ഹെയാൽഡ്ടൌൺ കോമ്പ്രിഹെൻസീവ് സ്ക്കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Healdtown Comprehensive School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പ് പ്രൊവിൻസിലെ ഫോർട്ട് ബ്യൂഫോർട്ട് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു മെത്തോഡിസ്റ്റ് സ്ക്കൂളാണ് ഹെയാൽഡ്ടൌൺ കോമ്പ്രിഹെൻസീവ് സ്ക്കൂൾ. 1855 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്. ഇതിന്റെ ഇപ്പോഴുള്ള പേര് 1994 ലാണ് ഉണ്ടായത്. ഈ സ്ക്കൂളിന്റെ ചരിത്രത്തിലെല്ലാം ഇത് ഹെയാൽഡ്ടൌൺ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇംഗ്ലണ്ടിൽനിന്നുള്ള മെത്തോഡിസ്റ്റ് മിഷണറിയായിരുന്ന ജോൺ ഐലിഫ് ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. 1865 ൽ ഈ സ്ക്കൂളിന്റെ പ്രവർത്തനം നിലച്ചു എന്നാൽ 1867ൽ വീണ്ടും തുറന്നത് ടീച്ചർ ട്രെയിനിംഗിനും തിയോളജിക്കും വേണ്ടിയുള്ള സ്ക്കൂളായാണ്. 1880 ൽ തിയോളജി സ്ക്കൂൾ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിച്ചു. പിന്നീട് ടീച്ചർ ട്രെയിനിംഗ്സ്ക്കൂൾ മാത്രമാണിവിടെയുണ്ടായിരുന്നത്. 1898 ലാണ് പെൺകുട്ടികളെ ഇവിടെ പ്രവേശിപ്പിച്ചുതുടങ്ങിയത്. 1925 ൽ ഹൈസ്ക്കുൾ കൂട്ടിച്ചേർത്തു. 1953 ലെ ബൻടു എഡ്യുക്കേഷൻ നിയമപ്രകാരം 1956 ൽ ഈ സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു. ഹോസ്റ്റലുകൾ മെത്തോഡിസ്റ്റ് ചർച്ചിന്റെ അധീനതയിൽ തന്നെയായിരുന്നു. 1967 ൽ ഇവിടെ 761 കുട്ടികൾക്ക് പ്രവേശനം നൽകി.  

ഇവിടെ പഠിച്ച പ്രധാനപ്പെട്ട വ്യക്തികൾ

അവലംബങ്ങൾ[തിരുത്തുക]

  • Methodist school survives challenges over 150 years
  • D. G. L. Cragg: Healdtown Institution. in: Nolan B. Harmon (ed.): The Encyclopedia of World Methodism. The United Methodist Publishing House, Nashville 1974, pp. 1101f
  • Nelson Mandela: Long Walk to Freedom. The Autobiography of Nelson Mandela. Abacus, London 2005, pp. 43-50