ഹോളി ഫാമിലി അണ്ടർ ആൻ ഓക്ക് ട്രീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Holy Family under an Oak Tree എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റാഫേലിന്റെ രചനാരീതി അല്ലെങ്കിൽ അണ്ടർ ഡ്രോയിംഗ് ഉപയോഗിച്ച് ജിയൂലിയോ റൊമാനോ വരച്ച പാനൽ എണ്ണച്ചായാചിത്രമാണ് ഹോളി ഫാമിലി അണ്ടർ ആൻ ഓക്ക് ട്രീ അല്ലെങ്കിൽ മഡോണ ഓഫ് ദി ഓക്ക് ട്രീ. ഈ ചിത്രം ഇപ്പോൾ മാഡ്രിഡിലെ പ്രാഡോയിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. അക്കാലത്ത് റോമാനോ നിർമ്മിച്ച ലാ പെർല (പ്രാഡോ) പോലുള്ള മറ്റ് ചിത്രങ്ങളുമായുള്ള സ്റ്റൈലിസ്റ്റിക് സാമ്യത ഈ ചിത്രം 1518-ൽ വരച്ചതാണെന്ന് കരുതപ്പെടുന്നു. പശ്ചാത്തലത്തിൽ ടൈബർ നദിയെ അനുസ്മരിപ്പിക്കുന്ന ഒരു താഴ്വരയാണ്. ഇടത് വശത്ത് ഒരു കുന്നിൻമുകളിൽ ജീർണ്ണിച്ച ബസിലിക്ക ഓഫ് മാക്സെൻഷ്യസ് അല്ലെങ്കിൽ ബാത്ത്സ് ഓഫ് കാരക്കല്ല കാണാം.

അവശേഷിക്കുന്ന ധാരാളം പകർപ്പുകൾ ഇതിന്റെ ജനപ്രീതി പ്രകടമാക്കുന്നു. ഉദാഹരണത്തിന് പെസാരോ, ബൊലോഗ്ന, ഹെർമിറ്റേജ് മ്യൂസിയം, ഹാംപ്ടൺ കോർട്ട് പാലസിലെ റോയൽ കളക്ഷൻ, ഹേഗ്.[1]ഫ്ലോറൻസിലെ ഗാലേരിയ പാലറ്റിനയിലെ മറ്റൊരു പകർപ്പിൽ വലത് മുൻഭാഗത്തെ നിരയിൽ ഒരു പല്ലിയെ ചേർത്തതിന് ശേഷം മഡോണ ഓഫ് ദി ലിസാർഡ് (മഡോണ ഡെല്ല ലൂസെർട്ടോള) എന്നറിയപ്പെടുന്നു.[2][3]

അവലംബം[തിരുത്തുക]

  1. (in Italian) Pierluigi De Vecchi, Raffaello, Rizzoli, Milano 1975, p 118.
  2. (in Italian) Paolo Franzese, Raffaello, Mondadori Arte, Milano 2008. ISBN 978-88-370-6437-2, p.130
  3. "Catalogue entry".