ഹൈന്ദവധർമ്മ സുധാകരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hindhavadarma sudhakaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈന്ദവധർമ്മ സുധാകരം മൂന്നാം വാള്യത്തിന്റെ പുറംചട്ട

ഒ.എം. ചെറിയാൻ രചിച്ച ഗ്രന്ഥപരമ്പരയാണ് ഹൈന്ദവധർമ്മ സുധാകരം[1][2][3]. മലയാളം ഗദ്യത്തിൽ എഴുതിയ ഹൈന്ദവധർമ്മ സുധാകരം ഇരുപത് വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നതിനായിരുന്നു ഗ്രന്ഥകർത്താവ് ഉദ്ദേശിച്ചിരുന്നത്. അച്ചടിച്ചാൽ 10000 പേജിൽ കുറയാത്ത ഇത് വലിപ്പംകൊണ്ടെന്നപോലെ ഉള്ളടക്കത്തിന്റെ ഗാംഭീര്യംകൊണ്ടും മഹത്തരമാണ്. ഈ ഗ്രന്ഥത്തിന്റെ മൂന്ന് വാല്യങ്ങൾ ഗ്രന്ഥകാരന്റെ ജീവിത കാലത്ത് പ്രസിദ്ധപ്പെടുത്തി.[4] അടുത്ത കാലത്ത് കാലടി സർവ്വകലാശാല ആദ്യ നാലു വാല്യങ്ങൾ പുന:പ്രസിദ്ധീകരിച്ചു.[5][6]

വേദങ്ങൾ, ഉപനിഷത്തുകൾ, സ്മൃതികൾ, ഭഗവദ്‍ഗീത, ഭാഗവതം, രാമായണം, മഹാഭാരതം എന്നിവയിൽ നിന്നുള്ള വൈജ്ഞാനിക സ്രോതസ്സുകളാണ് ഈ കൃതിയുടെ അടിസ്ഥാനം. മനുഷ്യാവസ്ഥയുടെ സ്ഥലസൂക്ഷ്മഭാവങ്ങളും, ഭാവപരിണാമങ്ങളും ജീവിതത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുമെല്ലാം ഉദാഹരണങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ബ്രഹ്മകാണ്ഡം, രംഗകാണ്ഡം, ഉൽപ്പത്തികാണ്ഡം, ചരിത്രകാണ്ഡം എന്നിങ്ങനെ പ്രതിപാദ്യത്തെ നാലായി വിഭജിച്ചിരിക്കുന്നു. ബ്രഹ്മത്തിന്റെ ഉണ്മയെയും മഹത്വത്തെയും പറ്റി വിവരിക്കുന്ന ബ്രഹ്മകാണ്ഡത്തിൽ അത് ഉപനിഷദ് സൂക്തങ്ങളെ ആധാരമാക്കി സമർത്ഥിക്കുന്നു. സംഭവങ്ങളും സന്ദർഭങ്ങളും വിശദീകരിക്കാൻ എഴുത്തച്ഛൻ മുതൽ വള്ളത്തോൾ വരെയുള്ളവരുടെ കൃതികളെയും അവലംബമാക്കുന്നു. അങ്ങനെ ഹൈന്ദവധർമത്തെ മുൻനിർത്തിയുള്ള സമ്പൂർണമായ അന്വേഷണവും കണ്ടെത്തലുമാണ് ഈ കൃതി.

അവലംബം[തിരുത്തുക]

  1. [1]വേദശബ്ദപൊരുൾ തേടി-malayalam.indianexpress.com
  2. [2][പ്രവർത്തിക്കാത്ത കണ്ണി]|ഹൈന്ദവധർമ്മ സുധാകരം: ഭാഗവതം
  3. ., . "സാഹിത്യ ചക്രവാളം" (PDF). http://www.keralasahityaakademi.org/pdf/SCH_JAN13.pdf. http://www.keralasahityaakademi.org. Retrieved 26 നവംബർ 2020. {{cite web}}: |last1= has numeric name (help); External link in |publisher= and |website= (help)
  4. ., . "ഹൈന്ദവധർമ്മ സുധാകരം: ഭാഗവതം". https://grandham.in. grandham.in. Retrieved 26 നവംബർ 2020. {{cite web}}: |last1= has numeric name (help); External link in |website= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. "ഒ.എം. ചെറിയാൻ". Retrieved 2020 ഓഗസ്റ്റ് 20. {{cite news}}: Check date values in: |accessdate= (help)
  6. ശതാബ്ദിസ്മരണിക, സെന്റ് ജോർജ്ജസ് ഗവ. വിഎച്ച്എസ്എസ്, പുതുപ്പള്ളി
"https://ml.wikipedia.org/w/index.php?title=ഹൈന്ദവധർമ്മ_സുധാകരം&oldid=3800832" എന്ന താളിൽനിന്ന് ശേഖരിച്ചത്