ഹവായിയൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hawaiian language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹവായിയൻ
ʻഒലേലോ ഹവായിʻ
സംസാരിക്കുന്ന രാജ്യങ്ങൾ പ്രധാനമായും ഹവായി, നിഹാവു, ഹവായി എന്നീ ദ്വീപുകളിൽ
സംസാരിക്കുന്ന നരവംശം തദ്ദേശവാസികളായ ഹവായിക്കാർ
മാതൃഭാഷയായി സംസാരിക്കുന്നവർ 2,000 (1997)[1] to 24,000+  (2006–2008)[2]
ഭാഷാകുടുംബം
ലിപി ലാറ്റിൻ (ഹവായിയൻ അക്ഷരമാല)
ഔദ്യോഗിക പദവി
ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നത് ഹവായ് ഹവായി
Recognised minority language in അമേരിക്കൻ ഐക്യനാടുകൾ അമേരിക്കൻ വൻകര പ്രദേശത്തിൽ
ഭാഷാ കോഡുകൾ
ISO 639-2 haw
ISO 639-3 haw

ഹവായിയൻ ഭാഷ (ഹവായിയൻ: ʻഒലേലോ ഹവായിʻi)[3] ഒരു പോളിനേഷ്യൻ ഭാഷയാ‌ണ്. ഹവായി എന്ന ദ്വീപിന്റെ പേരിൽ നിന്നാണ് ഭാഷയ്ക്ക് പേരു ലഭിച്ചിട്ടുള്ളത്. ഹവായി സംസ്ഥാനത്തിലെ ഔദ്യോഗിക ഭാഷകൾ ഹവായിയനും ഇംഗ്ലീഷുമാണ്. കാമെഹമേഹ മൂന്നാമൻ രാജാവ് ഹവായിയൻ ഭാഷയുടെ ആദ്യ രൂപഘടന 1839-ലും 1840-ലുമായാണ് സ്ഥാപിച്ചത്.

സ്കൂളുകളിലെ ഔദ്യോഗികഭാഷയായി ഇംഗ്ലീഷിനെ നിയമപരമായി സ്ഥാപിച്ചതുൾപ്പെടെയുള്ള കാരണങ്ങളാൽ ഹവായിയൻ ഒന്നാം ഭാഷയായി ഉപയോഗിക്കുന്നവരുടെ എണ്ണം 1830-കൾ മുതൽ 1950-കൾ വരെ ക്രമേണ കുറഞ്ഞുവന്നു. മനുഷ്യവാസമുള്ള ഏഴുദ്വീപുകളിൽ ആറെണ്ണത്തിലും ഹവായിയൻ ഭാഷയെ ഇംഗ്ലീഷ് പൂർണ്ണമായി പുറന്തള്ളി. 2001-ൽ ഹവായി സംസ്ഥാനത്തിൽ ഹവായി ഭാഷ ഒന്നാം ഭാഷയായി ഉപയോഗിക്കുന്നവർ 0.1%-ൽ താഴെയായിരുന്നു. ഭാഷാ ശാസ്ത്രജ്ഞർ മറ്റുള്ള അപകടഭീഷണിയുള്ള ഭാഷകളെപ്പോലെ ഹവായിയൻ ഭാഷയുടെയും ഭാവിയെപ്പറ്റി ആശങ്കാകുലരാണ്.[4][5]

1949 മുതൽ ഇപ്പോൾ വരെ ഈ ഭാഷയ്ക്ക് ലഭിക്കുന്ന ശ്രദ്ധ കൂടിവരുന്നുണ്ട്. ഹവായിയൻ ഭാഷയിൽ ആശയവിനിമയം നടത്തുന്ന പ്യൂനാന ലിയോ എന്ന ബാലവാടികൾ 1984-ൽ ആരംഭിക്കപ്പെട്ടു. ഇതുപോലുള്ള മറ്റു സ്ഥാപനങ്ങളും പിന്നീട് ആരംഭിക്കുകയുണ്ടായി. ഇവിടെ ചേർക്കപ്പെട്ട വിദ്യാർത്ഥികൾ ഇപ്പോൾ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞവരാണ്; ഇവർ ഹവായിയൻ ഭാഷ സംസാരിക്കുന്നുണ്ട്. 2000-ലെ ഹവായിയൻ നാഷണൽ പാർക്ക് ലാംഗ്വേജ് കറക്ഷൻ ആക്റ്റ് പല ദേശീയോദ്യാനങ്ങളുടെയും പേരും എഴുതുന്ന രീതിയും പരിഷ്കരിക്കുകയുണ്ടായി.[6]

ഹവായിയൻ അക്ഷരമാലയിൽ 13 അക്ഷരങ്ങളുണ്ട്. അഞ്ച് സ്വരങ്ങളും (ദീർഘങ്ങളും ഹ്രസ്വങ്ങളും) എട്ട് സ്വരങ്ങളുമാണ് ഇതിലുള്ളത്. ഇതിലൊന്ന് ഗ്ലോട്ടൽ സ്റ്റോപ്പാണ് (ʻഓകിന എന്നാണ് ഹവായിയൻ ഭാഷയിൽ ഇതിന്റെ പേര്).

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹവായിയൻ_ഭാഷ&oldid=2458529" എന്ന താളിൽനിന്നു ശേഖരിച്ചത്