ഹുസ്നി മുബാറക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hosni Mubarak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Hosni Mubarak
حسني مبارك
Hosni Mubarak ritratto.jpg
Mubarak in 2009
4th President of Egypt
ഔദ്യോഗിക കാലം
14 October 1981 – 11 February 2011
പ്രധാനമന്ത്രി
Vice PresidentOmar Suleiman[a]
മുൻഗാമിSufi Abu Taleb (Acting)
പിൻഗാമിMohamed Hussein Tantawi (Interim)
Prime Minister of Egypt
ഔദ്യോഗിക കാലം
7 October 1981 – 2 January 1982
പ്രസിഡന്റ്Sufi Abu Taleb (Acting)
Himself
മുൻഗാമിAnwar Sadat
പിൻഗാമിAhmad Fuad Mohieddin
15th Vice-President of Egypt
ഔദ്യോഗിക കാലം
16 April 1975 – 14 October 1981
പ്രസിഡന്റ്Anwar Sadat
മുൻഗാമിHussein el-Shafei
Mahmoud Fawzi
പിൻഗാമിOmar Suleiman[a]
Secretary General of the Non-Aligned Movement
ഔദ്യോഗിക കാലം
16 July 2009 – 11 February 2011
മുൻഗാമിRaúl Castro
പിൻഗാമിMohamed Hussein Tantawi (Acting)
Commander of the Air Force
ഔദ്യോഗിക കാലം
23 April 1972 – 16 April 1975
പ്രസിഡന്റ്Anwar Sadat
മുൻഗാമിAli Mustafa Baghdady
പിൻഗാമിMahmoud Shaker
Director of the Egyptian Air Academy
ഔദ്യോഗിക കാലം
November 1967 – June 1969[1]
മുൻഗാമിYahia Saleh Al-Aidaros
പിൻഗാമിMahmoud Shaker
വ്യക്തിഗത വിവരണം
ജനനം
Muhammad Hosni El Sayed Mubarak

(1928-05-04)4 മേയ് 1928
Kafr-El Meselha, Kingdom of Egypt
മരണം25 ഫെബ്രുവരി 2020(2020-02-25) (പ്രായം 91)
Cairo, Egypt
രാഷ്ട്രീയ പാർട്ടിNational Democratic Party (1978–2011)
പങ്കാളി
Suzanne Thabet (വി. 1959)
മക്കൾ
Alma materEgyptian Military Academy
Egyptian Air Academy
Frunze Military Academy
ഒപ്പ്
Military service
Allegiance Egypt
Branch/service Egyptian Air Force
Years of service1950–1975
RankAir Chief Marshal - Egyptian Air Force rank.pngAir Chief Marshal[2]
CommandsEgyptian Air Force
Egyptian Air Academy
Beni Suef Air Base
Cairo West Air Base
a. ^ Office vacant from 14 October 1981 to 29 January 2011
b. ^ as Chairman of the Supreme Council of the Armed Forces
c.^ c. military rank withdrawn after trial

1981 മുതൽ 2011 വരെ ഈജിപ്തിന്റെ പ്രസിഡണ്ടായിരുന്നു മുഹമ്മദ് ഹുസ്നി സയ്യിദ് മുബാറക്ക് എന്ന ഹുസ്നി മുബാറക്ക്.(അറബിمحمد حسني سيد مبارك‬, Egyptian Arabic pronunciation: [mæˈħæmːæd ˈħosni ˈsæjːed moˈbɑːɾɑk], Muḥammad Ḥusnī Sayyid Mubārak; born May 4, 1928[3])

