ഹരിപ്പാട് ശാന്തകുമാരിയമ്മ
ഹരിപ്പാട് ശാന്തകുമാരിയമ്മ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | തിരുവാതിരക്കളി കലാകാരി |
ജീവിതപങ്കാളി(കൾ) | എൻ. ഗോപാലകൃഷ്ണ പ്പണിക്കർ (പരേതൻ) |
തിരുവാതിരക്കളി കലാകാരിയാണ് ഹരിപ്പാട് ശാന്തകുമാരിയമ്മ. 2014 ലെ കേരള ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരവും[1] 2018 ലെ കേരള ഫോക് ലോർ അക്കാദമി ഫെല്ലോഷിപ്പും[2]ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]കലാപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. അമ്മ മീനാക്ഷിയമ്മയുടെ പിതാവു ഏറ്റുമാനൂർ വേലുപ്പണിക്കർ കല്ലുനാഗസ്വര വായനയിൽ വിദഗ്ദ്ധനായിരുന്നു. അഞ്ചാം വയസ്സിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി. 31 വർഷം കാർത്തികപ്പള്ളി സെന്റ് തോമസ് ഹൈസ്കൂളിൽ സംഗീതാധ്യാപികയായിരുന്നു. 1998-ൽ വിരമിച്ചു. തിരുവാതിര നാളിനോട് അനുബന്ധിച്ചു ഹരിപ്പാടു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തിരുവാതിരക്കളി അവതരിപ്പിക്കുന്ന ശിഷ്യർക്കു പാടിക്കൊടുക്കാറുണ്ട്. ശ്രീ പാർവതി തിരുവാതിര കളരി സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവാതിര, കോൽക്കളി, കയർ പിന്നി തിരുവാതിര എന്നിവയിൽ പരിശീലനം നൽകുന്നു. തിരുവാതിരക്കളി സംബന്ധിച്ചു പഠനാർഹമായ പല ലേഖനങ്ങളും ശാന്തകുമാരിയമ്മ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2014 ലെ കേരള ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം
- 2018 ലെ കേരള ഫോക് ലോർ അക്കാദമി ഫെലോഷിപ്[3]
അവലംബം
[തിരുത്തുക]- ↑ http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=18101001&district=Alapuzha&programId=1079897624&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.manoramaonline.com/district-news/alappuzha/2020/07/19/alappuzha-kerala-folklore-academy-awards.html
- ↑ https://www.manoramaonline.com/district-news/alappuzha/2020/07/19/alappuzha-kerala-folklore-academy-awards.html