ഹെലൻ അബ്ബോട്ട് മൈക്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Helen Abbott Michael എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെലൻ അബ്ബോട്ട് മൈക്കിൾ
ജനനംഡിസംബർ 23, 1857
മരണംനവംബർ 29, 1904
തൊഴിൽകഥാകൃത്ത്, രസതന്ത്രജ്ഞ, ജീവശാസ്ത്രജ്ഞ, ഡോക്ടർ
ജീവിതപങ്കാളി(കൾ)ആർതർ മൈക്കൽ
മാതാപിതാക്ക(ൾ)ജയിംസ് അബോട്ട്, കാരൊലിൻ മോൻടെലിയസ്

ഹെലൻ സെസിലിയ ഡി സിൽവർ അബ്ബോട്ട് മൈക്കിൾ എം. ഡി. (ഡിസംബർ 23, 1857 - നവംബർ 29, 1904) ഒരു അമേരിക്കൻ ശാസ്ത്രജ്ഞ ആയിരുന്നു. ചെടികൾക്കും ചെടികളുടെ വളർച്ചക്കും രാസഘടകങ്ങൾ തമ്മിലുള്ള ബന്ധം ചിട്ടയോടുകൂടിയരീതിയിൽ ആദ്യമായി പഠിക്കുന്ന വ്യക്തിയായിരുന്നു.[1] സസ്യങ്ങളുടെ വികാസകാലത്തെ രാസഘടന പരിണാമ സിദ്ധാന്തത്തിന് ഒരു ദൃഷ്ടാന്തം നൽകിയെന്ന് മൈക്കൽ സിദ്ധാന്തീകരിച്ചു.[2] ടഫ്റ്റ്സിലെയും പിന്നീട് ഹാർവാർഡ് വിദ്യാർത്ഥിയായിരുന്ന മൈക്കിൾ ഓർഗാനിക് രസതന്ത്രജ്ഞനായ ആർതർ മൈക്കിളിനോടൊപ്പം പ്രവർത്തിക്കുകയും (മൈക്കൽ റിയാക്ഷൻ എന്ന് അറിയപ്പെടുന്നു) പിന്നീടവർ വിവാഹിതരാവുകയും ചെയ്തു.

ജീവിതരേഖ[തിരുത്തുക]

ഹെലൻ സെസിലിയ ഡി സിൽവർ അബോട്ട് 1857-ൽ ഫിലാഡൽഫിയയിൽ ജെയിംസ് അബോട്ട്, കാരൊലിൻ മോനെലിയസ് എന്നിവർക്കു ജനിച്ചു. ഹെലൻ പിയാനോയിസ്റ്റ് ആയിട്ടാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മിസ്സ് മേരി എഫ്. ഹോവലിന്റെ മാർഗ്ഗനിർദ്ദേശത്തിൽ അവർ വ്യാപകമായി പഠിച്ചു. 1881-ൽ പാരിസിലെ പ്രവർത്തനത്തിനു ശേഷം അമേരിക്കയിലേക്ക് മടങ്ങുമ്പോൾ, ഹെൽമോൾട്സിന്റെ ട്രീറ്റൈസ് ഓൺ ഫിസിയോളജിക്കൽ ഒപ്റ്റിക്സിന്റെ പകർപ്പ് വാങ്ങിച്ചതിന് ശേഷം ശാസ്ത്രത്തിലേക്ക് തിരിഞ്ഞു. ശാസ്ത്രീയ ചിന്തകൾ അവളെ വളർത്തി. അങ്ങനെ ഒപ്റ്റിക്സിലും ഭൗതികശാസ്ത്രത്തിലും അവർക്ക് താൽപര്യം തോന്നി. അക്കാലത്ത്, അവർക്ക് ജന്തുശാസ്ത്രത്തിലും താല്പര്യം തോന്നി.

പ്രവർത്തനങ്ങളും ബഹുമതികളും[തിരുത്തുക]

  • American Philosophical Society
  • American Association for the Advancement of Science
  • Franklin Institute of Philadelphia
  • Deutsche Chemische Gesellschaft (Berlin)

അവലംബം[തിരുത്തുക]

  1. Wiley, Harvey W. (1907), Studies in Plant and Organic Chemistry, Riverside Press, pp. 111–3, retrieved 2008-01-06
  2. Biographical Snapshots of Famous Women and Minority Chemists: Snapshot - Helen Cecilia DeSilver Abbott Michael", Journal of Chemical Education. Accessed January 5, 2008

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Finley, K. Thomas; Siegel, Patricia Joan (1993), "Helen Abbott Michael", in Grinstein, Lousie S.; Rose, Rose K.; Rafailcvich, Miriam H. (eds.), Women in Physics and Chemistry--A Biobibliographic Sourcebook, Westport, CT: Greenwood Press, pp. 405–9
  • Tarbell, Ann Tracey; D. Stanley Tarbell (1982), "Helen Abbott Michael: Pioneer in Plant Chemistry", Journal of Chemical Education, 59 (7): 548–9, doi:10.1021/ed059p548.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെലൻ_അബ്ബോട്ട്_മൈക്കിൾ&oldid=3343823" എന്ന താളിൽനിന്ന് ശേഖരിച്ചത്