ഹാരിയറ്റ് (ആമ)
ദൃശ്യരൂപം
(Harriet (tortoise) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏകദേശം 175 വർഷത്തോളം[1] ജീവിച്ചിരുന്ന ഒരു ഗാലപ്പഗോസ് ആമയാണ് ഹാരിയറ്റ്(1830-23 ജൂൺ 2006). ആയുസ്സിന്റെ റെക്കോർഡിൽ ഈ ആമയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. 2006-ൽ മരിച്ച അദ്വൈത എന്ന ആമയാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നത്. 1835-ൽ ചാൾസ് ഡാർവിനും സംഘവും പരിണാമസിദ്ധാത്തെ പറ്റിപഠിക്കാൻ ഗാലപ്പഗോസ് ദ്വീപുകൾ സന്ദർശിച്ചപ്പോൽ അവിടെ നിന്നാണ് ഈ ആമയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നത്, എന്നാൽ പിന്നീടിതിനെ എച്ച്.എം.എസ്സ്. ബീഗിളിന്റെ ക്യാപറ്റൻ ആസ്ത്രേലിയയിൽ എത്തിച്ചു. എന്നിരുന്നാൽ തന്നെയും ചിലർ ഈ കഥ അപ്പാടെ വിശ്വസിക്കുന്നില്ല, കാരണം ഡാർവിൻ ഹാരിയറ്റിന്റെ ജന്മനാടയ ദ്വീപ് സന്ദർശിച്ചിട്ടില്ല എന്നുള്ളതുകൊണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Harriet.