ഉള്ളടക്കത്തിലേക്ക് പോവുക

വിശുദ്ധ ഹോര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Holy Hour എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പരിശുദ്ധ കുർബാനയുടെ സാന്നിധ്യത്തിൽ ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധനയിൽ ചെലവഴിക്കുന്ന റോമൻ കത്തോലിക്കാ ഭക്തിപാരമ്പര്യമാണ് വിശുദ്ധ ഹോര (ലത്തീൻ: hora sancta).[1] ഈ ആചരണത്തിന് പൂർണ്ണ ദണ്ഡവിമോചനം അനുവദിച്ചിട്ടുണ്ട്.[2] ചില ആംഗ്ലിക്കൻ സഭകളിലും ഈ രീതി ആചരിക്കുന്നുണ്ട്.

വിവരണം

[തിരുത്തുക]

1673-ൽ വിശുദ്ധ മർഗരീത്ത മറിയം അലക്കോക്ക് തനിക്ക് യേശുവിന്റെ ഒരു ദർശനം ഉണ്ടായതായി പ്രസ്താവിച്ചു; എല്ലാ വ്യാഴാഴ്ച രാത്രിയിലും ഒരു മണിക്കൂർ ചെലവഴിച്ച് ഗെത്ത്സെമാനെ തോട്ടത്തിലെ യേശുവിന്റെ വേദനയെക്കുറിച്ച് ധ്യാനിക്കാൻ ആ ദർശനത്തിൽ അവർക്ക് നിർദ്ദേശം ലഭിച്ചു. ഈ സമ്പ്രദായം പിന്നീട് റോമൻ കത്തോലിക്കർക്കിടയിൽ വ്യാപകമായി.[3][4][5]

വിശുദ്ധ ഹോരയുടെ പ്രചോദനം Matthew 26:40 ആണ്.[6] മത്തായിയുടെ സുവിശേഷത്തിൽ, കുരിശിലേറ്റപ്പെടുന്നതിന്റെ തലേരാത്രി ഗെത്ത്സെമാനെ തോട്ടത്തിലെ വേദനയുടെ വേളയിൽ യേശു ശിഷ്യന്മാരോടു പറഞ്ഞു: "എന്റെ ആത്മാവ് മരണത്തോളം ദുഃഖിതമാണ്. ഇവിടെ താമസിച്ച് എന്നോടൊപ്പം ഉണർന്നിരിക്കുവിൻ." (മത്തായി 26:38) പ്രാർത്ഥന കഴിഞ്ഞ് ശിഷ്യന്മാരുടെ അടുക്കലേക്കു മടങ്ങിവന്നപ്പോൾ അവർ ഉറങ്ങുന്നതായി കണ്ടു. മത്തായി 26:40-ൽ അവൻ പത്രോസിനോട് ചോദിച്ചു:

"അപ്പോൾ ഒരു മണിക്കൂർ എന്നോടൊപ്പം ഉണർന്നിരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ?"[6]

1829-ൽ ഫ്രാൻസിലെ ബർഗണ്ടിയിലെ പരേ-ലെ-മോണിയലിൽ പെരെ റോബർട്ട് ഡെബ്രോസ് വിശുദ്ധ ഹോരയുടെ ആർച്ച്കോൺഫ്രറ്റേണിറ്റി സ്ഥാപിച്ചു.[7] 1911-ൽ ലോകമെമ്പാടുമുള്ള സംഘങ്ങളെ ഇതിനോട് ചേർക്കാനുള്ള അവകാശം ഇതിന് ലഭിച്ചു.[8] "ഗെത്ത്സെമാനെയിലെ നിത്യ വിശുദ്ധ ഹോര" എന്ന സമാനമായ ഒരു സംഘം 1885-ൽ ടൂളൂസിൽ രൂപംകൊണ്ടു.[9][10]

കത്തോലിക്കാ പാരമ്പര്യത്തിൽ "ദിവസേനയുള്ള വിശുദ്ധ ഹോര" എന്ന ആചരണം പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, കൊൽക്കത്തയിലെ മദർ തെരേസ എല്ലാ ദിവസവും ഒരു വിശുദ്ധ ഹോര ആചരിച്ചിരുന്നു; മിഷനറീസ് ഓഫ് ചാരിറ്റിയിലെ എല്ലാ അംഗങ്ങളും അവരുടെ മാതൃക പിന്തുടർന്നു.[11][12] ജെമ്മ ഗാൽഗാനി, ഫൗസ്റ്റീന കൊവാൾസ്ക തുടങ്ങിയ വിശുദ്ധരും വിശുദ്ധ ഹോര ആചരിച്ചിരുന്നു.[13]

അർത്ഥാന്തരങ്ങൾ

[തിരുത്തുക]

