ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hindustan Petroleum Corporation Limited എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Hindustan Petroleum Corporation Limited
യഥാർഥ നാമം
हिन्दुस्तान पेट्रोलियम निगम लिमिटेड
പൊതുമേഖല സ്ഥാപനം
Traded asബി.എസ്.ഇ.: 500104, എൻ.എസ്.ഇ.HINDPETRO
വ്യവസായംപെട്രോളിയം
സ്ഥാപിതം1974
ആസ്ഥാനംമുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
പ്രധാന വ്യക്തി
M K Surana
(ചെയർമാൻ & എംഡി)
ഉത്പന്നങ്ങൾഎണ്ണ, പ്രകൃതിവാതകം, പെട്രോളിയം, ലൂബ്രിക്കന്റ്, പെട്രോ കെമിക്കൽ
വരുമാനം2,19,509 കോടി (US$34 billion) (2018)[1]
4,697 കോടി (US$730 million) (2015)[1]
1,488 കോടി (US$230 million) (2015)[1]
മൊത്ത ആസ്തികൾ67,550.64 കോടി (US$11 billion) (2015)[1]
ഉടമസ്ഥൻഓയിൽ ആന്റ് നാച്ചുറൽ ഗാസ് കോർപ്പറേഷൻ (51.11%)
ജീവനക്കാരുടെ എണ്ണം
11,226 (2012)[1]
വെബ്സൈറ്റ്www.hindustanpetroleum.com

ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളിൽ ഒന്നാണ് മുംബൈ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ).

ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളിൽ 25% വിപണി പങ്കാളിത്തവും ശക്തമായ മാർക്കറ്റിങ് ഇൻഫ്രാസ്ട്രക്ചറും ഈ സ്ഥാപനത്തിനുണ്ട്. എച്ച്പിസിഎല്ലിന്റെ 51.11% ഓഹരികളും ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷന്റെ കൈവശമാണ്.[2][3][4] ഫോർച്യൂൺ 2016ൽ പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേഷനുകളുടെ പട്ടികയിൽ 367ആം സ്ഥാനത്താണ് ഹിന്ദുസ്ഥാൻ പെട്രോളിയം.[5]

ഉൽപ്പന്നങ്ങൾ[തിരുത്തുക]

റിഫൈനറികൾ[തിരുത്തുക]

വിശാഖപട്ടണത്തുള്ള HPCL എണ്ണ ശുദ്ധീകരണ ശാല

ഇന്ത്യയിൽ നിരവധി എണ്ണ ശുദ്ധീകരണശാലകൾ എച്ച്പിസിഎല്ലിനുണ്ട്. അതിൽ ചിലത് ചുവടെ നൽകുന്നു.

  • മുംബൈ റിഫൈനറി: 7.5 ദശലക്ഷം മെട്രിക് ടൺ ശേഷി
  • വിശാഖപട്ടണം റിഫൈനറി: 8.3 ദശലക്ഷം മെട്രിക് ടൺ ശേഷി
  • മംഗലാപുരം റിഫൈനറി പെട്രോകെമിക്കൽസ് ലിമിറ്റഡ്: 9.69 ദശലക്ഷം മെട്രിക് ടൺ ശേഷി (എച്ച്പിസിഎൽ 16.65 ശതമാനം ഓഹരികൾ).
  • ഗുരു ഗോബിന്ദ് സിംഗ് റിഫൈനറി : 9 ദശലക്ഷം മെട്രിക് ടൺ ശേഷി (എച്ച്പിസിഎൽ, മിത്തൽ എനർജി എന്നിവയ്ക്ക് 49 ശതമാനം ഓഹരികൾ ഉണ്ട്).
  • ബാർമർ റിഫൈനറി: 9 ദശലക്ഷം മെട്രിക് ടൺ ശേഷി. രാജസ്ഥാൻ സർക്കാരുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ് ഇത്.[7]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "HPCL Annual Report". CNBC TV18.
  2. "Sustainability report 2013-14" (PDF). 2014. p. 7. Retrieved 13 May 2015.
  3. "Archived copy". Archived from the original on 19 July 2013. Retrieved 2013-07-28.{{cite web}}: CS1 maint: archived copy as title (link) Navratna
  4. "ONGC buys govt's entire 51.11% stake in HPCL for Rs 36,915 crore". Retrieved 10 October 2018.
  5. "Fortune Global 500 list". CNN Money. Archived from the original on 2016-08-21. Retrieved 22 July 2016.
  6. http://www.hpaviation.in Archived 2019-04-23 at the Wayback Machine. എച്ച്.പി ഏവിയേഷൻ
  7. "HPCL to set up new Refinery in Barmer Rajasthan". Retrieved 22 September 2013.