ ഉപയോഗിച്ച് നടത്തിയ പ്രധാന കണ്ടെത്തലുകൾ ഇവയാണ്:
- താരാപഥങ്ങളിൽ ആദ്യകാലത്ത് (പ്രപഞ്ചത്തിന്റെ പ്രായം നൂറു കോടി വർഷത്തിൽ താഴെ) ഉയർന്ന നിരക്കിൽ നക്ഷത്രങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു
- ചുവപ്പുനീക്കം കൂടിയ താരാപഥങ്ങൾ ചുവപ്പുനീക്കം കുറഞ്ഞവയെക്കാൾ ചെറുതും സമമിതി കുറഞ്ഞവയുമാണ്. പ്രപഞ്ചത്തിന്റെ ആദ്യകാലത്ത് ഗാലക്സികൾ വളരെ വേഗത്തിൽ പരിണമിച്ചിരുന്നുവെന്ന് ഇത് തെളിയിക്കുന്നു.