1975-ൽ ഇദ്ദേഹം ഈജിപ്തിന്റെ വൈസ് പ്രസിഡണ്ടായി സ്ഥാനമേറ്റു. 1981 ഒക്ടോബർ 14-ന് അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡണ്ടായിരുന്ന അൻവർ അൽ സദാത്ത് കൊല്ലപ്പെട്ടതിനെത്തുടർന്ന് ഹുസ്നി പ്രസിഡണ്ടായി ചുമതലയേറ്റെടുത്തു. മുഹമ്മദ് അലി പാഷയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കാലം ഈജിപ്ത് ഭരിച്ചിരുന്ന ഭരണാധികാരിയാണ് ഹുസ്നി മുബാറക്ക്. ഈജിപ്ഷ്യൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് ഹുസ്നി ഈജിപ്ഷ്യൻ എയർഫോഴ്‌സിലെ ഉദ്യോഗസ്ഥനായിരുന്നു. 1972 മുതൽ 1975 വരെ അദ്ദേഹം കമാന്ററായി പ്രവർത്തിച്ചു.

2011 ജനുവരി 25 മുതൽ ഈജിപ്തിലെ ബഹുജന പ്രക്ഷോഭകാരികൾ ഹുസ്നി മുബാറക്ക് പ്രസിഡണ്ട് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി[4]. 2011 ഫെബ്രുവരി 1-നു് അടുത്തു നടക്കാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുബാറക്ക് പ്രഖ്യാപിച്ചു.[5] 2011 ഫെബ്രുവരി 5-നു് മുബാറക്കടക്കം ഭരണത്തിലിരിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയുടെ എല്ലാ നേതാക്കളും രാജിവെച്ചതായി ഈജിപ്ഷ്യൻ സ്റ്റേറ്റ് മീഡിയ പ്രഖ്യാപിച്ചു[6] . എന്നാൽ പിന്നീട് മുബാറക്ക് തന്നെ പ്രസിഡണ്ട് സ്ഥാനത്തു തുടരുമെന്നറിയിച്ചു.

2011 ഫെബ്രുവരി 11-നു് വൈസ് പ്രസിഡണ്ടായ ഒമർ സുലൈമാൻ, ജനുവരി 25-ൽ മുതലാരംഭിച്ച ബഹുജന പ്രക്ഷോഭത്തെത്തുടർന്ന് പ്രസിഡണ്ടായ ഹുസ്നി മുബാറക്ക് രാജിവെക്കുന്നതായും രാജ്യത്തിന്റെ ഭരണം ഈജിപ്ഷ്യൻ ആർമിക്ക് നൽകുന്നതായും പ്രഖ്യാപിച്ചു.[7][8]

2020 ഫെബ്രുവരി 25 ന് അദ്ദേഹം അന്തരിച്ചു.[9][10] കെയ്‌റോയ്ക്ക് പുറത്തുള്ള ഒരു കുടുംബ സ്ഥലത്ത് അദ്ദേഹത്തിന് സൈനിക ബഹുമതികളോടെ അടക്കം ചെയ്തു.[11]

ആദ്യകാല ജീവിതവും ഈജിപ്തിലെ എയർഫോഴ്‌സ് സേവനവും[തിരുത്തുക]

1928 മേയ് 4-ന്[3] ഈജിപ്തിലെ മൊനുഫീയ ഗവർണേറ്റിലെ കാഫ്ർ-എൽ-മെസെൽത്തയിലാണ് മുബാറക്ക് ജനിച്ചത്. ഹൈസ്കൂൾ പഠത്തിനു ശേഷം ഈജിപ്ഷ്യൽ മിലിറ്ററി അക്കാദമിയിൽ ചേർന്ന മുബാറക്ക് 1949-ൽ മിലിറ്ററി സയൻസസിൽ ബാച്ചിലേർസ് ബിരുദം കരസ്ഥമാക്കി. 1949 ഫെബ്രുവരി 2-നു് മുബാറക്ക് മിലിറ്ററി അക്കാദമി ഉപേക്ഷിച്ച് ഈജിപ്തിലെ എയർ ഫോഴ്സസിൽ ചേരുകയും 1950 മാർച്ച് 13-നു്[2] പൈലറ്റ് ഓഫീസറാകുകയും ചെയ്തു. പിന്നീട് ഏവിയേഷൻ സയൻസസിൽ ബാച്ചിലേർസ് ബിരുദം സമ്പാദിച്ചു. ഹുസ്നി മുബാറക്കിന്റെ ഭാര്യ സൂസന്നെ മുബാറക്ക് ആണ്.