ഐറിഷ് ഫ്രീ സ്റ്റേറ്റിലും റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലും ഡബ്ലിൻ, കോർക്ക് എന്നീ നഗരങ്ങളിൽ തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ ഉച്ചകഴിഞ്ഞ് 2.30 നും 3.30 നും ഇടയിൽ പബ്ബുകൾ അടച്ചിടുന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പദമാണ് "വിശുദ്ധ ഹോര" (Irish: uair bheannaithe).[14][15][16] 1920-കളിൽ തൊഴിലാളികളുടെ ഉച്ചകഴിഞ്ഞുള്ള മദ്യപാനം തടയുന്നതിനായി നീതിന്യായ മന്ത്രി കെവിൻ ഒ'ഹിഗ്ഗിൻസ് ആണ് ഇത് അവതരിപ്പിച്ചത്.[17] ഇത് 1988-ൽ നീക്കംചെയ്തു.[18][19] ഞായറാഴ്ചകളിൽ കോർക്കിലെയും ഡബ്ലിനിലെയും പബ്ബുകൾ ഉച്ചകഴിഞ്ഞ് 2 നും 4 നും ഇടയിൽ അടച്ചിടേണ്ടിവന്നു; ഈ നിയന്ത്രണം 2000 വരെ നീക്കംചെയ്തിരുന്നില്ല.[20][21] പബ്ബുകൾ പലപ്പോഴും വാതിലുകൾ പൂട്ടുക മാത്രം ചെയ്യുകയും, അകത്തുള്ളവരെ വിശുദ്ധ ഹോരയിലും മദ്യപാനം തുടരാൻ അനുവദിക്കുകയും ചെയ്തിരുന്നു.[22][23][24][25][26]

ഇതും കാണുക

[തിരുത്തുക]
  • പുതിയ നിയമത്തിലെ യേശുവിന്റെ ജീവിതം
  • പ്രഭാത സമർപ്പണം

അവലംബം

[തിരുത്തുക]
  1. ↑ "The New Catholic Dictionary". Archived from the original on 2009-09-29. {{cite journal}}: Cite journal requires |journal= (help)
  2. ↑ Apostolic Penitentiary. Manual of Indulgences: Norms and Grants. 2006. Washington, D.C.: United States Conference of Catholic Bishops. p. 48.
  3. ↑ Ann Ball, 2003 Encyclopedia of Catholic Devotions and Practices ISBN 0-87973-910-X page 240
  4. ↑ The Westminster Dictionary of Christian Spirituality by Gordon S. Wakefield 1983 ISBN 0-664-22170-X page 347
  5. ↑ Doll, Sister Mary Bernard. "St. Margaret Mary Alacoque." The Catholic Encyclopedia Vol. 9. New York: Robert Appleton Company, 1910. 19 December 2019  This article incorporates text from this source, which is in the public domain.
  6. 1 2 Peter Stravinskas, 1998, Our Sunday Visitor's Catholic Encyclopedia, OSV Press ISBN 0-87973-669-0 page 498
  7. ↑ "CATHOLIC ENCYCLOPEDIA: Paray-Le-Monial". www.newadvent.org.
  8. ↑ Acta Apostolicae Sedis, III, 157.
  9. ↑ Acta Apostolicae Sedis, I, 483.
  10. ↑ "CATHOLIC ENCYCLOPEDIA: Sodality". www.newadvent.org.
  11. ↑ A Drama of Reform by Benedict J. Groeschel 2005 ISBN 1-58617-114-3 page 30
  12. ↑ My Daily Eucharist II Joan Carter McHugh 1997 ISBN 0-9640417-5-8 page 14
  13. ↑ The voices of Gemma Galgani by Rudolph M. Bell, 2003 ISBN 0-226-04196-4 pages 15 and 47
  14. ↑ Kelleher, Terry (June 30, 1972). "The essential Dublin". Gill and Macmillan.
  15. ↑ Ionnrachtaigh, Seosamh Mac (June 2, 2015). Impreasin na Gaeilge I – Z: (Fuaim na Gaeilge). AuthorHouse. ISBN 9781496984203 – via Google Books.
  16. ↑ "Over 55, Hotel Offers, Discounts, Senior Specials and Offers, Midweek Breaks, Weekend Breaks, Golden Hotel Breaks, Senior". www.goldenireland.ie. Archived from the original on 2020-06-30. Retrieved 2021-05-27.
  17. ↑ "Calling Time On Holy Hour". RTÉ Archives.
  18. ↑ "Díosbóireachtaí Párlaiminte: Tuairisc Oifigiúil". Cahill & Company, Limited. June 30, 1988.
  19. ↑ Healy, Mel (March 25, 2016). "Good Friday, the holy hour and the bona fides".
  20. ↑ Dunne, Declan (May 8, 2015). Mulligan's: Grand Old Pub of Poolbeg Street. Mercier Press Ltd. ISBN 9781781173497 – via Google Books.
  21. ↑ Donohoe, Miriam. "Longer pub opening hours come into operation today". The Irish Times.
  22. ↑ "A pub in Galway is bringing back the (in)famous 'Holy Hour lock-in' this coming Easter Sunday". JOE.ie.
  23. ↑ "Calling time on the holy hour". independent.
  24. ↑ "Irish pubs for dummies- a lesson in decorum". IrishCentral.com. June 2, 2011.
  25. ↑ Dolan, T. P. (June 30, 2004). A Dictionary of Hiberno-English: The Irish Use of English. Gill & Macmillan Ltd. ISBN 9780717135356 – via Google Books.
  26. ↑ Kearns, Kevin C. (August 1, 1996). Dublin Pub Life and Lore – An Oral History of Dublin's Traditional Irish Pubs: The Recollections of Dublin's Publicans, Barmen and 'Regulars'. Gill & Macmillan Ltd. ISBN 9780717164714 – via Google Books.
"https://ml.wikipedia.org/w/index.php?title=വിശുദ്ധ_ഹോര&oldid=4687775" എന്ന താളിൽനിന്ന് ശേഖരിച്ചത്