ഹോക്കിങ് വികിരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hawking radiation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ക്വാണ്ടം പ്രഭാവം മൂലം ഒരു തമോദ്വാരം പുറപ്പെടുവിക്കുന്ന ബ്ലാക്ക് ബോഡി വർണ്ണശ്രേണിയിലെ താപവികിരണങ്ങളാണ് ഹോക്കിങ് വികിരണം (അഥവാ ബെക്കെൻസ്റ്റീൻ-ഹോക്കിങ് വികിരണം). ഭൌതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങ് 1974-ൽ ഇതിന്റെ നിലനില്പിനെപ്പറ്റി തെളിവ് നൽകുകയുണ്ടായി. കുറച്ച് കാലങ്ങൾക്ക് ശേഷം ജേക്കബ് ബെക്കെൻസ്റ്റീൻ എന്ന ഭൌതികശാസ്ത്രജ്ഞൻ തമോദ്വാരങ്ങൾക്ക് തിട്ടപ്പെടുത്താവുന്ന പൂജ്യമല്ലാത്ത ഊഷ്മാവും എൻറ്റ്രോപ്പിയും ഉണ്ടാവുമെന്ന് പ്രവചിച്ചു. ഈ രണ്ട് ശാസ്ത്രജ്ഞരേയും മാനിച്ചാണ് ഇതിന് ഈ പേര് നൽകിയത്.

"https://ml.wikipedia.org/w/index.php?title=ഹോക്കിങ്_വികിരണം&oldid=1693044" എന്ന താളിൽനിന്ന് ശേഖരിച്ചത്