അവലംബം[തിരുത്തുക]

  1. Darraj, Susan Muaddi; Cox, Vicki (2007). Hosni Mubarak. ISBN 9781438104676.
  2. 2.0 2.1 "Air Marshal Mohammed Hosni Mubarak". Egyptian Armed Forces Web Site. Egyptian Armed Forces. ശേഖരിച്ചത് 30 മേയ് 2009.
  3. 3.0 3.1 "Profile: Egyptian President Hosni Mubarak". Xinhua News Agency. 10 ഫെബ്രുവരി 2010. ശേഖരിച്ചത് 11 ഫെബ്രുവരി 2011.
  4. "Egypt Calls In Army as Protesters Rage". New York Times. ശേഖരിച്ചത് 28 ജനുവരി 2011.
  5. Kirkpatrick, David D.; Landler, Mark (1 ഫെബ്രുവരി 2011). "Mubarak Says He Won't Run for President Again". New York Times.
  6. "Mubarak resigns as head of Egypt ruling party: TV". Reuters. ശേഖരിച്ചത് 5 ഫെബ്രുവരി 2011.
  7. Kirkpatrick, David D.; Shadid, Anthony; Cowell, Alan (11 ഫെബ്രുവരി 2011). "Mubarak Steps Down, Ceding Power to Military". New York Times. ശേഖരിച്ചത് 11 ഫെബ്രുവരി 2011.
  8. "Egypt crisis: President Hosni Mubarak resigns as leader". BBC. 11 ഫെബ്രുവരി 2010. ശേഖരിച്ചത് 11 ഫെബ്രുവരി 2011.
  9. "Egypt's former president Hosni Mubarak dies at 91". www.aljazeera.com. ശേഖരിച്ചത് 25 ഫെബ്രുവരി 2020.
  10. "Former Egyptian president Hosni Mubarak dies". BBC News (ഭാഷ: ഇംഗ്ലീഷ്). 25 ഫെബ്രുവരി 2020. ശേഖരിച്ചത് 25 ഫെബ്രുവരി 2020.
  11. Ruth Michaelson (26 ഫെബ്രുവരി 2020). "Hosni Mubarak buried with full military honours". The Guardian. ശേഖരിച്ചത് 26 ഫെബ്രുവരി 2020.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ഹുസ്നി മുബാറക്ക് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Military offices
മുൻഗാമി
Ali Mustafa Baghdady
Commander of the Egyptian Air Force
1972–1975
Succeeded by
Mahmoud Shaker
പദവികൾ
മുൻഗാമി
Hussein el-Shafei
Vice President of Egypt
1975–1981
Vacant
Title next held by
Omar Suleiman
മുൻഗാമി
Anwar El Sadat
Prime Minister of Egypt
1981–1982
Succeeded by
Ahmad Fuad Mohieddin
മുൻഗാമി
Sufi Abu Taleb
Acting
President of Egypt
1981–2011
Succeeded by
Vacant
(Supreme Military Council)
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി
Anwar El Sadat
Chairman of the National Democratic Party
1982–2011
Succeeded by
Ahmed Shafik
Diplomatic posts
മുൻഗാമി
Moussa Traoré
Chairman of the Organisation of African Unity
1989–1990
Succeeded by
Yoweri Museveni
മുൻഗാമി
Abdou Diouf
Chairman of the Organisation of African Unity
1993–1994
Succeeded by
Zine El Abidine Ben Ali
മുൻഗാമി
Raúl Castro
Secretary General of Non-Aligned Movement
2009–2011
Succeeded by
Omar Suleiman
"https://ml.wikipedia.org/w/index.php?title=ഹുസ്നി_മുബാറക്ക്&oldid=3288086" എന്ന താളിൽനിന്ന് ശേഖരിച്ചത്